Malayalam
രാജിയ്ക്ക് പിന്നാലെ മോഹൻലാലിനെ നേരിട്ട് കാണാൻ മമ്മൂട്ടിയെത്തി?, വൈറലായി വീഡിയോ, നിലപാട് പ്രഖ്യാപിക്കാത്തതിനാൽ കടുത്ത വിമർശനം
രാജിയ്ക്ക് പിന്നാലെ മോഹൻലാലിനെ നേരിട്ട് കാണാൻ മമ്മൂട്ടിയെത്തി?, വൈറലായി വീഡിയോ, നിലപാട് പ്രഖ്യാപിക്കാത്തതിനാൽ കടുത്ത വിമർശനം
കഴിഞ്ഞ ദിവസമായിരുന്നു ഏറെ നാടകീയ സംഭവങ്ങൾക്കൊടുവിൽ മലയാള താര സംഘടനയായ അമ്മയിൽ കൂട്ട രാജി നടന്നത്. ഭരണസിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടിവന്ന ലൈം ഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ ധാർമ്മിക ഉത്തരവാദിത്വം മുൻനിർത്തി രാജി വെക്കുന്നുവെന്നാണ് പത്രക്കുറിപ്പിൽ മോഹൻലാൽ പറഞ്ഞിരുന്നത്. മോഹൻലാലിനൊപ്പം എക്‌സിക്യൂട്ടീവിലെ 17 അംഗങ്ങളും രാജിവെച്ചതോടെ സംഘടന തന്നെ പിരിച്ചു വിട്ടിരിക്കുകയാണ്.
എല്ലാ കാര്യങ്ങളിലും പ്രതികരിച്ചിരുന്ന മോഹൻലാലിന്റെ ഈ കാര്യത്തിലെ പ്രതികരണം മൗനമായിരുന്നു. ഒടുക്കമാണ് രാജി വിവരം പുറത്തെത്തുന്നത്. മോഹൻലാൽ ആശുപത്രിയിലാണെന്നുള്ള വാർത്ത നേരത്തെ തന്നെ പുറത്തെത്തിയിരുന്നു. അദ്ദേഹത്തെ കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെയാണ് ഹേമ കമ്മിറ്റി റപ്പോർട്ട് പുറത്തെത്തിയത്.
ഇപ്പോഴിതാ മോഹൻലാലിന്റെ ഭാര്യ സുചിത്ര ആശുപത്രിയിലണെന്നും സുചിത്രയ്ക്ക് അത്യാവശ്യമായി സർജറി ചെയ്യേണ്ടതുണ്ടെന്നുമാണ് ചില റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. അതിനാൽ തന്നെ ആ കാരണത്തൽ അദ്ദേഹം ചെന്നൈയിലാണുള്ളതെന്നുമാണ് വിവരം. അമ്മയിലെ എക്സിക്യൂട്ടീവ് അംഗങ്ങളിൽ പോലും പലർക്കുമെതിരെ കടുന്ന ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ അമ്മയിലെ ഈ ഭിന്നത തനിക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നാണ് മോഹൻലാൽ പ്രതികരിച്ചിരിക്കുന്നതെന്നാണ് ചില റിപ്പോർട്ടുകൾ.
ഈ വേളയിൽ അമ്മയിലെ ഭിന്നത തന്നെ സാരമായി ബാധിച്ചുവെന്നാണത്രേ മോഹൻലാൽ അടുത്ത ബന്ധമുള്ളവരോട് പറഞ്ഞിരിക്കുന്നത്. ഇനി ഇത്തരത്തിലൊരു സ്ഥാനം വഹിക്കാൻ താനില്ലെന്നും വരുന്ന ഇലക്ഷന് മത്സരിക്കാനോ ഏകകണ്ഠേന സ്ഥാനം വഹിക്കുവാനും ഇല്ലെന്നും മോഹൻലാൽ പറഞ്ഞുവെന്നാണ് വിവരം.
മാത്രമല്ല, ഇന്നലെ ഉച്ചയോടെയാണ് രാജി വിവരം പുറത്തെത്തിയതെങ്കിലും തിങ്കളാഴ്ച രാത്രി തന്നെ മോഹൻലാൽ രാജിവെയ്ക്കാമെന്നുള്ള തീരുമാനത്തിലേയ്ക്ക് എത്തിയിരുന്നു. ഇത് സംബന്ധിച്ച് നടൻ മമ്മൂട്ടിയുമായും ചർച്ച നടത്തിയിരുന്നു. മമ്മൂട്ടിയുടെ നിർദ്ദേശപ്രകാരമാണ് 17 എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടെ രാജിവെച്ചത്.
സ്വയം എല്ലാം ഏറ്റെടുത്ത് രാജിവെയ്ക്കേണ്ടതില്ലെന്നും, സംഘടനയിൽ അഴിച്ചു പണി ആവശ്യമാണെന്നും മുഴുവൻ പേരും രാജിവെച്ച് മാറി നിൽക്കാനുമാണ് മമ്മൂട്ടി പറഞ്ഞത്. ഒറ്റയ്ക്ക് ഒറ്റയ്ക്കായി രാജി വെയ്ക്കരുത്, അത് മണ്ടത്തരമായിപ്പോകും. നിങ്ങളെല്ലാവരും ഒറ്റക്കെട്ടായി തന്നെയാണ് ഇതിനെ നേരിടേണ്ടത് എന്നുമാണ് മമ്മൂട്ടി പറഞ്ഞത്. ഇപ്പോൾ മോഹൻലാൽ ആശുപത്രിയിലായതിനാൽ തന്നെ അദ്ദേഹത്തിന്റെ ഭാര്യ സുചിത്രയ്ക്ക് എങ്ങനെയുണ്ടെന്നോ ആരോഗ്യാവസ്ഥ എങ്ങനെയാണെന്നോ ഒന്നും ഇതുവരെയും പുറത്തെത്തിയിട്ടില്ല.
ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും പുറത്തെത്തിയിട്ടില്ല. രാജി വെച്ചതിന് ശേഷം മോഹൻലാൽ വളരെ വികാരഭരിതനായിരുന്നുവെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് പുറത്തെത്തുന്ന റിപ്പോർട്ടുകൾ. ഈ വേളയിൽ മമ്മൂട്ടി മോഹൻലാലിനെ കാണാൻ നേരിട്ടെത്തിയെന്നും പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ചില വീഡിയോകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി ആരും പ്രതികരിച്ചിട്ടില്ല.
ഈ വിഷയത്തിൽ ഔദ്യോഗികമായ ഒരു പ്രതികരണവും മോഹൻലാലിന്റെയോ മമ്മൂട്ടിയുടെയോ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഈ കഴിഞ്ഞ ഓഗസ്റ്റ് 17നാണ് ഇരുവരുടെയും അവസാന പോസ്റ്റ്. ഓഗസ്റ്റ് 19 നാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. അതിനുശേഷം ഇരുവരും സാമൂഹ്യ മാധ്യമങ്ങൾ സിനിമ പ്രമോഷൻ പോലും നടത്തിയിട്ടില്ല.
നിലപാട് പ്രഖ്യാപിക്കാത്തതിനാൽ കടുത്ത വിമർശനമാണ് താരങ്ങൾക്ക് നേരെ ഉയരുന്നത്. ഇരുവരുടെയും സാമൂഹിക മാധ്യമങ്ങളിലെ അവസാന പോസ്റ്റുകൾക്ക് താഴെയാണ് വിമർശനങ്ങൾ ശക്തമാകുന്നത്. ഔദ്യോഗിക പ്രതികരണമെന്ന നിലയിൽ അമ്മ പുറത്ത് വിട്ട പത്രകുറിപ്പ് മാത്രമാണുള്ളത്.
