Malayalam Breaking News
മകന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ചു ,മുടിക്ക് കുത്തിപ്പിടിച്ചു വിജയ് സേതുപതി – വീഡിയോ കണ്ടു ഞെട്ടി ആരാധകർ
മകന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ചു ,മുടിക്ക് കുത്തിപ്പിടിച്ചു വിജയ് സേതുപതി – വീഡിയോ കണ്ടു ഞെട്ടി ആരാധകർ
എന്നും തന്റേതു മാത്രമായ ചില തനിമകൾ തന്റെ അഭിനയത്തിൽ കാഴ്ച വെക്കുന്ന ആളാണ് തമിഴ് സിനിമ നായകൻ വിജയ് സേതുപതി .അദ്ദേഹത്തിന്റെ ഈ അഭിനയ ശൈലി തന്നെയാണ് മലയാളത്തില്‍ ഇതുവരെ ഒരു സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് ഇടയിൽ ഒരു സ്ഥാനം ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചത് .താരത്തിന്റെ സിനിമകള്‍ക്കെല്ലാം തന്നെ കേരളത്തിലും വമ്ബന്‍ സ്വീകരണമാണ് ലഭിക്കാറുള്ളത്.
വിജയ് സേതുപതിയുടെ മകന്‍ സൂര്യയും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. അച്ഛന്റെ ചെറുപ്പക്കാലം അവതരിപ്പിച്ച് നാനും റൗഡി എന്ന ചിത്രത്തിലാണ് സൂര്യ അഭിനയിക്കുന്നത്.
ഇപ്പോഴിതാ വിജയ് സേതുപതിയുടെയും മകന്‍ സൂര്യയുടെയും ഒരു വീഡിയോ കണ്ട് ആരാധകരും ഞെട്ടിയിരിക്കുകയാണ്. കാടുവിന് നടുവില്‍ അച്ഛനും മകനും തമ്മിലുള്ള അടിപിടിയാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. മകനെ ഇടിച്ച് അവന്റെ കൈ പൂട്ടി മുടിപിടിച്ച് വലിച്ച് കീഴ്‌പ്പെടുത്തുന്ന വിജയ് സേതുപതിയെ കണ്ട് ഇത് സിനിമയാണോ യാഥാര്‍ത്ഥ്യമാണോ എന്നറിയാതെ ആരാധകരും പകച്ച് പോയി. അച്ഛനെ പോലെ മകനും തകര്‍ത്തഭിനയിച്ചിരിക്കുകയാണ്.
ഇങ്ങനെ പകച്ച് നില്‍ക്കുന്ന അവസരത്തിലാണ് മകനെ ചേര്‍ത്ത് നിര്‍ത്തി അച്ഛന്റെ സ്‌നേഹചുംബനം കവിളില്‍ കിട്ടുന്നത്. സത്യത്തില്‍ വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രമായ സിന്ധുബാദ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു ഇത്. ആക്ഷന് പ്രധാന്യം നല്‍കി ഒരുക്കുന്ന ഈ ചിത്രം എസ് യു അരുണ്‍ കുമാറാണ് സംവിധാനം ചെയ്യുന്നത്.എപ്പോഴും ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ഈ കൂട്ടുകെട്ടിലെത്തുന്ന മൂന്നാമത്തെ സിനിമയാണിത്. അഞ്ജലിയാണ് ചിത്രത്തിലെ നായിക.
vijay sethupathi and his son