ലാലേട്ടാ…ഇന്ട്രോയില് തിയേറ്റര്‍ വിറയ്ക്കുമോ?; അതൊരു സ്കില്‍ ആണ്, ഈ സിനിമയില്‍ അത് ഉണ്ടായിരിക്കാം, ഇനി മോന് വിറച്ചില്ല എന്ന് എന്റടുത്ത് വന്ന് പറയരുത്’; വൈറലായി മോഹന്‍ലാലിന്റെ മറുപടി
ലാലേട്ടാ…ഇന്ട്രോയില് തിയേറ്റര്‍ വിറയ്ക്കുമോ?; അതൊരു സ്കില്‍ ആണ്, ഈ സിനിമയില്‍ അത് ഉണ്ടായിരിക്കാം, ഇനി മോന് വിറച്ചില്ല എന്ന് എന്റടുത്ത് വന്ന് പറയരുത്’; വൈറലായി മോഹന്‍ലാലിന്റെ മറുപടി
ലാലേട്ടാ…ഇന്ട്രോയില് തിയേറ്റര്‍ വിറയ്ക്കുമോ?; അതൊരു സ്കില്‍ ആണ്, ഈ സിനിമയില്‍ അത് ഉണ്ടായിരിക്കാം, ഇനി മോന് വിറച്ചില്ല എന്ന് എന്റടുത്ത് വന്ന് പറയരുത്’; വൈറലായി മോഹന്‍ലാലിന്റെ മറുപടി
മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി കൂട്ടുക്കെട്ടില്‍ പുറത്തെത്തുന്ന ചിത്രമാണ് ‘മലൈകോട്ടൈ വാലിബന്’. ചിത്ത്രതിന്റേതായി പുറത്തെത്തിയ വിശേഷങ്ങളെല്ലാം ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്. അതിനാല്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. മോഹന്‍ലാലിന്റെ ഇന്‍ട്രൊയില്‍ തിയേറ്റര്‍ കുലുങ്ങും എന്നായിരുന്നുസംവിധായകനും ലിജോയുടെ സംവിധാന സഹായി കൂടിയായ ടിനു പാപ്പച്ചന് പറഞ്ഞിരുന്നത്.
ഇപ്പോഴിതാ ഈ വാക്കുകളോട് പ്രതികരിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ‘ഇന്‍ട്രോ സീനില്‍ തിയേറ്റര്‍ വിറയ്ക്കും എന്നാണ് കേട്ടത്, ലാലേട്ടന് എന്ത് പറയുന്നു?’ എന്ന ചോദ്യത്തോടാണ് പ്രസ് മീറ്റില്‍ മോഹന്‍ലാല്‍ പ്രതികരിച്ചത്. ‘വിറയ്ക്കുമോ എന്നൊന്നും എനിക്ക് പറയാന്‍ പറ്റില്ല. കുഴപ്പം ഉണ്ടാവില്ലാന്ന് തോന്നുന്നു. അങ്ങനെ അല്ലല്ലോ ഒരു പ്രസന്റ് ചെയ്യുന്ന രീതിയാണല്ലോ.
ഇന്‍ട്രൊഡക്ഷന്‍ എന്ന് പറയുമ്പോള്‍, ആ സിനിമയില്‍ കാണാന്‍ കാത്തിരിക്കുന്ന ആളെ പ്രസന്റ് ചെയ്യുന്ന ഒരു ത്രില്‍ ആണ്, അതൊരു സ്കില്‍ ആണ്.’ ‘ആ സ്കില്‍ ഈ സിനിമയില്‍ ഉണ്ടായിരിക്കാം. ഇനി സിനിമ കണ്ടിട്ടേ പറയാന്‍ പറ്റുകയുള്ളു. ഇനി മോന് വിറച്ചില്ല എന്ന് എന്റടുത്ത് വന്ന് പറയരുത്’ എന്നാണ് മോഹന്‍ലാല്‍ തമാശയോടെ പറയുന്നത്. ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
അതേസമയം, ജനുവരി 25ന് ആണ് മലൈകോട്ടൈ വാലിബന് തിയേറ്ററുകളിലേക്ക് എത്തുന്നത്. ജനുവരി 24ന് കാനഡയില്‍ ചിത്രത്തിന്റെ പ്രീമിയര്‍ ഷോ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ തന്നെ പ്രധാന സിനിമയാവും വാലിബന് എന്നാണ് പ്രേക്ഷകരും സിനിമ നിരൂപകരും കണക്കുക്കൂട്ടുന്നത്.
യോദ്ധാവിന്റെ ലുക്കില്‍ കൈകളില്‍ വടവുമായി മുട്ടുകുത്തി അലറി വിളിക്കുന്ന രീതിയില്‍ ആയിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് എത്തിയത്. കൈയ്യില്‍ വാളേന്തി യുദ്ധമുഖത്ത് നില്ക്കുന്ന പോലെ മറ്റൊരു പോസ്റ്ററും എത്തിയിരുന്നു. ടീസറും ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....