Connect with us

മോഹൻലാലിനെതിരെ കൈത്തോക്ക് ചൂണ്ടിയ നടൻ അലൻസിയറിനോട് വിശദീകരണം ചോദിക്കും എന്ന് ‘അമ്മ’….

Malayalam Breaking News

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിനിടെ നടൻ മോഹൻലാൽ പ്രസംഗിക്കുന്ന വേദിയ്ക്ക് മുന്നിലെത്തി കൈത്തോക്ക് ചൂണ്ടി ആം​ഗ്യം കാണിച്ച പുരസ്‌ക്കാര ജേതാവും നടനുമായ അലൻസിയറിനോട് അഭിനേതാക്കളുടെ സംഘടനയായ അമ്മ വിശദീകരണം തേടി.

വിവാദങ്ങൾക്കും എതിർപ്പികൾക്കുമിടയിലാണ് നടൻ മോഹൻലാൽ ചലച്ചിത്ര പുരസ്‌ക്കാര വിതരണ ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത്. തനിക്ക് നേരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകി ലാൽ‌ സംസാരിക്കുന്നതിനിടെയായിരുന്നു സദസ്സിലിരുന്ന നടൻ അലൻസിയർ അദ്ദേഹത്തിന് മുന്നിലേക്ക് വന്ന്  തോക്ക് ചൂണ്ടുന്ന പോലെ ആം​ഗ്യം കാണിച്ചത്. പിന്നീട് മോഹൻലാലിന്റെ അരികിലേക്ക് നടന്നടുക്കാൻ ശ്രമിച്ച അലൻസിയറിനെ തടയുകയായിരുന്നു.

ഇൗ സംഭവത്തിലാണ് അലൻസിയറോട് താരസംഘടന ഇപ്പോൾ വിശദീകരണം തേടിയത്. അമ്മയുടെ പ്രസിഡന്റ് കൂടിയായ ലാലിനെതിരെ വിമർശനം ഉന്നയിച്ചവർക്ക് നേരെയാണ് താൻ തോക്ക് ചൂണ്ടിയതെന്നാണ് സംഭവം വിവാദമായപ്പോൾ അലൻസിയർ വിശദീകരിച്ചത്. എന്നാൽ ഇത് തെറ്റാണെന്ന് ആരോപിച്ച് മോഹൻലാൽ ആരാധകർ രംഗത്ത് വന്നിരുന്നു. ഇൗ വർഷം മികച്ച സ്വഭാവ നടനുള്ള പുരസ്ക്കാരം നേടിയത് അലൻസിയറാണ്.

AMMA in Alencier – Mohanlal issue

More in Malayalam Breaking News

Trending

Recent

To Top