Connect with us

എന്റെ പൊന്നു ടൊവിനോ ഞങ്ങടെ പണി കളയുമോ’ ; ടോവിനോയുടെ പാട്ട് പുറത്തുവിട്ട് നടി സംയുക്ത

Social Media

എന്റെ പൊന്നു ടൊവിനോ ഞങ്ങടെ പണി കളയുമോ’ ; ടോവിനോയുടെ പാട്ട് പുറത്തുവിട്ട് നടി സംയുക്ത

എന്റെ പൊന്നു ടൊവിനോ ഞങ്ങടെ പണി കളയുമോ’ ; ടോവിനോയുടെ പാട്ട് പുറത്തുവിട്ട് നടി സംയുക്ത

മലയാളികളുടെ പ്രിയ നടനാണ് ടൊവിനോ തോമസ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് മുൻ നിരനായകന്മാരിലൊരാളായി മാറിയ താരമാണ് ടൊവിനോ. തന്റെ നാച്ചുറലായ അഭിനയ ശൈലികൊണ്ടും വളരെ സെലക്ടിവ് ആയി കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതും കൊണ്ടുമാണ്ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയങ്കരനായി മാറിയത്. എന്നാലിതായിപ്പോൾ തനിക്ക് അഭിനയിക്കാൻ മാത്രമല്ല പാടാനും അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് താരം.

എടക്കാട് ബറ്റാലിയൻ 06’ എന്ന ചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് ടൊവിനോ ഇപ്പോൾ കശ്മീരിലെ ലഡാക്കിലാണ്. നവാഗതനായ സ്വപ്നേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി.ബാലചന്ദ്രനാണ് തിരക്കഥ എഴുതിയത്. ഇവിടെ ഒരു യാത്രയ്ക്കിടയിലാണ് ടൊവിനോയുടെ പാട്ട്. ‘സാഗർ’ എന്ന ചിത്രത്തിലെ ‘ചെഹ്‌രാ ഹേ യാ ചാന്ദ് ഖിലാ ഹേ’ എന്ന ഗാനമാണ് ടൊവിനോ പാടുന്നത്. ഇതിന്റെ വിഡീയോയാണ് ഇപ്പോൾ വൈറലാകുന്നത്. നടി സംയുക്ത മേനോനാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതാണിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് . നിരവധി കമന്റ്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.

‘എന്റെ പണി കളയുമോ’ എന്ന ചോദ്യവുമായി യുവഗായകൻ കെ.എസ്.ഹരിശങ്കറും എത്തിയിരിക്കുകയാണ്. ഒടുവിൽ പോസ്റ്റ് ചെയ്യാൻ സമ്മതിച്ചു അല്ലേ എന്നാണ് സംഗീത സംവിധായകൻ കൈലാസ് മേനോൻ ചോദിച്ചിരിക്കുന്നത്.

tovino-samyuktha- social media

More in Social Media

Trending

Recent

To Top