ആമിനത്താത്തയുടെ വലിയ ഫാനായിരുന്നു ഞാന്‍- ഷെയ്ന്‍ നിഗം
By
അബിയുടെ മകനും നടനുമായ ഷെയ്ന്‍ നിഗത്തിന്റെയും ഫേവറൈറ്റ് വാപ്പച്ചിയുടെ ആമിനത്താത്ത തന്നെ. ‘വാപ്പച്ചി അവതരിപ്പിച്ചിട്ടുള്ള വേഷങ്ങളില്‍ വച്ച് എനിക്കേറ്റവും ഇഷ്ടം ആമിനത്താത്തയെ ആണ്. ആമിനത്താത്തയുടെ വലിയ ഫാനായിരുന്നു ഞാന്‍. മലപ്പുറം ഭാഷ സംസാരിക്കുന്ന ആളായി അവതരിപ്പിച്ചിരുന്ന ടിവി ഷോയും ഇഷ്ടമായിരുന്നു’. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ന്‍ കുട്ടിക്കാല ഓര്‍മകള്‍ പങ്കു വെച്ചത്. ‘കുട്ടിക്കാലത്ത് വാപ്പച്ചിക്കൊപ്പം റിഹേഴ്‌സല്‍ ക്യാമ്ബുകളില്‍ പോകുമായിരുന്നു. അവിടുത്തെ തമാശകള്‍ കണ്ടും പാട്ടു കേട്ടും ഒക്കെയാണ് ഞാന്‍ വളര്‍ന്നത്. സിനിമ എനിക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. തുടര്‍ച്ചയായി സിനിമകള്‍ കണ്ടാല്‍പ്പോലും മടുപ്പ് തോന്നാറേയില്ല. സ്‌കൂളില്‍ പഠിക്കുമ്ബോള്‍ കൂട്ടുകാരെയൊക്കെ കൂട്ടി ഞാന്‍ ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്യുമായിരുന്നു’ ഷെയ്ന്‍ പറഞ്ഞു. എക്കാലത്തും മലയാളികള്‍ ഓര്‍ത്തിരിക്കുന്ന നര്‍മ മൂഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച കലാകാരനാണ് കലാഭവന്‍ അബി. അബി എന്നു കേള്‍ക്കുമ്ബോള്‍ തന്നെ മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്നത് എപ്പോഴും അണിഞ്ഞൊരുങ്ങി മുറുക്കിത്തുപ്പി നടക്കുന്ന ആമിനത്താത്ത എന്ന കഥാപാത്രമാണ്.
shain nigam- aamina-thaatha