Connect with us

വാക്കുകള്‍ക്ക് വേദനയെ സുഖപ്പെടുത്താന്‍ കഴിയില്ല, പക്ഷേ ഞങ്ങളെല്ലാവരും ഒപ്പമുണ്ടാകും; കുവൈറ്റ് ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി മോഹന്‍ലാല്‍

News

വാക്കുകള്‍ക്ക് വേദനയെ സുഖപ്പെടുത്താന്‍ കഴിയില്ല, പക്ഷേ ഞങ്ങളെല്ലാവരും ഒപ്പമുണ്ടാകും; കുവൈറ്റ് ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി മോഹന്‍ലാല്‍

വാക്കുകള്‍ക്ക് വേദനയെ സുഖപ്പെടുത്താന്‍ കഴിയില്ല, പക്ഷേ ഞങ്ങളെല്ലാവരും ഒപ്പമുണ്ടാകും; കുവൈറ്റ് ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി മോഹന്‍ലാല്‍

കഴിഞ്ഞ ദിവസമായിരുന്നു രാജ്യത്തെയൊന്നാകെ കണ്ണീരിലാഴ്ത്തിയ തീപിടുത്തമുണ്ടായത്. കുവൈറ്റിലെ മംഗഫയിലെ തൊഴിലാളി ക്യാംമ്പിലുണ്ടായ തീപിടിത്തത്തില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ പൊലിഞ്ഞത്. ഈ വേളയില്‍ ജീവന്‍ നഷ്ടമായവരെ അനുശോചിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ദുരന്തത്തില്‍ താനും തന്റെ പ്രാര്‍ത്ഥനയും താനും ഒപ്പമുണ്ട് എന്ന് നടന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

‘കുവൈറ്റ് തീപിടുത്തത്തില്‍ ദുരന്തത്തിനിരയായ എല്ലാവര്‍ക്കും എന്റെ നെഞ്ചുലഞ്ഞുള്ള പ്രാര്‍ത്ഥനകള്‍. ഈ വലിയ ദുരന്തത്തില്‍ ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. വാക്കുകള്‍ക്ക് വേദനയെ സുഖപ്പെടുത്താന്‍ കഴിയില്ല, പക്ഷേ ഞങ്ങളെല്ലാവരും ഒപ്പമുണ്ടാകും,’ എന്ന് താരം കുറിച്ചു.

ബുധനഴ്ച പുലര്‍ച്ചെ കുവൈറ്റിലെ മംഗഫയിലെ തൊഴിലാളി ക്യാമ്പില്‍ ആണ് തീപിടുത്തം ഉണ്ടായത്. ആറ് നിലകെട്ടിടത്തിന്റെ താഴെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. 49 പേരാണ് വെന്തു മരിച്ചത്. മരിച്ചവരില്‍ 43 പേരും ഇന്ത്യക്കാരാണ്. ഇതില്‍ 24 മലയാളികളുടെ മരണം നോര്‍ക്ക റൂട്ട്‌സ് സ്ഥിരീകരിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീ പിടിക്കാന്‍ കാരണം. തീ പടര്‍ന്ന് ഇരുപതോളം ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.

ജോലി കഴിഞ്ഞ് തൊഴിലാളികള്‍ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു ഈ ദുരന്തം ഉണ്ടായത്. അതാണ് മരണ സംഖ്യ ഉയരാന്‍ കാരണമായത്. തീ പടര്‍ന്ന് പൊള്ളലേറ്റ പലരും രക്ഷപ്പെടുന്നതിനായി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി. പലരും മരിച്ചത് വിഷ പുക ശ്വസിച്ചാണെന്നും റിപ്പോര്‍ട്ടുകണ്ട്.

ദുരന്തം കണക്കിലെടുത്ത് കുവൈറ്റിലെ പലഭാഗങ്ങളിലായി നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായുള്ള പരിശോധന കാമ്പയിന് നേതൃത്വം നല്‍കിയിരിക്കുകയാണ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍യൂസഫ്. കെട്ടിടങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ മുന്നറിയിപ്പില്ലാതെ തന്നെ അത് നീക്കം ചെയ്യും. മുനിസിപ്പാലിറ്റിയുമായി സഹകരിച്ചായിരിക്കും നിയമം നടപ്പാക്കുക എന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top