Connect with us

എച്ചൂസ്മി .. ഇത്തവണ ഗണേശല്ല , മുകേഷോ ? അപ്പോൾ ജഗദീഷ് ?

News

എച്ചൂസ്മി .. ഇത്തവണ ഗണേശല്ല , മുകേഷോ ? അപ്പോൾ ജഗദീഷ് ?

എച്ചൂസ്മി .. ഇത്തവണ ഗണേശല്ല , മുകേഷോ ? അപ്പോൾ ജഗദീഷ് ?

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിൽ കലാശക്കൊട്ട് ഗംഭീരമായി പൂർത്തിയായി . വരുന്ന 24 നാണു തിരഞ്ഞെടുപ്പ് നടക്കുന്നത് . അഞ്ചു മണ്ഡലങ്ങളിൽ അല്പം ഗ്ലാമർ കൂടിയ പ്രചാരണങ്ങൾ നടന്നത് വട്ടിയൂർക്കാവിലാണ് .

സിനിമ -സാംസ്കാരിക നായകന്മാരുടെ സാന്നിധ്യം തന്നെയാണ് വട്ടിയൂർക്കാവിൽ പ്രചാരണ കൊഴുപ്പ് കൂട്ടിയത് . ബി ജെ പി സ്ഥാനാർഥി എസ് സുരേഷിനായി സംവിധായകൻ രാജസേനനും സീരിയൽ താരങ്ങളും അണിനിരന്നിരുന്നു .

എൽ ഡി എഫ് സ്ഥാനാർത്ഥിയും ജനങ്ങളുടെ മേയർ ബ്രോയുമായ വി കെ പ്രശാന്തിന്‌ പിന്തുണ യുവാക്കൾ തന്നെയാണ് . താരപ്പകിട്ടിൽ മുന്നിട്ട് നില്കുന്നത് യു ഡി എഫ് സ്ഥാനാർത്ഥി മോഹൻ കുമാറിന് വേണ്ടിയുള്ള പ്രചാരണമാണ്.

രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും മുന്നിൽ നിന്ന് നയിച്ച റോഡ് ഷോയിൽ താരസാന്നിധ്യമായി ജഗദീഷ് ഉണ്ടായിരുന്നു. ജഗദീഷായിരുന്നു ശ്രദ്ധക്കപ്പട്ട സാന്നിധ്യം . ജനങ്ങള്‍ക്ക് എല്ലാമറിയാം, അവരെ പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ലെന്ന് ആണ് സിനിമാനടന്‍ ജഗദീഷ് പ്രചാരണത്തിൽ പറഞ്ഞത് . വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മോഹന്‍കുമാറിന്റെ റാലിയില്‍ പങ്കെടുത്താണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ജനങ്ങളുടെ തീരുമാനത്തിനൊപ്പമാണ് ഞാന്‍ എന്നറിയിക്കാനാണ് ഇവിടെ വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ആ വരവിനു പിന്നിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണെന്നും സിനിമ താരമായ മുകേഷ് കൊല്ലം മണ്ഡലത്തിൽ നിന്നും നിയമസഭാ സീറ്റിലേക്ക് മത്സരിച്ച് സീറ്റ് നേടിയത് മുന്നിൽ കണ്ടാണെന്നും റിപോർട്ടുകൾ ഉണ്ട് . 2016 ൽ എൽ ഡി എഫ് വൻ വിജയം നേടി നിയമസഭാ സീറ്റുകൾ വാരിക്കൂട്ടിയപ്പോൾ യു ഡി എഫിനൊപ്പം അങ്കത്തിനിറങ്ങിയ ജഗദീഷിന് ദയനീയ പരാജയമാണ് നേരിടേണ്ടി വന്നത് .

പത്തനാപുരത്ത് എൽ ഡി എഫ് സ്‌ഥാനാർഥി ഗണേഷ് കുമാറിനും ബി ജെ പി സ്ഥാനാർഥി ഭീമൻ രഘുവിനും എതിരെയാണ് സിനിമ സ്റ്റൈൽ പോരാട്ടം യു ഡി എഫ് സ്ഥാനാർഥിയായ ജഗദീഷ് നടത്തിയത് .എന്നാൽ ഗണേഷിന് ഒരു മികച്ച എതിരാളിയായി ജഗദീഷിനെ കരുതിയിരുന്നുവെങ്കിലും അതില്‍ കാര്യമില്ലെന്ന് വോട്ടെണ്ണി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍തന്നെ ജഗദീഷ് തെളിയിച്ചു. മുന്വര്ഷത്തേക്കാൾ ഭൂരിപക്ഷത്തോടെയാണ് ഗണേഷ് കുമാർ അന്ന് ജഗദീഷിനെ നിലംപരിശാക്കിയത് .

മലയാള സിനിമയിലെ നിറസാന്നിദ്ധ്യമായ മുകേഷിന്റെ നിയമസഭയിലേക്കുള്ള കന്നിയങ്കമായിരുന്നു അന്ന്കൊ ല്ലത്ത് നടന്നത്. ഇടതുപക്ഷ നാടകങ്ങളുടെ സഹയാത്രികനും 18 വര്‍ഷത്തോളം വടക്കേവിള പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന അച്ഛന്‍ ഒ. മാധവന്റെ ശക്തമായ രാഷ്ട്രീയ പാരമ്പര്യവുമായി മത്സരിക്കാനിറങ്ങിയ മുകേഷിനെ കൊല്ലം കൈവിട്ടില്ല.

പി.കെ. ഗുരുദാസനാണ് കഴിഞ്ഞ 2 തവണയായി കൊല്ലം മണ്ഡലത്തെ എല്‍.ഡി.എഫിന് കൈമോശം വരാതെ സൂക്ഷിച്ചത്. അന്തരിച്ച മുന്‍ എം.എല്‍.എയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന തോപ്പില്‍ രവിയുടെ മകനും കന്നിയങ്കക്കാരനുമായ സൂരജ് രവിയായിരുന്നു മുഖ്യ എതിരാളി. 17611 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുകേഷ് വിജയിച്ചത്.

രണ്ടാമങ്കത്തിനും ഇറങ്ങിത്തിരിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന സൂചനകളാണ് വട്ടിയൂർക്കാവിലെ ജഗദീഷിന്റെ പ്രചാരണ ജാഥ നൽകുന്നത് . അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ്പിൽ ജഗദീഷിന്റെ സ്‌ഥാനാർത്ഥിത്തം ഉറപ്പിക്കാമോ എന്ന് കണ്ടറിയാം !പത്തനാപുരമല്ല ജഗദീഷിന്റെ ലക്‌ഷ്യം എന്നാണ് സൂചന . ഗണേഷിനെതിരെ മത്സരിച്ചിട്ട് കാര്യമില്ലെന്ന ധാരണയിൽ മുകേഷിനെ നേരിടാനാണ് ഒരുങ്ങുന്നതെന്നാണ് മനസിലാക്കാൻ സാധ്‌ക്കുന്നത്. അങ്ങനെയെങ്കിൽ പരാജയമൊന്നും ഒരു പ്രശ്നമല്ല , കൊല്ലത്ത് മുകേഷിനെ നേരിട്ടിട്ടേ ഉള്ളു എന്നാവണം ജഗദീഷിന്റെ ഉദ്ദേശം .

jagadeesh in vattiyoorkavu for u d f candidate

More in News

Trending

Recent

To Top