Malayalam Breaking News
ഒടിയൻ തകർക്കാൻ ശ്രമിച്ചത് പ്രമുഖ നടന്റെ ആരാധകരോ ? റിപ്പോർട്ടുകൾ പുറത്ത് !
ഒടിയൻ തകർക്കാൻ ശ്രമിച്ചത് പ്രമുഖ നടന്റെ ആരാധകരോ ? റിപ്പോർട്ടുകൾ പുറത്ത് !
By
ഒടിയൻ എന്ന ശ്രീകുമാർ മേനോൻ ചിത്രം റിലീസ് ചെയ്തപ്പോൾ വലിയ ഒച്ചപ്പാടുകളാണ് സംഭവിച്ചത്. കാരണം അത്രയധികം വിമർശനങ്ങളാണ് ചിത്രത്തിന് എതിരെ ഉയർന്നത്. മലയാള സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം മാർക്കറ്റിങ് തന്ത്രങ്ങളോടെ ഒരു സിനിമ അവതരിച്ചത് .
പരസ്യ സംവിധായകനായ ശ്രീകുമാർ മേനോൻ തൻറെ ആ കഴിവ് ആദ്യ സിനിമക്കും ഉപയോഗപ്പെടുത്തി. അതുകൊണ്ടു തന്നെ ആ വഴിക്കും ഒരു നല്ല ശതമാനം തുക പ്രീ ബിസിനെസ്സ് കളക്ഷൻ നേടാൻ ഓടിയാണ് സാധിച്ചു.
എന്നാൽ ചിത്രം പ്രതീക്ഷക്കൊത്ത് ഉയർന്നില്ല എന്ന് ശക്തമായ വിമർശനവും തുടർച്ചയായ ഡീഗ്രേഡിങ്ങും നടന്നിരുന്നു. ഒടിയൻ എന്ന ചിത്രത്തെ പറ്റി എന്തെങ്കിലും വാർത്ത സമൂഹ മാധയമങ്ങളിൽ വന്നാൽ അത് മോശമാണെന്ന തരത്തിൽ തുടർച്ചയായ കമന്റുകളും വന്നിരുന്നു.
ഇത് അണിയറ പ്രവർത്തകരെ കുറച്ചൊന്നുമല്ല ആശങ്കയിലാഴ്ത്തിയത് . ഈ ഡീഗ്രേഡിങ് മോഹൻലാൽ -മമ്മൂട്ടി ആരാധകരുടെ പോർവിളി കാരണമാണെന്നായിരുന്നു റിപോർട്ടുകൾ. മമ്മൂട്ടി ആരാധകർ ചിത്രത്തെ ഡീഗ്രേഡ് ചെയ്യാൻ ശ്രെമിച്ചു എന്ന തരത്തിൽ ആയിരുന്നു സംഭവങ്ങൾ. പക്ഷെ ഇത് വെറും ആരോപണം മാത്രമാണെന്ന് വ്യക്തമാണ്.
കാരണം മമ്മൂട്ടിയാണ് ചിത്രത്തിന് വോയിസ് ഓവർ നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ആരധകർക്ക് ഇതൊരു ആവേശമുള്ള കാര്യമാണ്. മമ്മൂട്ടിയുടെ ശബ്ദ സാന്നിധ്യമുള്ളതു കൊണ്ട് തന്നെ മമ്മൂട്ടി ഫാൻസും ഒടിയനായി കാത്തിരിക്കുകയായിരുന്നു.
മമ്മൂട്ടി ഫാൻസിന്റെ സപ്പോർട്ട് നല്ല രീതിയിൽ ലഭിച്ചതോടെ ഡീഗ്രേഡിങ് മറികടന്നു ഒടിയൻ നൂറു കോടിയും തികച്ച് 200 കോ ടിയിലേക്ക് കുതിക്കുകയാണ്. എന്തായാലും അപവാദ പ്രചരണങ്ങൾ നടത്തുന്നവർക്ക് ഇതൊരു പാഠമാണെന്നു വ്യക്തായിരിക്കുകയാണ്.
about fake reports based on odiyan movie degrading