Connect with us

മറക്കാതെ ഓർത്ത് വെച്ച് മോഹൻലാൽ;നന്ദി അറിയിച്ച് വീരേന്ദര്‍ സെവാഗ്!

News

മറക്കാതെ ഓർത്ത് വെച്ച് മോഹൻലാൽ;നന്ദി അറിയിച്ച് വീരേന്ദര്‍ സെവാഗ്!

മറക്കാതെ ഓർത്ത് വെച്ച് മോഹൻലാൽ;നന്ദി അറിയിച്ച് വീരേന്ദര്‍ സെവാഗ്!

ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗിന്റെ ജന്മദിനമായിരുന്നു ഇന്ന്.നിരവധി പേർ താരത്തിന് ജന്മദിനാശംസകളുമായി എത്തിയിരുന്നു.ഇപ്പോളിതാ സെവാഗിന് പിറന്നാളാശംസകള്‍ നേർന്നുകൊണ്ട് ട്വീറ്റ് ചെയ്തിരിക്കുകയാണ് മോഹൻലാൽ.നാല്‍പത്തൊന്നാം പിറന്നാളാഘോഷത്തിന്റെ തിരക്കിലാണ് ക്രിക്കറ്റ് താരമിപ്പോൾ.

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലാണ് സെവാഗിന് എല്ലാ തവണത്തെയും പോലെ പിറന്നാള്‍ ആശംസ നേര്‍ന്ന് ട്വീറ്റ് ചെയ്തത്. ‘പ്രിയപ്പെട്ട സെവാഗിന് എന്റെ പിറന്നാളാശംകള്‍’ എന്നായിരുന്നു മോഹന്‍ലാലിന്റെ ട്വീറ്റ്.ട്വീറ്റിന് സെവാഗിന്റെ മറുപടിയുമെത്തി. ‘പ്രിയപ്പെട്ട ലാലേട്ടാ, ആശംസക്ക് ഒരുപാട് നന്ദി. നിങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും എന്റെ ആശംസകള്‍.’ സെവാഗ് ട്വീറ്റ് ചെയ്തു. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, മുഹമ്മദ് കൈഫ്, ലക്ഷ്മണന്‍, ഹര്‍ഭജന്‍, ക്രിസ് ഗെയ്ല്‍ തുടങ്ങി പ്രമുഖര്‍ സെവാഗിന് ആശംസയുമായെത്തി.

mohanlal birthday wish to virender sehwag

More in News

Trending

Recent

To Top