കയ്യിൽ ബാന്‍ഡേജ് ചുറ്റി ലാലേട്ടൻ… അപകടം പറ്റിയതാണൊയെന്ന ആശങ്കയുമായി ആരാധകര്‍
By
ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ചൈനയിലെത്തിയ മോഹൻലാലിന്റേയും
കുടുംബത്തിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ആരാധകരുടെ മുന്നില്‍ എത്തിക്കഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്ത് വന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കൈയില്‍ ബാന്‍ഡേജ് ചുറ്റി നില്ക്കുന്നത് കണ്ടതോടെ ആരാധകർ ആശങ്കയിലായിരുന്നു.
ഷൂട്ടിംഗിനിടയ്ക്ക് പ്രിയതാരത്തിന് എന്തെങ്കിലും അപകടം പിണഞ്ഞോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. പലരും ആശങ്ക സോഷ്യല്‍മീഡിയയില്‍ ഉന്നയിക്കുകയും ചെയ്തു.എന്നാല്‍ താരത്തിന് അപകടമോ പരിക്കോ ഒന്നും സംഭവിച്ചില്ലെന്നും കൈവേദന കാരണമാണ് ബാന്‍ഡേജിട്ടതെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് സിംഗപ്പൂരാണ് ആരംഭിച്ചത്. പിന്നീട് തൃശൂര്‍, എറണാകുളം, എന്നിവിടങ്ങളിലും ചിത്രം ഷൂട്ട് ചെയ്യും. ചൈനയില്‍ ഒരു ഗാനമുള്‍പ്പെടെയുള്ള രംഗങ്ങളാണ് ഇട്ടിമാണിക്ക് വേണ്ടി ചിത്രീകരിച്ചത്.
mohanlal ittimani
