രണ്ടാമൂഴത്തിൽ ഞെട്ടിക്കും !! ഭീമൻ മോഹൻലാൽ , നാഗരാജാവ് ജാക്കി ചാൻ ..!
മലയാളത്തിന്റെ താരരാജാവിന്റെ ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഇനി വെള്ളിത്തിരയിലേക്ക് എത്താൻ പോവുന്നത്. ഒടിയൻ ഏറെ പ്രതികശയിലാണ് മലയാളികൾ കാത്തിരിക്കുന്നത്.എന്നാൽ അടുത്ത ചിത്രം രണ്ടാമൂഴവും മലയാളികൾ ഏറെ പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്.
ഏറെ ആകാംക്ഷയിലാണ് സിനിമ ലോകം മുഴുവൻ. ആരാധകർക്ക് ആശ്വാസമേകുന്ന വാർത്തയാണ് ചിത്രത്തിന്റെ സംവിധായകനായ ശ്രീകുമാർ മേനോനിൽ നിന്നും ലഭിക്കുന്നത്. രണ്ടാമൂഴത്തിന്റെ രചയിതാവും മലയാളത്തിന്റെ പ്രിയ കഥാകാരനുമായ എം.ടി.വാസുദേവൻ നായർക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചു കൊണ്ടാണ് ശ്രീകുമാർ മേനോൻ ഇക്കാര്യം അറിയിച്ചത്.
ഇന്ത്യന്‍ സിനിമയിലെ പ്രമുഖതാരങ്ങളാണ് രണ്ടാമൂഴത്തിനായി അണിനിരക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 1000 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ ജാക്കി ചാനും ഉണ്ടാകുമെന്ന് സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. ഭീമന് ഗറില്ലാ തന്ത്രങ്ങള്‍ ഉപദേശിക്കാനെത്തുന്ന നാഗരാജാവായാണ് ജാക്കിചാന് എത്തുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല.
ചിത്രത്തിലെ യുദ്ധരംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് റിച്ചാര്‍ഡ് റയോണാണെന്നും വാര്‍ത്തയുണ്ട്. സംഘട്ടനം കൈകാര്യം ചെയ്യുന്നത് പീറ്റര്‍ ഹെയിനാണ്. 100 ഏക്കറോളം സ്ഥലമാണ് രണ്ടാമൂഴം ചിത്രീകരിക്കാന്‍ ആവശ്യമായിട്ടുള്ളത്.
എറണാകുളം ജില്ലയിലെ സ്ഥലങ്ങളോ കോയമ്പത്തൂരിലെ സ്ഥലങ്ങളോ ആണ് പരിഗണനയിലുള്ളത്. ചിത്രീകരണത്തിനു ശേഷം ഈ സ്ഥലം ‘മഹാഭാരത സിറ്റി’ എന്ന പേരില്‍ മ്യൂസിയമാക്കും. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രികരിക്കുന്ന രണ്ടാമൂഴം പിന്നീട് ലോകത്തെ പ്രധാന ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടും.
