Malayalam Breaking News
മോഹൻലാൽ ഐ ലവ് യു പറഞ്ഞു ; തിരിച്ച് നീ പോ മോനെ ദിനേശാ എന്ന് നാദിയയും …മുട്ട് മടക്കി മോഹൻലാൽ
മോഹൻലാൽ ഐ ലവ് യു പറഞ്ഞു ; തിരിച്ച് നീ പോ മോനെ ദിനേശാ എന്ന് നാദിയയും …മുട്ട് മടക്കി മോഹൻലാൽ
മോഹൻലാലിനെ കാണണം എന്നതായിരുന്നു നാദിയയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. ആഗ്രഹം സാധിക്കുക മാത്രമല്ല കൂടെ നിന്ന് വർത്തമാനം പറയാനും ഫോട്ടോ എടുക്കാനും പറ്റിയതിന്റെ സന്തോഷത്തിലാണ് കുവൈറ്റ് സ്വദേശിനി നാദിയ ഇപ്പോൾ.
കുവൈറ്റ് സോഷ്യൽ ആഫയേഴ്സിലെ അന്തേവാസിയാണ് നാദിയ . ഒരു പ്രോഗ്രാമിന് വേണ്ടി മോഹൻലാൽ കുവൈറ്റിൽ എത്തുമെന്ന് അറിഞ്ഞപ്പോൾ നാദിയക്ക് അദ്ദേഹത്തിനെ കാണണമെന്ന് ആഗ്രഹം തോന്നി.
ഒരു ടെലിവിഷൻ ചാനൽ വഴി മോഹൻലാൽ നാദിയയെ പറ്റി അറിയുകയും പ്രോഗ്രാമിനിടെ കാണാനായി ക്ഷണിക്കുകയും ചെയ്തു. വീൽ ചെയറിൽ സ്റ്റേജിലേക്ക് പോകാൻ കഴിയാത്തതു കൊണ്ട് മോഹൻലാൽ സ്റ്റേജിനു പുറത്തു വന്നാണ് നാദിയയെ കണ്ടത്. ഇഷ്ട താരം അടുത്ത് വന്നപ്പോൾ നാദിയയുടെ കണ്ണുകൾ നിറഞ്ഞു, അത് മറച്ചു വച്ച് അവൾ ലാലേട്ടന്റെ തന്നെ സിനിമയായ വന്ദനത്തിലെ ഡയലോഗ് പറഞ്ഞു ” എന്നോട് പറ ഐ ലവ് യു എന്ന് “. ചിരിച്ചുകൊണ്ട് അവളോട് മോഹൻലാൽ ഐ ലവ് യു പറഞ്ഞു.
അത് കഴിഞ്ഞു മോഹൻലാൽ മനസ് തുറന്നു അവളോട് സംസാരിച്ചു. ഒടുവിൽ ലാലേട്ടനെ നോക്കി സവാരി ഗിരി ഗിരി എന്ന് പറഞ്ഞപ്പോൾ വേദി പൊട്ടിച്ചിരികളുടെയും കരഘോഷങ്ങളുടെയുമായി. പിന്നാലെ പോ മോനെ ദിനേശായുമെത്തി. മോഹൻലാൽ കൈയിൽ കരുതിയിരുന്ന സ്നേഹ സമ്മാനം നാദിയക്ക് നൽകിയപ്പോൾ കുവൈറ്റ് സോഷ്യൽ അഫയേഴ്‌സിന്റെ ഉപഹാരം മോഹൻലാലിന് തിരികെ നൽകി. തന്നോടൊപ്പം ഒരു ഫോട്ടോ എടുക്കണം എന്നുള്ള നാദിയയുടെ ആഗ്രഹം സാധിപ്പിച്ചു കൊടുത്ത ശേഷം നെറുകയിൽ ഒരു മുത്തം നൽകിയാണ് അവളെ മോഹൻലാൽ മടക്കി അയച്ചത്.
തന്നെ പരിചരിക്കാന്‍ എത്തിയ നഴ്‌സുമാരില്‍ നിന്ന് ഭാഷ പഠിച്ചാണ് അവര്‍ മലയാള സിനിമകള്‍ കണ്ടതും, മോഹന്‍ലാലിന്റെ കടുത്ത ആരാധികയായതും. മുട്ടുകുത്തി നിന്ന് സംസാരിക്കുന്ന ലാലേട്ടന്റെ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.
Lalettan met his fan girl from Kuwait | Thiranottam | Mohanlal
Gepostet von Murshad Ksd am Freitag, 18. Januar 2019
mohanlal chat with nadiya
