Malayalam Breaking News
മോഹൻലാൽ മഞ്ജു വാര്യരെ തുടർച്ചയായി നായിക ആക്കുന്നതിന്റെ ലക്ഷ്യം !!
മോഹൻലാൽ മഞ്ജു വാര്യരെ തുടർച്ചയായി നായിക ആക്കുന്നതിന്റെ ലക്ഷ്യം !!
മോഹൻലാൽ മഞ്ജു വാര്യരെ തുടർച്ചയായി നായിക ആക്കുന്നതിന്റെ ലക്ഷ്യം !!
താരരാജാവ് മോഹന്‍ലാല്‍ തുടര്‍ച്ചയായി തന്റെ സിനിമകളിൽ നായികയായി തിരഞ്ഞെടുക്കുന്നത് മഞ്ജു വാര്യരെയാണ്. മഞ്ജുവിന്റെ അഭിനയ വൈഭവം കൊണ്ടും കഴിവ് കൊണ്ടും ഏത് വേഷവും മികച്ചതാക്കാന്‍ മഞ്ജുവിന് കഴിയുമെന്ന് സംവിധായകനോളം തന്നെ ഉറപ്പ് മോഹന്‍ലാലിനും ഉണ്ടെന്ന് പറയാം. അത് കൊണ്ട് തന്നെയാണ് മോഹൻലാൽ ഇങ്ങനെയൊരു ആവശ്യം മുന്നോട്ട് വെക്കുന്നതിന് കാരണവും.
നീണ്ട പതിനാലു വര്‍ഷത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ മഞ്ജു ഏറ്റവും കൂടുതല്‍ പെയര്‍ ആയി അഭിനയിച്ചത് മോഹന്‍ലാലിനൊപ്പം തന്നെ ആയിരുന്നു. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഒടിയന്, ലൂസിഫര്‍, ഷൂട്ടിംഗ് ആരംഭിച്ച മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങി എല്ലാ ചിത്രങ്ങളിലും മഞ്ജു വാര്യരുണ്ട്.
ഒടിയനിലെ മോഹന്‍ലാലിന്റേയും മഞ്ജു വാര്യരുടെയും കഥാപാത്രങ്ങളെ ആകാംക്ഷയോടെയാണ് ആരാധകര്‍ ഉറ്റു നോക്കിയിരിക്കുന്നത്. എന്നാൽ മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍ കാത്തിരിക്കുന്നത് ഒരു സ്വപ്ന വേഷത്തിനാണ്. രണ്ടാമൂഴത്തിലെ ദ്രൗപതിക്കായാണ് മഞ്ജു കാത്തിരിക്കുന്നത്.
ദ്രൗപതിയായി പലരുടെയും പേര് ഉയര്‍ന്നു കേട്ടെങ്കിലും മഞ്ജു വാര്യര്‍ രണ്ടാമൂഴത്തില്‍ ദ്രൗപതിയാകാന്‍ ഏറെ ആഗ്രഹിക്കുന്നുണ്ട്. ദ്രൗപതിയാകാന്‍ ഏറ്റവും അനുയോജ്യ അവര്‍ തന്നെയാണെന്നാണ് ആരാധകരുടേയും അഭിപ്രായം.
Mohanlal and Manju Warrier
