Connect with us

മേതില്‍ ദേവികയ്‌ക്കെതിരെ അപകീര്‍ത്തി പ്രചാരണം; നിഷ് അധ്യാപികയ്‌ക്കെതിരെ കേസെടുത്ത് കോടതി

Malayalam

മേതില്‍ ദേവികയ്‌ക്കെതിരെ അപകീര്‍ത്തി പ്രചാരണം; നിഷ് അധ്യാപികയ്‌ക്കെതിരെ കേസെടുത്ത് കോടതി

മേതില്‍ ദേവികയ്‌ക്കെതിരെ അപകീര്‍ത്തി പ്രചാരണം; നിഷ് അധ്യാപികയ്‌ക്കെതിരെ കേസെടുത്ത് കോടതി

നര്‍ത്തകിയെന്ന നിലയിലും മുകേഷിന്റെ മുന്‍ ഭാര്യയെന്ന നിലയിലും മലയാളികള്‍ക്ക് സുപരചിതയാണ് മേതില്‍ ദേവിക. മുകേഷിനെ വിവാഹം ചെയ്തതോടെയാണ് മേതില്‍ ദേവിക മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയാകുന്നത്. ഇപ്പോഴിതാ മേതില്‍ ദേവികയ്‌ക്കെതിരെ അപകീര്‍ത്തി പ്രചരണം നടത്തിയെന്ന പരാതിയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) അദ്ധ്യാപിക സില്‍വി മാക്‌സി മേനയ്‌ക്കെതിരെ കേസെടുത്തിരിക്കുകയാണ് എറണാകുളം ജുഡീഷ്യല്‍ മജിസിട്രേറ്റ് കോടതി.

മേതില്‍ ദേവികയുടെ ദി ക്രോസ്ഓവര്‍ എന്ന ഡാന്‍സ് ഡോക്യുമെന്റ് തന്റെ നൃത്തരൂപത്തിന്റെ മോഷണം ആണെന്ന് നവ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് നടപടി. മേതില്‍ ദേവികയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് വിലയിരുത്തിയ കോടതി സില്‍വി മാക്‌സിക്ക് സമന്‍സ് അയക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേള്‍വി കുറവുള്ളവര്‍ക്ക് കൂടി നൃത്തം മനസിലാക്കാന്‍ കഴിയുന്ന രീതിയില്‍ ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ് ഉപയോഗിച്ചായിരുന്നു നേരത്തെ സില്‍വി നൃത്തരൂപം ഒരുക്കിയത്.

എന്നാല്‍ മോഹിനിയാട്ടത്തിന്റെ വേഷം മാത്രം ധരിച്ച് അവയുടെ ചിട്ടയോ സങ്കേതങ്ങളോ ഉപയോഗിക്കാത്ത ഒരു സൃഷ്ടി ആണിതെന്നും റിലീസ് ചെയ്യാത്ത തന്റെ ഡോക്യുമെന്ററിയുടെ ആശയം എന്താണെന്ന് പോലും അറിയാതെയാണ് സില്‍വി മോഷണ ആരോപണം ഉന്നയിക്കുന്നതെന്നും മേതില്‍ ദേവിക കോടതിയെ അറിയിച്ചിരുന്നു.

ദി ക്രോസ്ഓവര്‍ എന്ന തന്റെ ഡാന്‍സ് ഡോക്യുമെന്ററിക്ക് സില്‍വി മാക്‌സി മേന അവര്‍ ഉണ്ടാക്കിയെന്ന് അവകാശപ്പെടുന്ന നൃത്തരൂപവുമായ് യാതൊരു ബന്ധവും ഇല്ലെന്നും, അവരുടേത് ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ് ഉപയോഗിച്ച് പലരും ചെയ്യുന്നപോലെ പാട്ടിനൊത്ത് ചെയ്യുന്ന, എന്നാല്‍ മോഹിനിയാട്ടത്തിന്റെ വേഷം മാത്രം ധരിച്ച് അവയുടെ ചിട്ടയോ സങ്കേതങ്ങളോ ഉപയോഗിക്കാത്ത ഒരു സൃഷ്ടി ആണെന്നുമാണ് മേതില്‍ ദേവിക കോടതിയില്‍ വാദിച്ചത്.

റിലീസ് ചെയ്യാത്ത തന്റെ ഡോക്യുമെന്ററിയുടെ ആശയം എന്താണെന്നു പോലും അറിയാതെ ദി ക്രോസ് ഓവറിനെ കുറിച്ച് അവരുന്നയിച്ച എല്ലാ വാദങ്ങളും കളവാണെന്നും, അവരേയോ അവരുടെ സൃഷ്ടികളെ കുറിച്ചോ തനിക്ക് യാതൊരു മുന്‍പരിചയമോ ഇല്ലെന്നും, ബോധപൂര്‍വ്വം ഇത്തരത്തില്‍ കളവായ പ്രചരണം നടത്തിയത് വഴി തനിക്ക് അപകീര്‍ത്തി ഉണ്ടായെന്നും ചൂണ്ടി കാണിച്ചാണ് മേതില്‍ ദേവിക കോടതിയെ സമീപിച്ചത്.

ഹര്‍ജിയില്‍ കോടതി പ്രഥമ ദൃഷ്ട്യാ കേസുണ്ടെന്നു കണ്ടാണ് സില്‍വിക്കെതിരെ സമന്‍സ് അയക്കാന്‍ നിര്‍ദേശിച്ചത്. മൂന്നു പതിറ്റാണ്ടായ് നര്‍ത്തകി, നൃത്തധ്യാപിക, ഗവേഷക, പ്രഭാഷക തുടങ്ങിയ നിലയില്‍ അന്തര്‍ ദേശിയ പ്രശസ്തയായ ദേവികയുടെ മോഹിനിയാട്ടം എന്ന കലാരൂപത്തിലുള്ള സൃഷ്ടികള്‍ കേള്‍വി പരിമിതരിലേക്ക് എത്തിക്കാനുള്ള നൂതന സംരംഭമാണ് ദി ക്രോസ്ഓവര്‍.

ഐഎസ്എല്‍ ഒരു ഒരു കോപ്പി റൈറ്റഡ് ഭാഷ അല്ലെന്നും ഐഎസ്എല്‍ ഉപയോഗിച്ച് സര്‍ഗ്ഗാത്മകസൃഷ്ടികള്‍ ഇതിനുമുന്‍പും ഉണ്ടായിട്ടുണ്ടെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി. സില്‍വി മാക്‌സി അവകാശപ്പെടുന്ന സൃഷ്ട്ടിയുമായ് യാതൊരു സമാനതകളുമില്ലാത്തതാണ് തന്റെ സൃഷ്ടിയെന്നും അവര്‍ ചൂണ്ടിക്കാട്ടി. മോഷണം എന്ന് ആരോപിക്കുക വഴി തനിക്കു അപകീര്‍ത്തിയിയെന്നുമാണ് മേതില്‍ ചൂണ്ടിക്കാട്ടിയത്. ക്രോസ്ഓവറിന്റെ ടീസര്‍ നടന്‍ മോഹന്‍ലാലും, ഗോപിനാഥ് മുതുകാടും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തിറക്കിയത്.

അതേസമയം, അഭിനയത്തിലേയ്ക്കും ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് താരം. ബിഗ് സ്‌ക്രീനിലൂടെയാണ് അരങ്ങേറ്റം. മേപ്പടിയാന്‍ സംവിധായകന്‍ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായികയായാണ് മേതില്‍ ദേവിക. ദേവിക തന്നെയാണ് ഈ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. നമ്മുടെ സൗകര്യവും സമയവും ഏറെ പ്രധാനപ്പെട്ടതാണ് സിനിമയില്‍.

നാഷണല്‍ അവാര്‍ഡ് വിന്നറായ വിഷ്ണു മോഹന്‍ ഇങ്ങനെയൊരു അവസരം തന്നതില്‍ സന്തോഷമുണ്ട്. എന്റെ ഡാന്‍സ് പ്രാക്ടീസും പരിപാടികളുമെല്ലാം പരിഗണിച്ചാണ് അദ്ദേഹം എന്നെ ഈഈ പ്രൊജക്ടിലേക്ക് ക്ഷണിച്ചത്. ഒരുപാട് സന്തോഷത്തോടെ ഞാന്‍ ഇത് നിങ്ങളുമായി പങ്കിടുന്നു’, മേതില്‍ ദേവിക കുറിച്ചു. കഥ ഇതുവരെ എന്നാണ് ചിത്രത്തിന്റെ പേര്്. ചിത്രത്തില്‍ ബിജു മേനോന്റെ നായികയായാണ് മേതില്‍ ദേവിക എത്തുന്നത്.

More in Malayalam

Trending

Recent

To Top