Malayalam Breaking News
മോദിയായി മോഹൻലാൽ എത്തും !! ഡൽഹിയിൽ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു…
മോദിയായി മോഹൻലാൽ എത്തും !! ഡൽഹിയിൽ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു…
മോദിയായി മോഹൻലാൽ എത്തും !! ഡൽഹിയിൽ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു…
ലാലാണ് മോദി…?
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവചനങ്ങള്‍ക്ക് അതീതമായി ആദ്യ യുപിഐ മന്ത്രിസഭയില്‍ 2004ല്‍ പ്രധാനമന്ത്രി പദത്തില്‍ എത്തിയ വ്യക്തിയായിരുന്നു ഡോക്ടര്‍ മന്മോഹന് സിംഗ്. ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പേരില്‍ ഡോക്ടര്‍ മന്മോഹന് സിംഗിന്റെ മാധ്യമ സെക്രട്ടറി ആയിരുന്ന പ്രമുഖ പത്രപ്രവര്ത്തകന് സജ്ജയ് ബാരു എഴുതിയ ഓര്‍മ്മകളുടെ പുസ്തകം മയാനക്ക് തിവാരി തിരക്കഥയാക്കി രാഷ്ട്രീയ നാടക സിനിമയായി പുറത്ത് വരാന്‍ ഒരുങ്ങുന്നത്. 2018 ഡിസംബര്‍ 21ന് പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷ.
വിജയ് രത്നാകര്‍ ഗുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രശസ്ത നടന് അനുപം ഖേര്‍ മന്മോഹന് സിംഗിന്റെ വേഷത്തില്‍ എത്തുന്നത്. സമാനമായി രണ്ട് മൂന്ന് രാഷ്ട്രീയ സിനിമകള്‍ ഒരുങ്ങുന്നതായി പാര്‍ലമെന്റ് സ്ട്രീറ്റില്‍ സംസാരമുണ്ട്. സൂര്യ മുഖ്യവേഷത്തില്‍ വരുന്ന കെ വി ആനന്ദ് ചിത്രത്തില്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ എത്തുന്നത് മോഹന്‍ലാലാണ്. നരേന്ദ്ര മോദിയോട് രൂപസാദ്യശ്യമുള്ള മേക്കപ്പിട്ട മോഹന്‍ലാല്‍ ഡല്‍ഹിക്ക് സമീപം ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ഷൂട്ടിങ്ങില്‍ പങ്കാളിയായി. തിരുവനന്തപുരം പാര്‍ലമെന്റ് സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാല്‍ വരുമെന്ന അഭ്യൂഹം നിലനില്‍ക്കെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത് ഏറെ സംസാരമായിരുന്നു.
മോദിയെ കണ്ടപ്പോള്‍ പോസിറ്റീവ് തരംഗമുണ്ടായെന്ന് താരം പഉഞ്ഞത് സംസാരമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താന്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങല്‍ ബ്ലോഗിലൂടെ നടന് മോഹന്‍ലാല്‍ പങ്കുവെച്ചിരുന്നു. മോഹന്‍ലാല്‍ ജി എന്ന് വിളിച്ചാണ് മോദി വന്ന് തന്നെ സ്വീകരിച്ചത് എന്നും അത് അത്ഭുതകരമായ ഒരനുഭവം ആയെന്നും മോഹന്‍ലാല്‍ എഴുതി. നാല്‍പ്പത് വര്‍ഷമായി ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നു എന്നറിഞ്ഞപ്പോള്‍ നിഷ്കളങ്കമായി അദ്ദേഹം വിസ്മയിച്ചു. കര്‍ണഭാരം എന്ന സംസ്കൃത നാടകം ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ആദരവോടെ ആ ഭാഷയെ വണങ്ങി അതേക്കുറിച്ച് സംസാരിച്ചു. ലെഫ്റ്റനന്റെ കേണല്‍ ആണ് എന്ന് പറഞ്ഞപ്പോള്‍ ഏറെ താല്‍പ്പര്യത്തോടെ അദ്ദേഹം അതെക്കുറിച്ച് കേട്ടു. ഞാന്‍ ജീവിതത്തില്‍ പരിചയപ്പെട്ട ഏറ്റവും പേഷ്യന്റ് ലിസണര്‍ ആയിരുന്നു മോദി എന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചിരുന്നു. അതിന് പിന്നാലെ മോദിയുടെ വേഷപകര്ച്ചയുമായി ലാല്‍ എത്തുകയാണ്. കാണാന്‍ പോണ പൂരം എന്നാണ് പാര്‍ലമെന്റ് സ്ട്രീറ്റിലിരുന്ന് ഒരാള്‍ വിളിച്ചു പറഞ്ഞത്.
Mohanlal acts as Narendra Modi
