Malayalam
സുചിയോട് മാത്രമല്ല എല്ലാ സ്ത്രീകളോടും ബഹുമാനമുണ്ട്, സുചിയോട് കുറച്ചധികം ഉണ്ട്; സുചി അവളുടെ അമ്മയെ പോലെയാണ്; മോഹൻലാൽ
സുചിയോട് മാത്രമല്ല എല്ലാ സ്ത്രീകളോടും ബഹുമാനമുണ്ട്, സുചിയോട് കുറച്ചധികം ഉണ്ട്; സുചി അവളുടെ അമ്മയെ പോലെയാണ്; മോഹൻലാൽ
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. 1978 ൽ വെളളിത്തിരയിൽ എത്തിയ മോഹൻ ലാൽ വൃത്യസ്തമായ 350 ൽ പരം കഥാപാത്രങ്ങളിൽ പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ബോളിവുഡ് ചിത്രങ്ങളിൽ തന്റേതായ സാന്നിധ്യമാറിയിച്ചിട്ടുണ്ട് അദ്ദേഹം.
മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രൻ എന്ന വില്ലനിൽ നിന്ന് ബറോസിലേയ്ക്കുളള ദൂരം ഒരു സിനിമ കഥയെ പോലെയാണ്. മോഹൻലാൽ ജീവൻ നൽകിയ പല കഥപാത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ച വിഷയമാണ്. സോഷ്യൽ മീഡിയയിലും വളരെ സജീവമായ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.
ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് മോഹൻലാൽ. മമ്മൂട്ടിയുൾപ്പെടെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്. മോഹൻലാലിന്റെ നേട്ടങ്ങളിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് താരത്തിന്റെ ഭാര്യ സുചിത്രയാണ്. പലപ്പോഴും അദ്ദേഹം ഇതേ കുറിച്ചെല്ലാം സംസാരിച്ചിട്ടുമുണ്ട്. അന്തരിച്ച നിർമാതാവും നടനുമായ കെ ബാലാജിയുടെ മകളാണ് സുചിത്ര.
ഇപ്പോഴിതാ ഭാര്യയെക്കുറിച്ച് തന്റെ ജീവിതത്തിൽ കണ്ട സ്ത്രീകളെക്കുറിച്ചും സംസാരിക്കുകയാണ് നടൻ. നടി സുഹാസിനിയ്ക്കൊപ്പമുള്ള ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് മോഹൻലാൽ മനസ് തുറന്നത്. ജീവിതത്തിൽ കാണുന്ന സ്ത്രീകളെല്ലാം ഏതെങ്കിലും തരത്തിൽ എന്റെ ജീവിതത്തിൽ പ്രധാന റോളുകളുണ്ടായിട്ടുണ്ട്. സ്ത്രീകളെ ഞാൻ ബഹുമാനിക്കും. സത്യസന്ധമായി പെരുമാറുന്നയാളാണ് താനെന്നും മോഹൻലാൽ പറഞ്ഞു.
സുചിയോട് മാത്രമല്ല എല്ലാ സ്ത്രീകളോടും ബഹുമാനമുണ്ട്. സുചിയോട് കുറച്ചധികം ഉണ്ട്. സുചിത്ര സിനിമാ കുടുംബത്തിൽ നിന്നുള്ളയാളായതിനാൽ പരസ്പരം മനസിലാക്കുന്നതിന് ഇത് സഹായകരമാണ്. ഫിലിം പേഴ്സണലാലിറ്റിയെയാണ് നീ വിവാഹം ചെയ്യുന്നത്. നിന്റെ അമ്മ എനിക്കൊപ്പം എങ്ങനെയായിരുന്നോ അത് പോലെയായിരിക്കണം എന്ന് അവളുടെ അച്ഛൻ വിവാഹത്തിന് മുമ്പ് ഉപദേശിച്ചിട്ടുണ്ടാകാം.
കാരണം സുചി അവളുടെ അമ്മയെ പോലെയാണെന്നും മോഹൻലാൽ പറഞ്ഞു. മോഹൻലാലിനെയും സുചിത്രയെയും കുറിച്ച് സുഹാസിനിയും അഭിമുഖത്തിൽ സംസാരിച്ചു. സിനിമാ രംഗത്തുള്ള സംസാരം മോഹൻലാലാണ് ഏറ്റവും നല്ല ഭർത്താവ് എന്നാണ്. എങ്ങനെ ഭാര്യയെ പരിഗണിക്കണം എന്ന് അദ്ദേഹത്തിനറിയാം. സുചി എന്നോട് നേരിട്ട് സംസാരിച്ചിട്ടില്ല. പക്ഷെ സുചിയുടെ സുഹൃത്തുക്കളിലൂടെ തനിക്കറിയാമെന്ന് സുഹാസിനി പറഞ്ഞു.
വിവാഹം തീരുമാനിച്ച സമയത്ത് മോഹൻലാൽ തന്നോട് സംസാരിച്ചതിനെക്കുറിച്ചും സുഹാസിനി ഓർത്തു. പ്രിയൻ എന്തോ കാര്യത്തിന് എന്നെ ഫോൺ ചെയ്തു. അടുത്ത് മോഹൻലാലുണ്ട് സംസാരിക്കണമെന്ന് പറഞ്ഞു. ഫോണെടുത്ത് ആദ്യം പറഞ്ഞത് സുഹാസിനീ ഞാൻ സുന്ദരിയായ സ്ത്രീയെ വിവാഹം ചെയ്യുന്നു, മദ്രാസിൽ നിന്നാണ്, ഞാൻ വളരെ സന്തോഷവാനാണ് എന്നാണ്.
പൊതുവെ വിവാഹത്തിന് പെൺകുട്ടികൾക്കായിരിക്കും കൂടുതൽ സന്തോഷിക്കുക എന്ന് ഞാൻ കരുതിയത്. പക്ഷെ മോഹൻലാൽ അന്ന് അതീവ സന്തോഷത്തിലായിരുന്നെന്നും സുഹാസിനി അഭിമുഖത്തിൽ ഓർത്തു. 1988ഏപ്രിൽ 28ന് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. പ്രശസ്ത തമിഴ്‌നടനും നിർമാതാവുമായ ബാലാജിയുടെ മകളാണ് സുചിത്ര.
മോഹൽലാൽ അഭിനയിച്ച ചിത്രങ്ങളിലൂടെയാണ് സുചിത്ര ലാലിന്റെ ആരാധികയായി മാറിയത്. കഥാപാത്രങ്ങളോടുള്ള ഇഷ്ടം പിന്നീട് വ്യക്തിയോടുള്ള ഇഷ്ടമാവുകയായിരുന്നു. തുടർന്ന് സുചിത്രയുടെ ബന്ധുക്കളാണ് കല്യാണ ആലോചനയുമായി മോഹൻലാലിന്റെ വീട്ടിലെത്തിയത്.
അതേസമയം, മോഹൻലാൽ സംവിധാനം ചെയ്യുന്ന ബാറോസ് എന്ന ചിത്രത്തിന്റെ പൂജ വേളയിൽ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹൻലാലിനെ ആദ്യം കണ്ട സമയം തനിക്ക് ദേഷ്യമായിരുന്നുവെന്നാണ് സുചിത്ര പറയുന്നത്. ആദ്യ കാലങ്ങളിൽ അദ്ദേഹം വില്ലൻ വേഷങ്ങൾ അവതരിപ്പിച്ചതിനാലാണ് ആ വെറുപ്പ് ഉണ്ടായതെന്നും എന്നാൽ പിന്നീട് അതു സ്‌നേഹമായി മാറിയെന്നുമാണ് സുചിത്ര പറഞ്ഞത്.
