Connect with us

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയായി ദീപിക പദുകോൺ എത്തുന്നു ..

Malayalam Breaking News

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയായി ദീപിക പദുകോൺ എത്തുന്നു ..

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയായി ദീപിക പദുകോൺ എത്തുന്നു ..

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയായി ദീപിക പദുകോൺ എത്തുന്നു ..

ബോളിവുഡ് സിനിമയിൽ മികവുകൊണ്ട് ഒന്നാം നിരയിലുള്ള നടിയാണ് ദീപിക പദുകോൺ. ഒട്ടേറെ സൈബർ അക്രമണങ്ങൾ നേരിട്ട പദ്മാവതിന് ശേഷം ദീപിക പദുകോൺ നായികയാകുന്ന അടുത്ത ചിത്രം പ്രഖ്യാപിച്ചു. ആസിഡ് ആക്രമണത്തെ അതിജിവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ദീപിക എത്തുന്നത്.മേഘന ഗുല്‍സാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണത്തിലും ദീപിക പങ്കുവഹിക്കുന്നുണ്ട്.


പതിനഞ്ചാം വയസ്സിലാണ് ലക്ഷ്മി ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. നിരവധി ശസ്ത്രക്രിയകള്‍ക്ക് ഇവര്‍ വിധേയയായി. പിന്നീട് ആസിഡ് ആക്രമണത്തിന് ഇരയാവര്‍ക്കു വേണ്ടി ജീവിതം മാറ്റിവെച്ചു. നിരവധി ബോധവത്കരണ പരിപാടികളും കാമ്പെയിനുകളും ലക്ഷ്മി നടത്തി. 2014ല്‍ മിഷേല്‍ ഒബാമയില്‍ നിന്ന് അന്താരാഷ്ട്ര ധീരവനിത പുരസ്‌ക്കാരവും ലക്ഷ്മി ഏറ്റുവാങ്ങി.

ചിത്രത്തെ കുറിച്ച് കേട്ടപ്പോള്‍ അതെന്നെ വല്ലാതെ സ്പര്‍ശിച്ചു. ഇത് വെറും അതിക്രമത്തിന്റെ കഥയല്ല. ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീക്ഷയുടെയും കഥയാണ്. വ്യക്തിപരമായി അതെന്നില്‍ വല്ലാത്ത ആഘാതം സൃഷ്ടിച്ചു. കുറച്ചുകൂടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയതുകൊണ്ടാണ് ചിത്രത്തിന്റെ നിര്‍മ്മാണത്തിലേക്ക് കടക്കാം എന്ന തീരുമാനം എടുത്തത്. ദീപിക പറയുന്നു

deepika padukone as acid attack victim lakshmi

More in Malayalam Breaking News

Trending

Recent

To Top