Malayalam
മോഹന്‍ലാലിനെ കാണണം, റോഡില്‍ കിടന്ന് ആരാധകന്; പെടാപാട് പെട്ട് പോലീസ്
മോഹന്‍ലാലിനെ കാണണം, റോഡില്‍ കിടന്ന് ആരാധകന്; പെടാപാട് പെട്ട് പോലീസ്
നിരവധി ആരാധകരുള്ള താരമാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ അ്ദദേഹത്തെ കാണാന്‍ ബംഗളൂരുവില്‍ എത്തിയ ജനക്കൂട്ടത്തിന്റെ വീഡിയോയാണ് ഫാന്‍സ് പേജുകളിലൂടെ വൈറലാകുന്നത്. ഒരു ജ്വല്ലറി ഉദ്ഘാടനത്തിനായാണ് മോഹന്‍ലാല്‍ ബംഗളൂരുവില്‍ എത്തിയത്. മലയാളികള്‍ ഉള്‍പ്പടെ നിരവധി പേരാണ് പ്രിയതാരത്തെ ഒരുനോക്ക് കാണാന്‍ വേണ്ടി എത്തിയത്. ഇതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് കഷ്ടപ്പെട്ടു.
അതിനിടെ പരിപാടി കഴിഞ്ഞ് വാഹനത്തില്‍ കയറിയ മോഹന്‍ലാലിനെ കാണണം എന്ന ആവശ്യവുമായി ഒരു ആരാധകന് റോഡില്‍ കിടന്നു. പരിപാടി കഴിഞ്ഞ് താരത്തിന്റെ കാര്‍ പോകാനിരുന്ന വഴിയിലാണ് ആരാധകന് കിടന്നത്. ഈ സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. പരിപാടിയുടെ സുരക്ഷാചുമതല ഉള്ളവരും പൊലീസും ചേര്‍ന്ന് ഇയാളെ വഴിയില്‍ നിന്ന് മാറ്റുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ഏറെ കഷ്ടപ്പെട്ടാണ് മോഹന്‍ലാലിന്റെ വാഹനത്തിന് പോകാനുള്ള വഴി ഒരുക്കിയത്. ബ്ലാക്ക് സ്യൂട്ടും കോട്ടും അണിഞ്ഞ് പക്കാ സ്റ്റൈലിഷായാണ് മോഹന്‍ലാല്‍ ബംഗളൂരുവില്‍ എത്തിയത്. കന്നഡയിലാണ് മോഹന്‍ലാല്‍ പ്രസംഗം ആരംഭിച്ചത്.
അതേസമയം, രജനികാന്തിനൊപ്പം ‘ജയിലര്‍’ ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷം വലിയ ശ്രദ്ധ നേടിയിരുന്നു. ഇതോടെ താരത്തിന് തമിഴ്, കന്നഡ ആരാധകര്‍ വര്‍ദ്ധിച്ചിട്ടുണ്ട്. പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രം ‘വൃഷഭ’യിലും മോഹന്‍ലാല്‍ വേഷമിടുന്നുണ്ട്.
‘നേര്’, ‘മലൈകോട്ടൈ വാലിബന്’ എന്നീ ചിത്രങ്ങളാണ് മോഹന്‍ലാലിന്റെതായി ഇ്നി റിലീസിനൊരുങ്ങുന്നത്. ജീത്തു ജോസഫിനൊപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രം നേര് ഡിസംബര്‍ 21ന് ആണ് റിലീസ് ചെയ്യുന്നത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന വാലിബന് അടുത്ത വര്‍ഷം ജനുവരിയിലാണ് റിലീസ് ചെയ്യുന്നത്.
