Connect with us

ഭാര്യ സുചിത്ര ചെയ്യേണ്ടതെല്ലാം ചെയ്തത് ആന്റണി പെരുമ്പാവൂർ; മോഹൻലാലിന്റെ ആ അവസ്ഥ ഞെട്ടിച്ചു! പൊട്ടിക്കരഞ്ഞ് നടൻ

Actor

ഭാര്യ സുചിത്ര ചെയ്യേണ്ടതെല്ലാം ചെയ്തത് ആന്റണി പെരുമ്പാവൂർ; മോഹൻലാലിന്റെ ആ അവസ്ഥ ഞെട്ടിച്ചു! പൊട്ടിക്കരഞ്ഞ് നടൻ

ഭാര്യ സുചിത്ര ചെയ്യേണ്ടതെല്ലാം ചെയ്തത് ആന്റണി പെരുമ്പാവൂർ; മോഹൻലാലിന്റെ ആ അവസ്ഥ ഞെട്ടിച്ചു! പൊട്ടിക്കരഞ്ഞ് നടൻ

മോഹൻലാലിന്റേയും ആന്റണി പെരുമ്പാവൂരിന്റെയും ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തി സംവിധായകന്‍ ആലപ്പി അഷ്‌റഫ്. മലയാള സിനിമയിൽ തൊഴിലാളിയായി വന്ന് മുതലാളിയായി മാറിയ ആളാണ് ആന്റണി പെരുമ്പാവൂര്‍.

മോഹൻലാലിൻറെ ഡ്രൈവറായി വന്ന് മലയാള സിനിമയെ തന്നെ നയിക്കുന്ന നായകനായെന്നും സ്വന്തം മുതലാളിയെക്കൊണ്ട് ജോലി എടുപ്പിച്ച് പണം സമ്പാദിച്ച തൊഴിലാളിയാണ് അദ്ദേഹമെന്നുമാണ് ആന്റണിയെക്കുറിച്ച് പറയുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സംവിധായകൻ കാര്യങ്ങൾ വെളിപ്പെടുത്തിയത്.

നിരവധി വർഷങ്ങൾക്ക് മുൻപ് മോഹന്‍ലാല്‍ കൊയമ്പത്തൂരിലെ ആര്യവൈദ്യ ശാലയിൽ ആയുര്‍വേദ ചികിത്സയ്ക്കായി എത്തിയിരുന്നു.

അന്ന് മോഹന്‍ലാലിനെ കാണാന്‍ താനും അവിടെ ചെന്നിരുന്നു. എന്നാൽ അന്ന് ലാലിനൊപ്പം ഡ്രൈവറാിയരുന്ന ആന്റണി പെരുമ്പാവൂര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.

മരുന്ന് കഴിപ്പിക്കുകയും ഭക്ഷണം കഴിപ്പിക്കുകയും എഴുന്നേല്‍പ്പിച്ച് ഇരുത്തുകയുമൊക്കെയായി ഒരു ഭാര്യ ചെയ്യേണ്ടതെല്ലാം ആന്റണി മടിയൊന്നുമില്ലാതെ വളരെ കൃത്യതയോടെ ചെയ്തിരുന്നു. മാത്രവുമല്ല കൊച്ചുകുട്ടിയെ പോലെ ലാല്‍ ആന്റണിയെ അനുസരിക്കുമെന്നും അദ്ദേഹം ഓർത്തെടുത്ത് പറയുന്നു.

അതേസമയം അന്ന് ആന്റണി എന്തിനോ വേണ്ടി പുറത്ത് പോയപ്പോള്‍ ലാലും താനും മാത്രമായി സംസാരിച്ചു. ”അപ്പോള്‍ അദ്ദേഹം കണ്ടോ അണ്ണാ, എന്തൊരു സ്‌നേഹമാണ്, ഭാര്യ പോലും ചെയ്യുമോ ഇങ്ങനേ? എന്ന് ചോദിച്ചു.”

അന്ന് ആന്റണി ലാലിന്റെ ഡ്രൈവര്‍ മാത്രമായിരുന്നെന്നും അങ്ങനെ ആന്റണിയും ലാലും തമ്മിലുള്ള സൗഹൃദം വളര്‍ന്നതെന്നും വിശ്വാസത്തിന്റെ പുറത്തുള്ള കെമിസ്ട്രിയായിരുന്നു അതെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.

Continue Reading
You may also like...

More in Actor

Trending