Malayalam Breaking News
ലാലേട്ടന് വെടിയേറ്റിട്ടുമില്ല. എന്റെ വെടിയേറ്റ് മരിക്കുന്ന മനുഷ്യനുമല്ല മോഹൻലാൽ ! ഒന്നു മൂത്രമൊഴിക്കാൻ മുട്ടി.. അപ്പോൾ പുറകിലേക്ക് പോയി.. ആ പോകുന്നതിനിടെയിൽ മോഹൻലാലിന്റെ പ്രസംഗം നീണ്ടു … വിശദീകരിച്ച് അലൻസിയർ
ലാലേട്ടന് വെടിയേറ്റിട്ടുമില്ല. എന്റെ വെടിയേറ്റ് മരിക്കുന്ന മനുഷ്യനുമല്ല മോഹൻലാൽ ! ഒന്നു മൂത്രമൊഴിക്കാൻ മുട്ടി.. അപ്പോൾ പുറകിലേക്ക് പോയി.. ആ പോകുന്നതിനിടെയിൽ മോഹൻലാലിന്റെ പ്രസംഗം നീണ്ടു … വിശദീകരിച്ച് അലൻസിയർ
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണത്തിനിടെ മോഹൻലാലിനെ അലൻസിയർ കൈത്തോക്ക് ചൂണ്ടി വെടിവച്ചു !! വേദിയിൽ എന്താണ് സംഭവിച്ചതെന്ന് മികച്ച സ്വഭാവ നടനുള്ള അവാർഡിന് അർഹനായ അലന്സിയർ പറയുന്നത് താൻ മോഹൻലാലിനെ വെടിവച്ചിട്ടില്ലെന്നും ഇത് മനോരമയുണ്ടാക്കിയ കള്ളക്കഥയാണെന്നും അലൻസിയർ പറയുന്നു.വീഡിയോ കാണാം !
വെറുമൊരു നേരമ്പോക്കിന് ചെയ്ത തമാശയെ മോഹൻലാലിനെതിരായ പ്രതിഷേധമായി ചിത്രീകരിച്ചു. താൻ വെടിവച്ചാൽ വീഴുന്ന നടനല്ല മോഹൻലാലെന്ന് ഉത്തമ ബോധ്യമുണ്ടെന്നും
പ്രതിഷേധമോ സർക്കാസിസമോ നാടകമോ ഒന്നും അതിൽ ഇല്ലെന്നും അലൻസിയർ വിശദീകരിക്കുന്നു.
സ്വഭാവ നടനുള്ള അവാർഡ് വാങ്ങിയ വേദിയിൽ ഇത്രയേ സംഭവിച്ചുള്ളൂ. ഒന്നു മൂത്രമൊഴിക്കാൻ മുട്ടി. ഒന്നു പുറകിലേക്ക് പോയി. ആ പോകുന്നതിനിടെയിൽ മോഹൻലാലിന്റെ പ്രസംഗം നീണ്ടു നീണ്ടു പോയപ്പോൾ വലിയ ടെൻഷൻ തോന്നി. പ്രസംഗം അവസാനിച്ചപ്പോൾ ഡിഷ്യൂ ഡിഷ്യൂവെന്ന് കൈകാണിച്ച് പോയി. അത്രയേ ഉള്ളൂ.. തീർന്നില്ലേ. ഞാൻ വെടിവച്ചിട്ടുമില്ല. ലാലേട്ടന് വെടിയേറ്റിട്ടുമില്ല. എന്റെ വെടിയേറ്റ് മരിക്കുന്ന മനുഷ്യനുമല്ല മോഹൻലാൽ.-അലൻസിയർ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
അതിനിടെ മോഹൻലാലിനെ അല്ല മുഖ്യമന്ത്രിയയെയാണ് താൻ വെടിവച്ചതെന്ന് വാർത്ത വന്നു. ഇതും ശരിയല്ല. മുഖ്യമന്ത്രിയെ നോക്കി വെടിവയ്ക്കാൻ ഞാൻ പൊട്ടനാണോ? ചില മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ മോഹൻലാലിനെ അല്ല മുഖ്യമന്ത്രിയെയാണ് വെടിവച്ചതെന്ന് നിങ്ങൾക്ക് തോന്നത് എന്തെന്ന് ചോദിച്ചു. അതിനെയാണ് മുഖ്യമന്ത്രിയെ വെടിവച്ചതെന്ന് ദുർവ്യാഖ്യാനിക്കുന്നതെന്നും അലൻസിയർ മറുനാടൻ മലയാളിയോട് വിശദീകരിച്ചു. താര സംഘടനയായ അമ്മയിൽ നിന്നും തന്നോട് ആരും വിശദീകരണം ചോദിച്ചിട്ടില്ലെന്നും അലൻസിയർ പറയുന്നു.
ലാലേട്ടനെ ഞാൻ വിളിച്ചു. അദ്ദേഹം ബോംബെയിലേക്കുള്ള യാത്രയിലായിരുന്നു. പുള്ളിയോടും പത്രക്കാർ ചോദിച്ചു. എന്താണ് അലൻസിയർ പറഞ്ഞത് എന്ന്.. അപ്പോൾ ലാലേട്ടൻ മറുപടി പറഞ്ഞു. സുഖമാണോ എന്നാണ് ചോദിച്ചത്. ഞാൻ വേദിയിലേക്ക് പോകുമ്പോൾ ബീനാ പോളിനോട് ചോദിച്ചു. ബീനാ പോളിനോട് ഞാൻ വഴിമാറിതരുമോ എന്നാണ് ചോദിച്ചത്. നിങ്ങൾ കണ്ടത് ഞാൻ മോഹൻലാലിനെതിരെ വെടിയുതിർക്കുന്ന് മാത്രമാണ്. ഞാൻ മോഹൻലാലിനെതിരെ വെടിയുതിർത്തിട്ടില്ല. അദ്ദേഹത്തിന് വെടി കൊണ്ടിട്ടുമില്ല. അങ്ങനെ വെടിയേൽക്കേണ്ട ആളൊന്നുമല്ല.
അന്ന് ഒന്നും സംഭവിച്ചില്ല. മനോരമ ലേഖകൻ തോന്നിയ ഭാവനയിൽ എഴുതിയ വാർത്താണ്. അതിന് അപ്പുറം ഒന്നുമില്ല. ഞാൻ വാഷ് റൂമിലേക്ക് പോകുന്ന യാത്രയ്ക്കിടെ മോഹൻലാലിന്റെ പ്രസംഗം തുടരുന്നതിനിടെ ചുമ്മ കാണിച്ച കൈആംഗ്യം. ഇതിന് ഇത്രയും വ്യാഖ്യാനം കിട്ടുമെന്നും ദുർവ്യാഖ്യാനം ചെയ്യപ്പെടുമെന്നും കരുതിയില്ല. ഞാൻ പറയാനുള്ള പറയുന്ന വ്യക്തിയാണ്. ഞാൻ എന്തിന് വെടിയുതിർക്കണം. ഞാൻ വെടിയുതിർക്കുന്നവർക്കൊപ്പമല്ല. ഞാൻ ആ മനുഷ്യനൊപ്പമാണ്. ആ മഹാനടനെ വിളിക്കരുതെന്ന് പറഞ്ഞ് എന്റെ സുഹൃത്തുക്കൾ ഒപ്പിട്ടപ്പോൾ ഞാൻ ഒപ്പിട്ടില്ല. എന്നെ പോലുള്ളവർക്ക് ആദ്യമായി അവാർഡ് കിട്ടിക്കുമ്പോൾ ലാലേട്ടനെ പോലൊരു മഹാനടൻ അവിടെയുള്ളത് ആദരവാണ്. അതൊക്കെയാണ് അവിടെയുണ്ടായിരുന്നത്. അതിന് ഇങ്ങനൊരു ദുർവ്യാഖ്യാനം വരുമെന്നത് ആലോചിക്കാനേ പറ്റുന്നില്ല…. കഷ്ടം.
ഞാൻ പ്രതിഷേധിച്ചില്ലെന്ന് പറഞ്ഞു. അതിന് ശേഷം പറഞ്ഞതൊക്കെ കള്ളമാണെന്ന് പറഞ്ഞ് വ്യാഖ്യാനങ്ങൾ നടത്തി. എന്റെ മനസ്സിൽ ഒന്നുമില്ലായിരുന്നു. എന്ത് കഷ്ടമാണ്. എന്റെ മനസ്സിലില്ലാത്ത കാര്യങ്ങൾ വളച്ചൊടിച്ചു. മനോരമ കുട്ടിക്കാലം മുതൽ വായിച്ചു തുടങ്ങി. ഇങ്ങനെയാണ് വാർത്ത കൊടുക്കുന്നത് ഓർക്കുമ്പോൾ കഷ്ടമാണ്. വാർത്തകൾ അവന് അവന് വേണ്ടി വളച്ചൊടിക്കുന്നു. ഞാൻ വെടിവച്ചിട്ടില്ല. എന്റെ കൈയാംഗ്യം വളച്ചൊടിക്കുന്നു.
എന്തിനാണ് ഞാൻ മോഹൻലാൽ എന്ന മഹാനടനെതിരെ വെടിവയ്ക്കുന്നത്? സമൂഹം മുഴുവൻ വെടിവച്ചു കൊണ്ടിരിക്കുകയല്ലേ.. ഞാൻ വെടിവച്ചാൽ ലാലേട്ടൻ വീഴുമോ? ഈ ലോകത്ത് വെടിയേറ്റാലും വീഴാത്ത മഹാനടനാണ് മോഹൻലാൽ. ഇടുക്കിയിൽ ഷട്ടറുകൾ തുറന്നിരിക്കുകയാണ്. ആ മനുഷ്യരെ കുറിച്ച് ചിന്തിക്കുന്നു. എന്റെ കൈയിൽ തോക്കില്ല. ഞാൻ പീരേങ്കിക്ക് മുന്നിലാണ് നിൽക്കുന്നത്. മാധ്യമങ്ങൾ എന്നെ വിചാരണ ചെയ്യുകയാണ്. താര സംഘടനയിൽ നിന്നും ഒരു വിശദീകരണവും ചോദിച്ചിട്ടില്ല.
