Connect with us

എനിക്ക് ജീവിച്ചിരിക്കാനുള്ള കാരണങ്ങളിലൊന്ന് മോഹന്‍ലാലാണ്. അയാള്‍ അഭിനയിക്കുന്നത് നോക്കിയിരിക്കുക എന്നത് ഞാന്‍ ഏറ്റവും എന്‍ജോയ് ചെയ്യുന്ന കാര്യങ്ങളിലൊന്നാണ്; വൈറലായി കുറിപ്പ്!

Social Media

എനിക്ക് ജീവിച്ചിരിക്കാനുള്ള കാരണങ്ങളിലൊന്ന് മോഹന്‍ലാലാണ്. അയാള്‍ അഭിനയിക്കുന്നത് നോക്കിയിരിക്കുക എന്നത് ഞാന്‍ ഏറ്റവും എന്‍ജോയ് ചെയ്യുന്ന കാര്യങ്ങളിലൊന്നാണ്; വൈറലായി കുറിപ്പ്!

എനിക്ക് ജീവിച്ചിരിക്കാനുള്ള കാരണങ്ങളിലൊന്ന് മോഹന്‍ലാലാണ്. അയാള്‍ അഭിനയിക്കുന്നത് നോക്കിയിരിക്കുക എന്നത് ഞാന്‍ ഏറ്റവും എന്‍ജോയ് ചെയ്യുന്ന കാര്യങ്ങളിലൊന്നാണ്; വൈറലായി കുറിപ്പ്!

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. 1978 ല്‍ വെളളിത്തിരയില്‍ എത്തിയ മോഹന്‍ ലാല്‍ വൃത്യസ്തമായ 350 ല്‍ പരം കഥാപാത്രങ്ങളില്‍ പ്രേക്ഷകരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ ബോളിവുഡ് ചിത്രങ്ങളില്‍ തന്റേതായ സാന്നിധ്യമാറിയിച്ചിട്ടുണ്ട് അദ്ദേഹം.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രന്‍ എന്ന വില്ലനില്‍ നിന്ന് മലൈകോട്ടൈ വാലിബനിലേയ്ക്കുളള ദൂരം ഒരു സിനിമ കഥയെ പോലെയാണ്. മോഹന്‍ലാല്‍ ജീവന്‍ നല്‍കിയ പല കഥപാത്രങ്ങളും പ്രേക്ഷകരുടെ ഇടയില്‍ ഇന്നും ചര്‍ച്ച വിഷയമാണ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.

ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന ഒരു കുറിപ്പാണ് വൈറലായി മാറുന്നത്. താനിപ്പോള്‍ ജീവിച്ചിരിക്കാനുള്ള കാരണങ്ങളിലൊന്ന് മോഹന്‍ലാലാണെന്നും ഇതുവരെയുള്ള അദ്ദേഹത്തിന്റെ സിനിമകളെയും കഥാപാത്രങ്ങളെ കുറിച്ചുമൊക്കെ പറയുകയാണ്. കൃഷ്ണ എന്നയാളാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ;

‘എനിക്ക് ജീവിച്ചിരിക്കാനുള്ള കാരണങ്ങളിലൊന്ന് മോഹന്‍ലാലാണ്. അയാള്‍ അഭിനയിക്കുന്നത് നോക്കിയിരിക്കുക എന്നത് ഞാന്‍ ഏറ്റവും എന്‍ജോയ് ചെയ്യുന്ന കാര്യങ്ങളിലൊന്നാണ്. ഡാനിയല്‍ ഡേ ലൂയിസിനെ, ഇര്‍ഫാന്‍ ഖാനെ, അല്‍ പച്ചീനോയെ എല്ലാം ഇതു പോലെ നോക്കി ഇരിക്കാറുണ്ട്. പക്ഷെ റോളുകള്‍, വ്യത്യസ്തതകള്‍ വളരെ കുറവാണ്. ഇത്രയും കൊതി അവരെയാരെയും നോക്കിയിരിക്കുമ്പോള്‍ തോന്നിയിട്ടില്ല.

മോഹന്‍ലാലിന്റെ അഭിനയത്തെപ്പറ്റി എഴുതിയ പോസ്സില്‍ എന്റെ ഒരു സുഹൃത്ത് കമന്റ് ചെയ്തതോര്‍ക്കുന്നു. മമ്മൂട്ടിയെന്ന നടന്‍ പണ്ടു ചെയ്ത് വച്ച കഥാപാത്രങ്ങളെപ്പറ്റി ശരിക്കും ഇനിയാണ് മനുഷ്യര്‍ ചര്‍ച്ച ചെയ്യാന്‍ പോവുന്നതെന്ന്. എനിക്കത് നേരെ തിരിച്ചാണ് തോന്നുന്നത്. വളരെ ഈസിയായി തോന്നിപ്പിക്കും വിധം മോഹന്‍ലാല്‍ ചെയ്തു വച്ച കഥാപാത്രങ്ങളെ നമ്മള്‍ ഇപ്പോഴാണ് ശരിക്കും വാല്യു ചെയ്യാന്‍ തുടങ്ങുന്നത്.

അതെല്ലാം എത്ര കോംപ്ലക്‌സും വെല്‍ ക്രാഫ്റ്റഡുമാണെന്ന് പിന്‍തിരിഞ്ഞ് നോക്കുമ്പോഴാണ് മനസ്സിലാവുന്നത്. കാരണം അതൊന്നും അയാള്‍ക്ക് പോലുമിനി ചെയ്യാന്‍ കഴിയില്ല. എന്നെ സംബന്ധിച്ച് മോഹന്‍ലാലും മറ്റു നടന്മാരും എന്നെയുള്ളു. അയാള്‍ക്ക് എതിരാളികളില്ല, കാരണം അതു പോലെ ഒഴുകുന്ന, മാജിക്കുള്ള അഭിനയ രീതി ലോകസിനിമയില്‍ പോലും വേറെ ആര്‍ക്കുമില്ല. India’s answer to Marlon Brando എന്ന് പറയുന്നതും ഗുണ്ട് പട നായകന്മാര്‍ മുതല്‍ ക്ലാസ്സ് ആക്‌റ്റേഴ്‌സ് വരെ പുള്ളിയുടെ ഫാന്‍സായി ഉള്ളതും അതു കൊണ്ടാണ്.

മമ്മൂട്ടി കരയുമ്പോള്‍ മലയാളികള്‍ കൂടെ കരയുമെങ്കിലും, മോഹന്‍ലാല്‍ ചിരിക്കുമ്പോഴും പ്രണയിക്കുമ്പോഴും ഗോഷ്ട്ടി കാണിക്കുമ്പോഴും ഹിറോയിസം കാണിക്കുമ്പോഴും ഇടിക്കുമ്പോഴും പാട്ടിന് ചുണ്ടനക്കുമ്പോഴും നൃത്തം ചെയ്യുമ്പോഴുമാവും നമ്മള്‍ നിറഞ്ഞിട്ടുണ്ടാവുക. ഉന്മാദവും അത്ഭുതവും വരുമ്പോള്‍ ആ കണ്ണില്‍ തിളങ്ങുന്ന നനവ് വരുന്നതും, പുരികങ്ങള്‍ ചിറകു വിടര്‍ത്തുന്നതും ഭൂമിയില്‍ മറ്റൊരു നടനിലും ഞാന്‍ കണ്ടിട്ടില്ല. അതാവും അയാളുടെ സ്‌ട്രോങ് ഏരിയ.

മറ്റാര് പറഞ്ഞാലും ഡ്രാമാറ്റിക് ആയേക്കാവുന്ന മോണോലോഗുകളും ഇത്രയും ഡെപ്‌ത്തോടെ മനോഹരമായി പറയുന്നതും മറ്റൊരു സ്‌ട്രോങ് ഏരിയ ആവാം. ചുമ്മാ ഒരു സൈക്കിള് ചവിട്ടി വരുമ്പോഴും അതൊരു ആര്‍ട്ടാണ്. പത്ത് കാശ് കടം ചോദിച്ച് തല ചൊറിഞ്ഞ് നില്‍ക്കുന്ന ചളിപ്പ് പോലും മനോഹരമാം വിധം ദയനീയമാണ്.

വിശ്വശാന്തി ഫൗണ്ടേഷനും ലെഫ്റ്റനന്റ് കേണല്‍ പദവിയുമൊന്നുമല്ല, മോഹന്‍ലാല്‍ വയനാട് ദുരന്ത ബാധിത പ്രദേശത്ത് പോയപ്പോള്‍ അവിടുത്തെ മനുഷ്യരില്‍ പ്രതീക്ഷയുണ്ടായത് – ഓണ്‍ സ്‌ക്രീന്‍ മോഹന്‍ലാല്‍ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ടവരിലൊരാളായതു കൊണ്ടാണ്. കുടുംബത്തിലെ ഒരു അംഗമാണ്. പ്രണയം കാണിക്കുമ്പോള്‍ കവിളില്‍ പിടിക്കാനും, മീശ പിരിക്കുമ്പോള്‍ ആരാധിക്കാനും, ദൈന്യത പറയുമ്പോള്‍ ഒന്ന് കെട്ടി പിടിക്കാനും, അത്ഭുതപ്പെടുമ്പോള്‍ ഒപ്പം അത്ഭുതപ്പെടാനും തോന്നുന്ന ഹോം ഫീല്‍ അയാള്‍ക്കുള്ളതു കൊണ്ടാണ്.

നമ്മളെ പോലെ ഒരാള്‍ ( കഥാപാത്രങ്ങളിലെങ്കിലും) നമ്മളുടെ ദുഃഖത്തില്‍ പങ്കുചേരുന്ന സ്വാസ്ത്യമാണ്. ഇനി ഞാന്‍ പറയുന്നത് എല്ലാവര്‍ക്കും ഇഷ്ട്ടപ്പെടില്ല. പക്ഷെ എന്റെ മോഹന്‍ലാല്‍ മരിച്ചു പോയി. ബൊമ്മ പോലെ വരിഞ്ഞു മുറുകിയ, വെറുതെ ഒരു ഫ്രെയിമില്‍ നിന്നാല്‍ പോലും വളരെ ആര്‍ട്ടിഫിഷ്യലായി തോന്നുന്ന ആ മുഖം വരുന്നതിന് തൊട്ടു മുമ്പ് എന്റെ മോഹന്‍ലാല്‍ അവസാനിച്ചു. ദേവദൂതനൊന്ന് തീയറ്ററില്‍ പോയി കണ്ടാല്‍ ഞാന്‍ പറയുന്നതിന്റെ ഫീലിങ് മനസ്സിലാവും.

വര്‍ഷങ്ങളായി ഞാന്‍ മിസ്സ് ചെയ്ത, കൊതിയോടെ നോക്കി കാണാന്‍ കഴിയാഞ്ഞ മോഹന്‍ലാലിനെ ഞാന്‍ തിയറ്ററില്‍ കണ്ടു. ഇങ്ങനെ കൊതിയോടെ നോക്കിയിരിക്കുന്നു. ആ കണ്ണും കവിളും പുരികവുമെല്ലാം ഓടി നടക്കുന്നത്, മോഹന്‍ലാല്‍ ചിരിച്ചാല്‍ ലൈറ്റ് ഹൗസ് മാതിരി എന്ന് കമല്‍ ഹാസ്സന്‍ പറഞ്ഞ ആ ചിരി വലിയ സ്‌ക്രീനില്‍ നോക്കിയിരുന്നു.

ഇനിയതൊന്നും നമുക്ക് കാണാന്‍ പറ്റില്ല. പുതിയ അഭിനയ രീതിയില്‍ അയാള്‍ ഉറപ്പായും ശക്തമായി തിരിച്ചു വരുമായിരിക്കും. പക്ഷെ ഒടിയന് മുന്നുള്ള മോഹന്‍ലാല്‍ ഇനിയുണ്ടാവില്ല. കാരണം ആ ഫേഷ്യല്‍ ഫീച്ചേഴ്‌സ് ഇനിയില്ല. ചുരുണ്ട മുടി മാറി ബാബാ കല്യാണി മുതല്‍ സ്മൂത്ത് മുടി വന്നു തുടങ്ങിയതു മുതല്‍ അയാളുടെ മുഖം മാറി തുടങ്ങി.

ഒരു തരത്തില്‍ ഇതും ഒരു ഭാഗ്യമാണ്. പല കാലങ്ങളില്‍ നമുക്ക് പല മോഹന്‍ലാലിനെയാണ് കിട്ടിയത്. പല ലുക്കുകളുള്ള, ഒരോന്നും ഒന്നിനൊന്ന് മെച്ചമായിട്ടുള്ള മോഹന്‍ലാലുകള്‍. ആ ഫ്‌ലോയുള്ള മുഖം മാറിയതോട് കൂടി ഇനിയാണ് അതിനു മുന്ന് കിട്ടിയ മോഹന്‍ലാലിനെ നമ്മള്‍ കൂടുതല്‍ ആസ്വദിക്കാന്‍ പോവുന്നത്. കാരണം നിലവില്‍ അങ്ങനൊരു ആളില്ല. റീലുകളും വീഡിയോകളും സിനിമാ ഗ്രൂപ്പിലെ പോസ്റ്റുകളുമൊക്കെ പഴയ റോളുകളെ സെലിബ്രേറ്റ് ചെയ്യുന്നത്, അതിന്റെ മാസ്റ്റര്‍ ക്രാഫ്റ്റ് വിശകലനം ചെയ്യുന്നതും അതു കൊണ്ടായിരിക്കും.

താഴ്വാരത്തില്‍ മോഹന്‍ലാലെന്താണ് ഇത്രയും അഭിനയിച്ചതെന്ന് ഒരു സുഹൃത്ത് എന്നോട് പറഞ്ഞിട്ടുണ്ട്. സമീപകാലത്ത് അവനത് മാറ്റി പറഞ്ഞു. വേദനയുടെ പകയുടെ വിഷാദത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ കാര്‍മേഘം ആ സിനിമയിലുടനീളം അയാളുടെ മുഖത്തുണ്ട്. അത് വളരെ ഈസിയായി തോന്നും വിധം ചെയ്തു വച്ചതു കൊണ്ട് അതിന്റെ ഡെപ്ത്ത് അവന് മനസ്സിലാവാതെ പോയതാണെന്ന്. മുടിയൊന്ന് ഇടത്തോട്ടോ വലത്തോട്ടോ ചീവി, മീശയൊന്ന് താഴ്ത്തുകയോ പിരിക്കുകയോ മാത്രം ചെയ്തു കൊണ്ട് അജഗജാന്തര വ്യത്യാസത്തിലുള്ള കഥാപാത്രങ്ങളിലേക്ക് അയാള്‍ മാറിയത് നമ്മളത്ര അപ്രീഷിയേറ്റ് ചെയ്തിട്ടുണ്ടാവില്ല.

കാരണം ആ സമയത്തെല്ലാം അയാള്‍ക്ക് ഇടതടവില്ലാതെ സിനിമകളാണ്. മാറി മാറി വരുന്ന കഥാപാത്രങ്ങള്‍ ആ അത് മോഹന്‍ലാല്ലേ എന്ന സുപരിചിതത്വത്തില്‍ നമ്മള്‍ കണ്ടാസ്വദിച്ച് വിട്ടിട്ടുണ്ടാവും. ഇന്നങ്ങനെയൊരു നടനെവിടെയുമില്ലാത്തതു കൊണ്ട് നമ്മള്‍ പിന്‍തിരിഞ്ഞ് നോക്കുന്നു. അന്നത്തെ ക്യാമറയില്‍ പോലും മോഹന്‍ലാലിന്റെ മൈക്രോ ഇമോഷന്‍സ് വളരെ വിസിബിളായിരുന്നു. ഇന്നത്തെ ക്യാമറയില്‍ തകര്‍ത്താടേണ്ടതെല്ലാം ആ സര്‍ജറിയോട് കൂടി പോയി.

മമ്മൂട്ടിയിലൂടെയും ഫഹദിലൂടെയും നമുക്ക് ആ സാധ്യതകളുടെ അത്ഭുതം കാണാം. പക്ഷെ ആ ഓര്‍ഗാനിക്കായ മുഖത്തു നിന്ന് ഇനിയും ഒരുപാട് കാണേണ്ടതായിരുന്നു. മരിച്ചു പോയെന്ന് ഞാന്‍ പറഞ്ഞ മോഹന്‍ലാലിനെ കണ്ട് വാ പൊളിക്കണമെങ്കില്‍, ഇനിയതുണ്ടാവില്ലെന്നൊക്കെ പറയാന്‍ മാത്രം എന്താ ഇത്രയ്ക്ക് മാറിയത് എന്ന ചിന്ത മാറണമെങ്കില്‍ ചില സിനിമകള്‍ തിയറ്ററില്‍ 4കെ റീ മാസ്റ്റര്‍ ചെയ്ത് വരണം – അമൃതം ഗമയ, താഴ്വാരം, ചിത്രം, നാടോടികാറ്റ്, വാനപ്രസ്ഥം, ഭ്രമരം, സദയം, പിന്‍ഗാമി.

എന്റെ ആനിയെ ഞാന്‍ കൊന്നിട്ടില്ല എന്ന് പറയുന്ന ഭാഗമൊക്കെ ബിഗ് സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹമുണ്ട്. അഹത്തിലെ സൈക്കോട്ടിക് സീനുകള്‍, ആര്യനില്‍ ഇവിടന്ന് ഉണ്ടാക്കിയത് ഇവിടെ തന്നെ ചിലവാക്കി തീര്‍ക്കണം എന്ന് പറഞ്ഞ് ചില്ലറ വരെ പെറുക്കി കൊടുക്കുന്ന സീന്‍, ഇന്നസെന്റിനോട് തല ചൊറിഞ്ഞ് നിന്ന് കാശ് ചോദിക്കുന്ന സീന്‍, ഇതളൂര്‍ന്ന് വീണ പനിനീര്‍ ദളങ്ങള്‍ പാടി കരയുന്ന രമേശനെ അങ്ങനെ പലതും. ഇന്റര്‍നാഷണല്‍ ലെവലില്‍, എഫര്‍ട്ട്‌ലെസ്സെന്ന് തോന്നിക്കും വിധം പുള്ളി ചെയ്ത് വച്ച പല സാധനങ്ങളുടെയും വില മനസ്സിലാവുന്നത് ഇപ്പോഴാണ്.

ദൃശ്യം കമല്‍ ഹാസന്‍ ചെയ്തപ്പോള്‍, ലൂസിഫര്‍ ചിരഞ്ജീവി ചെയ്തപ്പോള്‍ എല്ലാം ഈ ഡിഫറന്‍സ് മനസ്സിലാവും. ദേവദൂതനില്‍ സിംഫണി ഓര്‍ക്ക്‌സ്‌ട്രേറ്റ് ചെയ്യുന്ന, അവാര്‍ഡ് കിട്ടിയ വിശാല്‍ കൃഷ്ണമൂര്‍ത്തിയും ക്യാമ്പസ്സില്‍ ഡ്രാമയും ഡാന്‍സും ഇന്‍സ്ട്രക്റ്റ് ചെയ്യുന്ന വിശാല്‍ കൃഷ്ണമൂര്‍ത്തിയും രണ്ടും രണ്ടാണ്. ഡാന്‍സ് പഠിപ്പിക്കുന്നതും, ഡയലോഗ് മാറ്റി പറഞ്ഞു കൊടുക്കുന്നതും ശരിക്കും ഡ്രാമാ ഇന്‍സ്ട്രക്‌റ്റേഴ്‌സും ഡാന്‍സ് മാസ്റ്റേര്‍സ് ചെയ്യുന്ന പോലെ തന്നെയാണ്. ഒഴുകുകയാണ്. എന്തരോ മഹാനുഭാവുലുവില്‍ ഒരു ഗോഡ്‌ലി മ്യൂസിഷ്യന്‍ ഫുള്ളി ഇവോള്‍വ്ഡ് ആയ സംഗീതഞ്ജന്‍.

ഫാന്‍ ബോയ് മൂഡില്‍ പറഞ്ഞാല്‍ ദൈവം മനുഷ്യ രൂപത്തില്‍ വന്ന ചില സീനുകളിലൊന്ന്. ആ മഞ്ഞ ഗ്ലാസ്സ് വച്ച്, താടി വച്ച്, കിരീടം പോലെ മുടിയിഴകള്‍ വച്ച് അയാള്‍ സംഗീതത്തിന് കയ്യനക്കുന്നത്, അല്ലെങ്കില്‍ ആ കൈയ്‌ക്കൊത്ത് സംഗീതമുണ്ടാവുന്നത്. ഉയ്യൊ ഡിവൈന്‍ ഗുസ്ബൂം മൊമന്റാണ്. അവിടെ മറ്റാരുമായി കംപാരിസനുകളില്ല. ദേവസഭാ തലം പാടുമ്പോഴും, നഗുമോയിലെ സ്വരസ്ഥാനങ്ങള്‍ പാടുമ്പോഴും, ചന്ദനമണി സന്ധ്യകളുടെ പാടി ആടുമ്പോഴും I see the craft at its perfection. ( അതൊരു ഇടത്തരം ലോകത്താണെങ്കില്‍ പോലും)

ടെക്‌നോളജിയോടൊക്കെ വല്ലാത്ത കടപ്പാട് തോന്നുന്നത് പഴയ ചില കാര്യങ്ങള്‍ നമുക്കിഷ്ട്ടമുള്ള പോലെ ചെറിഷ് ചെയ്യാനുള്ള സൗകര്യം അതൊരുക്കി തരുന്നുണ്ടല്ലോ എന്നത് കൊണ്ട് കൂടിയാണ്. പുതിയ മോഹന്‍ലാല്‍ വന്നാലും വന്നില്ലെങ്കിലും പഴയ മോഹന്‍ലാല്‍മാര്‍ എന്നെ അതിശയിപ്പിച്ചു കൊണ്ടേയിരിക്കും. ഇത്രയധികം സിനിമകള്‍ നിങ്ങള്‍ മുന്നേ ചെയ്ത് വച്ചതു നന്നായി. ഒന്ന് കണ്ട് മുന്നൂറിലേക്കെത്തുമ്പോള്‍ ആദ്യം കണ്ട സിനിമകള്‍ കുറച്ചൊക്കെ മറന്ന് പോവും. അത് പിന്നെയും പുതുമയോടെ കാണാം. അങ്ങനെ പിന്നെയും പിന്നെയും കാണാം. അതിശയിക്കാം. ജീവിച്ചിരിക്കാന്‍ അത്രയേറെ കാരണങ്ങള്‍…’

More in Social Media

Trending