Connect with us

സുന്ദരിയായ അമ്മയ്ക്ക് പിറന്നാള്‍, പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാലും; സുചിത്രയുടെ പിറന്നാള്‍ ആഘോഷമാക്കി കുടുംബം

Malayalam

സുന്ദരിയായ അമ്മയ്ക്ക് പിറന്നാള്‍, പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാലും; സുചിത്രയുടെ പിറന്നാള്‍ ആഘോഷമാക്കി കുടുംബം

സുന്ദരിയായ അമ്മയ്ക്ക് പിറന്നാള്‍, പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാലും; സുചിത്രയുടെ പിറന്നാള്‍ ആഘോഷമാക്കി കുടുംബം

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹന്‍ലാല്‍, ആരാധകരുടെ സ്വന്തം ലാലേട്ടന്‍. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന് സോഷ്യല്‍ മീഡിയയില്‍ ആഘോഷങ്ങളുടെയും ആശംസകളുടെയും വസന്തകാലമാണ്. 1980 ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിനെ കീഴടക്കാന്‍ മോഹന്‍ലാല്‍ എന്ന നടന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല.

അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രേക്ഷകര്‍ക്കേറെ ഇഷ്ടമാണ്. മകള്‍ വിസ്മയയുടെയും പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സുചിത്രയുടുെ പിറന്നാള്‍ ദിനത്തിന് വിസ്മയ പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

ഇന്ന് തങ്ങളുടെ സുന്ദരിയായ അമ്മയ്ക്ക് പിറന്നാള്‍ എന്നാണ് വിസ്മയ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറച്ചത്. ഒപ്പം അമ്മക്ക് ഒപ്പമുള്ള ഒരു മനോഹര ചിത്രവും വിസ്മയ പങ്കിട്ടു. ചിത്രത്തില്‍ പ്രണവും വിസ്മയയും അമ്മക്ക് മുത്തം നല്‍കുന്നതാണ് കാഴ്ചക്കാരെ ആകര്‍ഷിക്കുന്നത്. ലോകത്തിലെ എല്ലാ സ്‌നേഹവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു! ജന്മദിനാശംസകള്‍, പ്രിയപ്പെട്ട സുചി എന്നായിരുന്നു മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസകള്‍ സുചിത്രയ്‌ക്കൊപ്പമുള്ള മനോഹര ചിത്രങ്ങളും മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം ലാലേട്ടന്റെ ജന്മദിനവും, ഇന്ന് അമ്മയ്ക്ക് പിറന്നാളും ആകയാല്‍ അത് മനോഹരമായി തന്നെ ആഘോഷിക്കുകയാകും മക്കള്‍ എന്നാണ് പൊതുവെ ഉള്ള സംസാരം. അതാകും ഈ പോസ്റ്റ് നല്‍കുന്ന സൂചന എന്നും ഫാന്‍സില് ചിലര്‍ പറയുന്നു. സുചിത്രയും മോഹന്‍ലാലും മാതൃകാ ദമ്പതികള്‍ എന്നാണ് സിനിമക്ക് അകത്തും പുറത്തും ഉള്ളവര്‍ പറയുന്നത്. അടുത്തിടെ ആയിരുന്നു ഇരുവരുടെയും വിവാഹവാര്ഷിക ദിനം.

പിന്നാലെ 67 ആം പിറന്നാളും ലാലേട്ടന്‍ അതിഗംഭീരമായി തന്നെ ആഘോഷിച്ചു. 1988 ഏപ്രില്‍ 28 ന് ആയിരുന്നു മോഹന്‍ലാല്‍ സുചിത്ര വിവാഹം. അന്നുമുതല്‍ ലാലേട്ടന്റെ നിഴലായി സുചിത്രയുണ്ട്. വീട്ടുകാര്യങ്ങള്‍ക്ക് പുറമെ താരരാജാവ് തുടങ്ങിവച്ച ബിസിനെസ്സ് സാമ്രാജ്യങ്ങള്‍ നോക്കി നടത്തുന്നതിലും സുചിത്രയുടെ പങ്ക് ചെറുതല്ല. സുചിത്ര ജനിച്ചതും വളര്‍ന്നതും സിനിമ പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ്. തമിഴ് സിനിമ നിര്‍മാതാവ് കെ ബാലാജിയുടെ മകളാണ് സുചിത്ര.

ജാതകം ചേരില്ലെന്ന കാരണത്താല്‍ ആദ്യം വേണ്ടെന്നു വച്ച കല്യാണാലോചന രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും നിയോഗം പോലെ വീട്ടുകാര്‍ നടത്തികൊടുക്കുകയായിരുന്നു. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നെങ്കിലും വിവാഹത്തിനു മുന്‍പേ സുചിത്ര മോഹന്‍ലാലിന്റെ ആരാധികയായിരുന്നുവെന്ന കാര്യം ഒരിക്കല്‍ സുചിത്രയുടെ സഹോദരന്‍ സുരേഷ് ബാലാജി തന്നെ വെളിപ്പെടുത്തിയിരുന്നു.

സിനിമയിലൂടെ തന്നെയായിരുന്നു മോഹന്‍ലാല്‍ സുചിത്രയുടെ മനസ്സ് കീഴടക്കിയതും. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും തുടര്‍ന്ന് കത്തുകള്‍ എഴുതുകയും ചെയ്തിരുന്നു. പിന്നീടായിരുന്നു സുചിത്രയുടെ ഇഷ്ടം മനസ്സിലാക്കിയതെന്നാണ് സുരേഷ് ബാലാജി പറഞ്ഞിരുന്നത്. എന്നാല്‍ ഇരുവരുടെയും വിവാഹത്തിന് മുന്‍പ് ജാതകം നോക്കിയപ്പോള്‍ അത് ചേരില്ലായിരുന്നു എന്നായിരുന്നു എന്നായിരുന്നു ജ്യോത്സ്യന്റെ പ്രവചനം.

പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ജോത്സ്യനെ കാണിച്ചപ്പോള്‍ പ്രശ്‌നങ്ങളൊന്നും ഇല്ല എന്നായിരുന്നു അത്രേ പറഞ്ഞത്. തിക്കുരിശ്ശിയായിരുന്നു മോഹന്‍ലാലിന്റെയും സുചിത്രയുടെയും പ്രണയത്തെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്. മോഹന്‍ലാലിനെ വില്ലനായി കാണാന്‍ തനിക്ക് ഇഷ്ടമല്ല എന്ന് സുചിത്ര മുന്‍പ് ഒരിക്കല്‍ പറഞ്ഞിരുന്നു. വില്ലനായി എത്തിയപ്പോള്‍ അദ്ദേഹത്തോട് വെറുപ്പ് തോന്നിയിരുന്നു.

എന്നാല്‍ അഭിനേതാവ് എന്ന നിലയില്‍ അത് അദ്ദേഹത്തിന്റെ കഴിവായിരുന്നു. എന്റെ മാമാട്ടിക്കുട്ടി അമ്മയ്ക്ക് എന്ന ചിത്രം മുതലാണ് അദ്ദേഹത്തെ താന്‍ ഇഷ്ടപ്പെട്ടു തുടങ്ങിയത് എന്നും സുചിത്ര വെളിപ്പെടുത്തിയിരുന്നു. പൊതുവേദികളില്‍ സംസാരിക്കാന്‍ ഇത്തിരി മടി കാണിക്കുന്ന പ്രകൃതമാണ് സുചിത്രയുടേത്. പ്രണവിന്റെ ആദി എന്ന ചിത്രത്തിന്റെ സമയത്തായിരുന്നു സുചിത്ര പൊതുവേദിയില്‍ ആദ്യമായി സംസാരിക്കുന്നത്.

More in Malayalam

Trending

Recent

To Top