മുപ്പത് വര്‍ഷം നീണ്ട ഞങ്ങളുടെ സൗഹൃദത്തില്‍ വ്യക്തിപരമായി എന്നെ വേദനിപ്പിക്കുന്ന രീതിയിലുള്ള ഒരനുഭവവും തിലകന് ചേട്ടനില്‍ നിന്നുണ്ടായിട്ടില്ല – മോഹൻലാൽ
പുറമേ കാണുമ്പോള്‍ പരുക്കനാണെന്ന് തോന്നുമെങ്കിലും എനിക്ക് മുന്നില്‍ എന്നും സൗമ്യനായിരുന്നു തിലകന് ചേട്ടന് .ഓരോ വേഷത്തിനും ആത്മാവ് പറിച്ചു നല്കുന്ന സമര്‍പ്പണമായിരുന്നു തിലകന് ചേട്ടന് നല്‍കിയത്.അഭിനയ മികവിന്റെ പേരില്‍ എത്രയോ പുരസ്ക്കാരങ്ങള്‍ തിലകന് ചേട്ടന് ലഭിക്കേണ്ടതായിരുന്നു.പക്ഷെ, പുരസ്ക്കാരങ്ങളുടെ ധവളിമയിലല്ല അഭിനേതാവ് കാലത്തെ അതി ജീവിക്കുന്നത്.അത് ശരീര ഭാഷയുടെ പകര്‍ന്നാട്ടങ്ങളിലൂടെയാണ്.മുപ്പത് വര്‍ഷം നീണ്ട ഞങ്ങളുടെ സൌഹൃദത്തില്‍ ഒരിക്കല്‍ പോലും വ്യക്തിപരമായി എന്നെ വേദനിപ്പിക്കുന്ന രീതിയിലുള്ള ഒരനുഭവവും തിലകന് ചേട്ടനില്‍ നിന്നുണ്ടായിട്ടില്ല.
സിനിമയിലെ നിസാരമായ കാര്യങ്ങള്‍ക്ക് അദ്ദേഹം കലഹിച്ചപ്പോഴും വിലക്കുകള്‍ ഉണ്ടായപ്പോഴും ഞങ്ങളുടെ സ്നേഹബന്ധത്തെ അത് മുറിപ്പെടുത്തിയില്ല.അദ്ദേഹത്തിന് എന്നെയും എനിക്ക് ആദ്ദേഹത്തെയും വിശ്വാസമുണ്ടായിരുന്നു.ആ വിശ്വാസവും സ്നേഹവും തിലകന് ചേട്ടന്റെ മരണം വരെ ഞങ്ങള്‍ പരസ്പ്പം കാത്തുസൂക്ഷിച്ചിട്ടുണ്ട്.തിലകന് ചേട്ടന് ഓര്‍മ്മയാവുമ്പോള്‍ ഞാന്‍ കേരളത്തിലില്ലായിരുന്നു.
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
”ഇതൊരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലഘട്ടമെന്ന് നന്നായി അറിയാം.”- എന്ന് തുടങ്ങുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തില്‍ വെെറല്‍ ആകുന്നത്....