Connect with us

ഒടിയനു ശേഷം മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും വീണ്ടും ഒന്നിക്കുന്നു; വെളിപ്പെടുത്തി സംവിധായകൻ !

Social Media

ഒടിയനു ശേഷം മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും വീണ്ടും ഒന്നിക്കുന്നു; വെളിപ്പെടുത്തി സംവിധായകൻ !

ഒടിയനു ശേഷം മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും വീണ്ടും ഒന്നിക്കുന്നു; വെളിപ്പെടുത്തി സംവിധായകൻ !

മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ഓടിയാണ് ശേഷം വി എ ശ്രീകുമാറിനൊപ്പം വീണ്ടും ഒന്നിച്ചെന്ന വർത്തയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് . മോഹന്‍ലാല്‍-വിഎ ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഒടിയന്റെ റിലീസിനായി വലിയ പ്രതീക്ഷകളോടെയായിരുന്നു എല്ലാവരും കാത്തിരുന്നത്. റിലീസിന് മുന്‍പ് ലാലേട്ടന്റെ ബ്രഹ്മാണ്ഡ ചിത്രമെന്ന് വിശേഷപ്പിച്ച സിനിമ വമ്പന്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.

എന്നാല്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രം തിയ്യേറ്ററുകളില്‍ നിന്നും നേടിയിരുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14ന് പുറത്തിറങ്ങിയ സിനിമ ആര്‍ക്കും വലിയ രീതിയില്‍ ഇഷ്ടപ്പെട്ടിരുന്നില്ല. പരസ്യ രംഗത്ത് ശ്രദ്ധേയനായ വിഎ ശ്രീകുമാര്‍ മേനോന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ഒടിയന്‍. വലിയ മുടക്കുമുതലില്‍ നിര്‍മ്മിച്ച സിനിമ നൂറ് കോടിക്കടുത്ത് കളക്ഷനും തിയ്യേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയിരുന്നു. ഒടിയന്‍ മാണിക്യന്റെ വിവിധ കാലഘട്ടങ്ങളിലെ കഥയായിരുന്നി സിനിമ പറഞ്ഞത്. റിലീസിന് മുന്‍പ് വലിയ ഹൈപ്പ് ലഭിച്ച സിനിമകളില്‍ ഒന്നൂകൂടിയായിരുന്നു ഒടിയന്‍

മോഹന്‍ലാലിന്റെ വിവിധ കാലഘട്ടങ്ങളിലുളള മേക്കോവറുകളും ശ്രദ്ധേയമായി മാറിയിരുന്നു. ഏറെ നാളത്തെ ഷൂട്ടിംഗിനും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കിനും ശേഷമായിരുന്നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്. പാലക്കാടിന്റെ പശ്ചാത്തലത്തിലായിരുന്നു സിനിമയുടെ കഥ പറഞ്ഞത്. മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമെന്നും വിശേഷിപ്പിക്കാവുന്ന ഒടിയന്‍ വലിയ സൈബറാക്രമണങ്ങള്‍ക്കൊടുവിലായിരുന്നു വിജയം നേടിയത്.

ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ എത്തിയ ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെ അണിനിരന്നു. എന്നാല്‍ പുലിമുരുകന്റ ലെവലില്‍ ഒരു മോഹന്‍ലാല്‍ ചിത്രം പ്രതീക്ഷിച്ചവര്‍ക്ക് നിരാശ നല്‍കിയ സിനിമയായിരുന്നു ഒടിയനെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. റിലീസ് ചെയ്യുന്നതിനു മുന്‍പുണ്ടായിരുന്ന ഓവര്‍ ഹൈപ്പ് ഒടിയനെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. നെഗറ്റീവ് പ്രതികരണങ്ങള്‍ ധാരാളമായി വന്നതിനൊപ്പം നിരവധി പേര്‍ ട്രോളുകളിലൂടെയും ചിത്രത്തിനെതിരെ വിമര്‍ശനവുമായി എത്തിയിരുന്നു. അതേസമയം വലിയ പ്രതീക്ഷകളില്ലാതെ പോയാല്‍ ആസ്വദിക്കാവുന്ന ഒരു ചിത്രം തന്നെയാണ് ഒടിയനെന്ന് ഒരു വിഭാഗം പ്രേക്ഷകര്‍ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

ഒടിയനു ശേഷം മോഹന്‍ലാലും വിഎ ശ്രീകുമാര്‍ മേനോനും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത്തവണ ഒരു പരസ്യ ചിത്രത്തിന് വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നതെന്ന് അറിയുന്നു. മൈ ജിക്കു വേണ്ടി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന പരസ്യ ചിത്രത്തിലാണ് ലാലേട്ടന്‍ അഭിനയിക്കുന്നത്. ശ്രീകുമാര്‍ മേനോന്‍ തന്നെയായിരുന്നു ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നത്

“ഒരു ഇടവേളയ്ക്ക് ശേഷം ലാലേട്ടനുമായുള്ള ഷൂട്ടിംഗ്. ഇത്തവണ മൈജിയ്ക്കുവേണ്ടിയുള്ള പരസ്യചിത്രം. ഏറെ സന്തോഷം തരുന്ന മണിക്കൂറുകളായിരുന്നു ഇന്നലെ കടന്നുപോയത്. ലാലേട്ടനോടൊപ്പമുള്ള ഷൂട്ടിംഗ് വേളകളെന്നും ആഹ്ലാദകരമാണ്. മൂന്നു മണിക്കൂര്‍ വെറും മൂന്ന് മിനിറ്റുപോലെ കടന്നുപോയ ചിത്രീകരണം. അദ്ദേഹത്തില്‍ നിന്നും എപ്പോഴും ലഭിക്കുന്ന കരുതലും സ്‌നേഹവും, ഒരു അപൂര്‍വ ഭാഗ്യമായി ഞാന്‍ എന്നും കരുതുന്നു. ശ്രീകുമാര്‍ മേനോന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

അതേസമയം സിനിമാത്തിരക്കുകള്‍ക്കിടെയാണ് ശ്രീകുമാര്‍ മേനോന്റെ പരസ്യ ചിത്രത്തില്‍ അഭിനയിക്കാനായി ലാലേട്ടന്‍ എത്തിയിരുന്നത്. സൂപ്പര്‍താരത്തിന്റെ ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു പൂര്‍ത്തിയായിരുന്നത്. തുടര്‍ന്ന് ബിഗ് ബ്രദര്‍ എന്ന ചിത്രത്തിലും നടന്‍ ജോയിന്‍ ചെയ്തിരുന്നു. ഇനിയും നിരവധി സിനിമകള്‍ നടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.


mohanlal and shrikumar menon team up
once again after odiyan

Continue Reading
You may also like...

More in Social Media

Trending

Recent

To Top