Malayalam
ഷൂട്ടിംഗ് ആരംഭിച്ചതോടെ സുകന്യ ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ് സെറ്റില്‍ നിന്ന് പോയി, മമ്മൂട്ടിയോടുള്ള പിണക്കമായിരുന്നു കാരണം!; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ് കിരീടം ഉണ്ണി
ഷൂട്ടിംഗ് ആരംഭിച്ചതോടെ സുകന്യ ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ് സെറ്റില്‍ നിന്ന് പോയി, മമ്മൂട്ടിയോടുള്ള പിണക്കമായിരുന്നു കാരണം!; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ് കിരീടം ഉണ്ണി
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. സോഷ്യല്‍ മീഡയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ സിനിമാ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നുതും. മമ്മൂട്ടി അവിസിമരണീയമാക്കിയ നിരവധി കഥാപാത്രങ്ങളും ചിത്രങ്ങളും ഇന്നും പ്രേക്ഷക മനസില്‍ തങ്ങി നില്‍ക്കുന്നുണ്ട്. മമ്മൂട്ടിയുടെ എക്കാലത്തേയും നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രങ്ങളില്‍ ഒന്നാണ് ഭൂതക്കണ്ണാടി.
ഈ ചിത്രത്തിലെ അഭിനയത്തിന്റെ പേരില്‍ ഇന്നും മമ്മൂട്ടിക്ക് അഭിനന്ദനങ്ങള്‍ ലഭിക്കാറുണ്ട്. ഇപ്പോഴിതാ ആ സിനിമയുടെ സെറ്റിലുണ്ടായ ചില സംഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് കിരീടം ഉണ്ണി. ആ സിനിമയിടെ ഷൂട്ടിംഗിനിടെ നടി സുകന്യ പിണങ്ങി പോയെന്നാണ് കിരീടം ഉണ്ണി പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കിരീടം ഉണ്ണി ഇക്കാര്യം വെളിപ്പെടുത്തിയത്.
അന്ന് താന്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം നായികയായി തീരുമാനിച്ചത് സുകന്യയെയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗിനായി എത്താന്‍ സുകന്യക്ക് അഡ്വാന്‍സ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഷൂട്ടിംഗ് ആരംഭിച്ചതോടെ സുകന്യ ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ് സെറ്റില്‍ നിന്ന് പോവുകയായിരുന്നു. പിന്നീട് മറ്റൊരു നടിയാണ് ആ വേഷത്തിലെത്തിയത്.
അന്ന് സുകന്യ പോകാന്‍ കാരണം മമ്മൂട്ടിയോടുള്ള പിണക്കം കാരണമാണ് എന്ന് അറിയില്ലായിരുന്നു. ചിത്രത്തില്‍ നിന്ന് പിന്മാറിയത് താന്‍ പിന്നീട് അറിഞ്ഞെന്നും സത്യാവസ്ഥ എന്താണെന്ന് ഇന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നടി സുകന്യയെയായിരുന്നു എന്റെ ചിത്രത്തില്‍ നായികയായി നിശ്ചയിച്ചിരുന്നത്. ഞാന്‍ അവരെ പോയി കണ്ടു, സംസാരിച്ച് അഡ്വാന്‍സും കൊടുത്തു. പിന്നീട് ഷൂട്ടിങ് ആരംഭിച്ച സമയത്ത് ആ കുട്ടി ഷൊര്‍ണൂര്‍ വന്നു.
പണിയൊക്കെ തുടങ്ങിയ രാത്രി ആ കുട്ടി പറഞ്ഞു ഞാന്‍ ഈ സിനിമയില്‍ അഭിനയിക്കില്ലെന്ന്. ഞാന്‍ പോവാണ്, എനിക്ക് ഈ പടം ശരിയാവില്ല എന്നൊക്കെ.’ ഇതിന് കാരണം എന്താണെന്ന് ചോദിച്ചപ്പോള്‍ സിനിമയുടെ കോസ്റ്റിയൂമിനെ കുറിച്ചുള്ള പ്രശ്‌നമാണെന്നാണ് പറഞ്ഞത്. തോര്‍ത്തൊക്കെ ഇട്ട് അഭിനയിക്കേണ്ട സീനുണ്ട്. അത് ചെയ്യാന്‍ പറ്റില്ലെന്നൊക്കെ പറഞ്ഞിരുന്നു.
അപ്പോള്‍, ഞാന്‍ പറഞ്ഞു, ക്യരക്ടര്‍ അങ്ങനെയല്ലെ അതുകൊണ്ടല്ലെ അത്തരം ഡ്രസുകള്‍ ഇടേണ്ടി വരുന്നത്, ഒരു പുള്ളോത്തിയാണ് കഥാപാത്രം. സ്വാഭാവികമായും അതുപോലെയുള്ള വസ്ത്രം ധരിക്കേണ്ടി വരും. പക്ഷെ എന്തൊക്കെ പറഞ്ഞിട്ടും അവര്‍ കേട്ടില്ല. എനിക്ക് ആ ഡ്രസ്സൊന്നും ശരിയാവില്ല, ഞാന്‍ എന്തായാലും പോവാന്ന് പറഞ്ഞ് അവര്‍ പോയി. പിന്നീടാണ് എനിക്കതിന്റെ യഥാര്‍ത്ഥ കാരണം മനസിലായത്’എന്ന് കിരീടം ഉണ്ണി പറയുന്നു.
മുന്‍പ് മമ്മൂട്ടിയും സുകന്യയും തമ്മില്‍ സാഗരം സാക്ഷി എന്നൊരു ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ആ സിനിമയുടെ ഷൂട്ടിങ് സമയത്ത് ഷോട്ടിനിടയില്‍ മമ്മൂട്ടിയും സുകന്യയും തമ്മില്‍ എന്തോ പ്രശ്‌നമുണ്ടായെന്നും അതിന് ശേഷം രണ്ടാളും തമ്മില്‍ പ്രശ്‌നത്തിലാണെന്നുമാണ് താന്‍ അറിഞ്ഞതെന്നും കിരീടം ഉണ്ണി വെളിപ്പെടുത്തി.
അതേസമയം, നിരവധി ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി പുറത്തെത്താനുള്ളത്. ഹൊറര്‍ സിനിമയില്‍ നായകനായി അഭിനയിക്കാന്‍ മമ്മൂട്ടി ഡേറ്റ് നല്‍കിയതായി റിപ്പോര്‍ട്ട്. റെഡ് റെയ്ന്‍, ഭൂതകാലം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി നായകനായെത്തുക. ഹൊറര്‍ ഗണത്തില്‍പ്പെട്ട സിനിമയുടെ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കാനാണ് തീരുമാനം.
തമിഴിലെ പ്രശസ്തമായ വൈ നോട്ട് സ്റ്റുഡിയോസ് ആണ് നിര്‍മാണം. വൈ നോട്ട് സ്റ്റുഡിയോസിന്റെ ആദ്യ മലയാള സിനിമയാണ് ഇത്. രാഹുല്‍ സദാശിവന്‍ ചിത്രം ഈ വര്‍ഷം തന്നെ റിലീസ് ചെയ്യാനാണ് സാധ്യത. കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അടുത്ത ആഴ്ച കണ്ണൂര്‍ സ്‌ക്വാഡിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.
അതിനുശേഷം നവാഗതനായ ഡിനോ ഡെന്നീസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുക. ഇതിനുശേഷം മഹേഷ് നാരായണന്‍ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കും. ബിഗ് ബജറ്റില്‍ ഒരുക്കുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിങ് ദുബായിലും ലണ്ടനിലും നടക്കും. മഹേഷ് നാരായണന്‍ ചിത്രം പൂര്‍ത്തിയായ ശേഷം ജൂലൈ പകുതിയോടെ മമ്മൂട്ടി രാഹുല്‍ സദാശിവന്‍ ചിത്രത്തില്‍ അഭിനയിക്കും. പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെയാണ് 2023 ലെ പുത്തന്‍ മമ്മൂട്ടി ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നത്.