Malayalam
മോഹന്‍ലാല്‍ സുഹൃത്തായ പ്രിയദര്‍ശനെ വെച്ച് വെട്ടം എന്ന ചിത്രം എടുത്തത് ദിലീപിനെ തര്‍ക്കാനോ; ചോദ്യങ്ങള്‍ക്ക് ദിലീപിന്റെ മറുപടി ഇങ്ങനെ
മോഹന്‍ലാല്‍ സുഹൃത്തായ പ്രിയദര്‍ശനെ വെച്ച് വെട്ടം എന്ന ചിത്രം എടുത്തത് ദിലീപിനെ തര്‍ക്കാനോ; ചോദ്യങ്ങള്‍ക്ക് ദിലീപിന്റെ മറുപടി ഇങ്ങനെ
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ഒരുകാലത്ത് മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരായിരുന്നു മലയാള സിനിമയുടെ അമരക്കാരായിരുന്നത്. ഒരു സാധാരണ മിമിക്രി കലാകാരനില്‍ നിന്ന് ഉയരങ്ങള്‍ കീഴടക്കി മലയാളസിനിമയുടെ മുന്‍ നിരയിലെത്താന്‍ ദിലീപിന് അധികം കാല താമസം വേണ്ടി വന്നില്ല. സൂപ്പര്‍ താര ചിത്രങ്ങള്‍ പലതും നിലം പൊത്തിയപ്പോഴും പ്രേക്ഷകരെ, പ്രത്യേകിച്ച് കുടുംബപ്രേക്ഷകരെ തിയേറ്ററുകളിലെത്തിച്ചതിന് ദിലീപ് ചിത്രങ്ങള്‍ക്ക് വലിയ പങ്കുണ്ട്.
തുടര്‍ച്ചയായി പതിമൂന്നിലേറെ ഹിറ്റ് സിനിമകള്‍ സമ്മാനിച്ചുകൊണ്ട് അദ്ദേഹം പുതിയ റെക്കോര്‍ഡും സൃഷ്ടിച്ചിട്ടുണ്ട്. ഈ വേളയില്‍ എല്ലാം തന്നെ പല തരത്തിലുള്ള ഗോസിപ്പുകളും സിനിമ മേഖലയുമായി ചുറ്റിപ്പറ്റി ഉയര്‍ന്ന് വന്നിരുന്നു. ദിലിപീനെ ഒതുക്കാന്‍ മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറുകള്‍ ശ്രമിക്കുന്നുവെന്നായിരുന്നു അന്നത്തെ പ്രധാനപ്പെട്ട ഒരു ഗോസിപ്പ്.
ഈ ഗോസിപ്പിനെക്കുറിച്ച് ദിലീപ് തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സംവിധായകന്‍ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിലൂടെ ഈ പഴയ അഭിമുഖത്തെക്കുറിച്ച് വീണ്ടും സംസാരിക്കുകയാണ്. സൂപ്പര്‍ സ്റ്റാറുകള്‍ ദിലീപിനെ ഒതുക്കാന്‍ ശ്രമിച്ചെന്ന് തോന്നിയുണ്ടോ എന്നായിരുന്നു അവതാരകന്‍ ദിലീപ് നടന്‍ ദിലീപിനോട് ചോദിച്ചത്.
അതൊക്കെ വെറുതെ പറയുന്നതാണ്. നമ്മള്‍ ചെയ്യുന്ന ജോലി കറക്ടായിട്ട് ചെയ്യുക. പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടാല്‍ ഇവിടെ ആര്‍ക്കും ആരേയും ഒതുക്കാന്‍ കഴിയില്ല എന്നായിരുന്നു ഈ ചോദ്യത്തിന് ദിലീപ് നല്‍കുന്ന മറുപടി. നമുക്ക് ചെയ്യാന്‍ കിട്ടുന്ന സിനിമകള്‍ വിജയിപ്പിക്കുക. അതാണ് ചെയ്യേണ്ടത്. അല്ലാതെ മോഹന്‍ലാലും മമ്മൂട്ടിയും ഒതുക്കാന്‍ ശ്രമിച്ചെന്ന് പറയുന്നതില്‍ കഴമ്പില്ല.
ലാലേട്ടനും മമ്മൂട്ടിയുമൊക്കെ എന്നേക്കാള്‍ ഏറെ ഉയരത്തില്‍ അല്ലേ. ലാലേട്ടന് എന്നോട് പ്രശ്‌നം ഉണ്ടായിരുന്നെങ്കില്‍ ലാല്‍ ജോസിന്റെ പടത്തില്‍ മോഹന്‍ലാല്‍ ഫാനായി ഞാന്‍ അഭിനയിക്കുമായിരുന്നോയെന്നും ദിലീപ് ചോദിക്കുന്നു. മോഹന്‍ലാല്‍ സുഹൃത്തായ പ്രിയദര്‍ശനെ വെച്ച് വെട്ടം എന്ന ചിത്രം എടുത്ത് താങ്കളുടെ വിജയങ്ങള്‍ പൊളിക്കാന്‍ ശ്രമിച്ചതായി തോന്നിയിട്ടുണ്ടോ എന്നായിരുന്നു അഭിമുഖത്തിലെ അടുത്ത ചോദ്യം.
അത് ഞാനും കേട്ടു, ഈയിടെ ലാലേട്ടന്‍ എന്നോട് പറഞ്ഞു. ഡാ.. നിന്നെ ഔട്ടാക്കാന്‍ എടുത്ത സിനിമ നന്നായി ഒടുന്നു. എനിക്ക് കുറേ പൈസയും കിട്ടി’ എന്ന് പറഞ്ഞ് മോഹന്‍ലാല്‍ ചിരിച്ചു എന്നായിരുന്നു ഈ ചോദ്യത്തിനുള്ള ദിലീപിന്റെ മറുപടി. ദിലീപ് നല്‍കിയ ഈ മറുപടിയുടെ അര്‍ത്ഥം തനിക്ക് മനസ്സിലാകുന്നില്ലെന്നാണ് ശാന്തിവിള ദിനേശ് തുടര്‍ന്ന് പറയുന്നത്.
2004 ല്‍ രേവതി കലാമന്ദിറിന്റെ പേരില്‍ മേനക സുരേഷാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സ്വര്‍ഗ്ഗ ചിത്ര അപ്പച്ചനാണ് വിതരണം. എന്നിട്ടും മോഹന്‍ലാലിന് കുറച്ച് പൈസ കിട്ടിയെന്ന് പറഞ്ഞത് മനസ്സാലിയില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു. കമലിന്റെ സിനിമയില്‍ നിന്നും പൃഥ്വിരാജിനെ മാറ്റാന്‍ ദിലീപ് സമ്മര്‍ദ്ദം ചെലുത്തിയോ എന്നായിരുന്നു അഭിമുഖത്തില്‍ ദിലീപ് നേരിട്ട അടുത്ത ചോദ്യം.
ആ ആരോപണം ശരിയല്ലെന്ന് കമല്‍ സര്‍ തന്നെ പറഞ്ഞിട്ടില്ലേ എന്നായിരുന്നു ദിലീപിന്റെ മറുപടി. എനിക്ക് എന്റെ രീതികളാണ്. പൃഥ്വിരാജ് ചെയ്യുന്ന വേഷങ്ങള്‍ എനിക്ക് ചെയ്യാനാകില്ല. പിന്നെ ഞാനെന്തിന് പിറകെ വരുന്നവരെ ഒതുക്കണമെന്നും ദിലീപ് ചോദിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ദിലീപ് ഇവരെക്കാള്‍ മുന്നിലെത്തുമോയെന്ന് പല സൂപ്പര്‍താരങ്ങള്‍ക്കും പേടി ഉണ്ടായിരുന്നതായാണ് ഒരു ദിലീപ് ആരാധകന്‍ പറയുന്നത്.
മാത്രമല്ല, കുഞ്ഞിക്കൂനന്‍, ചാന്ത്‌പൊട്ട് തുടങ്ങിയ സിനിമകളിലെ ദിലീപിന്റെ കഥാപാത്രങ്ങള്‍ ചെയ്യാന്‍ മലയാളത്തലിലെ ഏതെങ്കിലും സൂപ്പര്‍സ്റ്റാറുകള്‍ക്ക് കഴിയുമോ?, പണ്ട് ഷക്കീലയെയും ഇതു പോലെ അടിച്ചിടാന്‍ നോക്കിയതാണ് ഒരു സൂപ്പര്‍ സ്റ്റാര്‍. അതുകൊണ്ട് പുറകില്‍ കൂടെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ നടന്നാലും, ദിലീപിന് തന്നെ അത് അറിയാമെങ്കിലും തുറന്ന് പറയില്ലല്ലോ. നിലനില്‍പ്പാണ് എല്ലാവരുടെയും പ്രശ്‌നമെന്നും ഒരാള്‍ കുറിച്ചു.
