Connect with us

“ഞാനുള്‍പ്പെടെ ഒരുപാട് ദൂതന്മാരുടെ സഹായത്തോട് കൂടിയാണ് ആ പ്രണയം നടക്കുന്നത്.” – ഉർവശി

Malayalam Breaking News

ഉർവശിയുടെ അഭിനയ പാടവം മലയാളത്തിലെ പുതു നായികമാർക്ക് എന്നും ഒരു പഠനവിഷയമാണ്. അത്രക്ക് മികച്ച പ്രകടനങ്ങളാണ് ഉർവശി വിവിധ ഭാഷകളിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ചത്. മലയാളത്തിലെയും തമിഴിലെയും മുൻനിര നടന്മാരുമായി സൗഹൃദം കാത്തു സൂക്ഷിക്കുന്ന ഉർവശി താൻ ദൂത് നിന്ന ഒരു താര പ്രണയത്തെപ്പറ്റി മനസ് തുറക്കുകയാണ്.

പാർവതി -ജയറാം പ്രണയമാണ് ഉര്വശി പറയുന്നത് .’ പാര്‍വ്വതി തങ്ങളുടെ അയല്‍ക്കാരിയായിരുന്നു. ജയറാമും പാര്‍വ്വതിയും തമ്മില്‍ മുടിഞ്ഞ പ്രണയത്തില്‍ ഇരിക്കുന്ന സമയത്താണ് മാളൂട്ടി ചെയ്യുന്നത്. ഞാനുള്‍പ്പെടെ ഒരുപാട് ദൂതന്മാരുടെ സഹായത്തോട് കൂടിയാണ് ആ പ്രണയം നടക്കുന്നത്. കാരണം പാര്‍വതിയുടെ അമ്മയ്ക്കും കുടുംബത്തിനും കുറച്ച്‌ എതിര്‍പ്പുണ്ടായിരുന്നു’. ഉര്‍വശി പറഞ്ഞു.

മലയാള നായകന്മാരില്‍ ഏറ്റവും സുന്ദരന്‍ ശ്രീനിവാസനാണെന്ന് തുറന്നു പറയുന്നു. ഏത് ചോക്ലേറ്റ് ഹീറോ ഉള്ളപ്പോഴും അതിനേക്കാളും വില എപ്പോഴും ശ്രീനിവാസനായിരുന്നുവെന്നും നടി തുറന്നു പറയുന്നു. ‘മലയാളത്തിലെ ഒട്ടുമിക്ക നായികമാരും അദ്ദേഹത്തിന്റെ ജോഡികളായി വേഷമിട്ടു. ഇപ്പോഴും അങ്ങനെ തന്നെ സൗന്ദര്യത്തിന് അതീതമാണ് എപ്പോഴും കല’ ഉര്‍വ്വശി വ്യക്തമാക്കി. സിനിമയില്‍ അന്നും ഇന്നും തനിക്ക് നല്ല സൗഹൃദങ്ങളുണ്ടെന്നും ജഗദീഷും കമലും മോഹന്‍ലാലുമായൊക്കെ നല്ലയടുപ്പമാണ് താന്‍ കാത്തു സൂക്ഷിക്കുന്നതെന്നും അവര്‍ പറയുന്നു.

urvashi about jayram parvathy marriage

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top