Connect with us

മമ്മൂട്ടിയുടെ ആവശ്യം അംഗീകരിച്ച് മോഹന്‍ലാല്‍!കൈയ്യടിച്ച് താരങ്ങൾ !

Malayalam Breaking News

മമ്മൂട്ടിയുടെ ആവശ്യം അംഗീകരിച്ച് മോഹന്‍ലാല്‍!കൈയ്യടിച്ച് താരങ്ങൾ !

മമ്മൂട്ടിയുടെ ആവശ്യം അംഗീകരിച്ച് മോഹന്‍ലാല്‍!കൈയ്യടിച്ച് താരങ്ങൾ !

കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ചായിരുന്നു താരസംഘടനയായ അമ്മയുടെ വാര്‍ഷിക യോഗം . നീണ്ട നാളുകള്‍ക്ക് ശേഷമാണ് താരങ്ങളെല്ലാം ഒരുമിച്ച് ഒരു യോഗത്തില്‍ പങ്കെടുത്തത്. ഷൂട്ടിംഗ് തിരക്കുകളും വ്യക്തി ജീവിതത്തിലെ മാറ്റിവെക്കാന്‍ പറ്റാത്ത പരിപാടിയുമുള്ളവരൊഴികെ മിക്കവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇത്തവണത്ത യോഗത്തിന് പ്രത്യേകതകളേറെയായിരുന്നു. ഭരണഘടനാ ഭേദഗതിയും സംഘടനയില്‍ നിന്നും പുറത്തുപോയവരെ തിരിച്ചെടുക്കുന്നതുമുള്‍പ്പടെ നിരവധി വിഷയങ്ങളായിരുന്നു ചര്‍ച്ചയിലുണ്ടായിരുന്നത്.

മമ്മൂട്ടി, മോഹന്‍ലാല്‍, ഇടവേള ബാബു, ഇന്നസെന്റ്, ഗണേഷ് കുമാര്‍, മുകേഷ്, ജയസൂര്യ, നരേന്‍, പാര്‍വതി, രേവതി തുടങ്ങി നിരവധി പേരാണ് യോഗത്തിനായി എത്തിയത്. പുറത്തുപോയവരെ തിരിച്ചെടുക്കുന്ന കാര്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മമ്മൂട്ടിയാണ് ആദ്യം അഭിപ്രായം വ്യക്തമാക്കിയത്. റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, ഭാവന, രമ്യ നമ്പീശന്‍ തുടങ്ങിയവരായിരുന്നു സംഘടനയില്‍ നിന്നും രാജിവെച്ച് പുറത്തുപോയത്. അംഗത്വ ഫീസ് നല്‍കാതെ തന്നെ അവരെ സംഘടനയിലേക്ക് തിരികെ പ്രവേശിക്കണമെന്നായിരുന്നു മമ്മൂട്ടി ആവശ്യപ്പെട്ടത്. അമ്മ യോഗത്തിനിടയിലെ പ്രധാന തീരുമാനങ്ങൾ ഇങ്ങനെ ആയിരുന്നു

അമ്മയില്‍ നിന്നും പുറത്തുപോയ നടിമാരെ തിരികെ പ്രവേശിപ്പിക്കണമെന്നായിരുന്നു മമ്മൂട്ടി ആവശ്യപ്പെട്ടത്. അപേക്ഷ ഫീസ് പോലും നല്‍കേണ്ടാത്ത രീതിയിലായിരിക്കണം അവരെ തിരികെ പ്രവേശിപ്പിക്കേണ്ടത്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് സുഗമമായി മുന്നോട്ട് പോവണമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. അപാകതകളില്ലാത്ത തരത്തില്‍ സംഘടനയുടെ ഭരണഘടന ഭേദഗതി നടപ്പിലാക്കണമെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിനെ സ്വാഗതം ചെയ്തായിരുന്നു കൂടുതല്‍ പേരും എത്തിയത്. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം വൈകുന്നേരത്തെ വാര്‍ത്താസമ്മേളനത്തിനിടയിലാണ് പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ തീരുമാനങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്.

പുറത്തുപോയവരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും അവര്‍ക്ക് മടങ്ങി വരുന്നതിന് പ്രത്യേക തടസ്സങ്ങളൊന്നുമില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. നടപടിക്രമങ്ങളിലൂടെ തിരിച്ച് സംഘടനയിലേക്ക് വരാവുന്നതാണ്. നടി സ്വമേധയാ സംഘടന വിട്ടതാണ്. സിനിമകളിലേക്ക് വിളിച്ചപ്പോള്‍ അവര്‍ വരുന്നില്ലെന്നാണ് അറിഞ്ഞത്. അവര്‍ക്ക് തൊഴില്‍ നിഷേധിക്കുന്ന സാഹചര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അപേക്ഷ നല്‍കിയതിന് ശേഷം തിരികെ സംഘടനയിലേക്ക് വരാമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

ഭരണഘടന ഭേദഗതി ചെയ്യുന്നത് താല്‍ക്കാലികമായി മാറ്റി വെച്ചിരിക്കുകയാണെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. എല്ലാ അംഗങ്ങളുമായി ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ. എതിര്‍പ്പ് പറഞ്ഞാരും എത്തിയിട്ടില്ല, എന്നാല്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതല്‍ അഭിപ്രായങ്ങള്‍ എഴുതി നല്‍കുന്നതിന് അവസരമുണ്ടെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. ബൈലോയിലെ മാറ്റങ്ങളെക്കുറിച്ച് ചില പുതിയ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത് കൂടി പരിഗണിച്ചതിന് ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കുകയുള്ളൂ. ഭരണഘടന ഭേദഗതിയെക്കുറിച്ച് എക്‌സിക്യുട്ടീവ് കമ്മിറ്റി ചേരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

സംഘടനയുടെ ഭരണഘടന ഭേദഗതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് വനിതാ സംഘടനയിലെ അംഗങ്ങള്‍ എത്തിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഉപസമതികളില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നില്ലെന്നും കരട് തയ്യാറാക്കുന്നത് എക്‌സിക്യുട്ടീല് കമ്മിറ്റിയുടെ കാര്യം മാത്രം പരിഗണിച്ചായിരുന്നുവെന്നും അവര്‍ ആരോപിച്ചു. ചര്‍ച്ച നടത്താതെയാണ് കരട് രൂപരേഖ തയ്യാറാക്കിയതെന്നും അതുമായി ബന്ധപ്പെട്ട് ഇനിയും ചര്‍ച്ച വേണമെന്നും ഡബ്ലുസിസി അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

രേഖാമൂലം തങ്ങളുടെ നിലപാട് അറിയിക്കുമെന്നും വനിതാ സംഘടന പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്.
പാര്‍വതി തിരുവോത്തും ഷമ്മി തിലകനും രേവതിയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവ പരിഗണിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. രാജി വെച്ചവര്‍ തിരിച്ചുവരുന്നതില്‍ പ്രത്യേകിച്ച് എതിര്‍പ്പുകളോ തടസ്സങ്ങളോ നിലവില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പുറത്ത് പോയ നടിമാര്‍ തിരികെ സംഘടനയിലേക്ക് എത്തുമോയെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും.

mohanlal accept mammootty’s opinion

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top