Connect with us

എന്നെയും പൃഥ്വിരാജിനെയും പരസ്പരം അടുപ്പിക്കുന്ന ഘടകമിതാണ്-മോഹൻലാൽ !

Malayalam Breaking News

എന്നെയും പൃഥ്വിരാജിനെയും പരസ്പരം അടുപ്പിക്കുന്ന ഘടകമിതാണ്-മോഹൻലാൽ !

എന്നെയും പൃഥ്വിരാജിനെയും പരസ്പരം അടുപ്പിക്കുന്ന ഘടകമിതാണ്-മോഹൻലാൽ !

പ്രേക്ഷകർ എല്ലാവരും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജുമായുള്ള മോഹൻലാലിൻറെ കെമിസ്ട്രി പ്രേഷകരുടെ സംശയത്തിൽ ഒന്നായിരുന്നു. ലുസിഫറിൽ ഇരുവരും പരസ്പരം അവരുടെ അനുഭവങ്ങൾ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ പൃഥ്വിയുമായുള്ള കോമ്പിനേഷൻ എങ്ങനെയായിരുന്നു എന്ന് പറയുകയാണ്‌ മോഹൻലാൽ.

”പൃഥ്വിരാജ് മനസ്സില്‍ക്കണ്ട സിനിമ പ്രേക്ഷകരിലേക്കെത്തിക്കുകയെന്നതൊരു ഭാരിച്ച ജോലിയായിരുന്നു, മാസങ്ങളായി മറ്റെല്ലാ പ്രവൃത്തികളും മാറ്റിവെച്ച് വലിയൊരു സംഘം അതിനായി  അണിയറയില്‍ പരിശ്രമിക്കുന്നു. പറയുന്ന കാര്യങ്ങള്‍ പരസ്പരം പെട്ടെന്ന് കമ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയുന്നു എന്നതാണ് എന്നെയും  രാജുവിനെയും അടുപ്പിക്കുന്ന ഘടകം” ലൂസിഫറിന്റെ അണിയറവിശേഷങ്ങളെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞു. മാര്‍ച്ച് 28ന് കേരളത്തില്‍ നാനൂറിലധികം തിയേറ്ററുകളില്‍ ലൂസിഫര്‍  പ്രദര്‍ശനത്തിനെത്തും.

ഇടുക്കിയിലെ വണ്ടിപ്പെരിയാറില്‍ ആദ്യരംഗം ചിത്രീകരിക്കുന്നതിനുമുന്‍പുതന്നെ ലൂസിഫര്‍ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. മോഹന്‍ലാലും പൃഥ്വിരാജും മുരളി ഗോപിയും ആന്റണി പെരുമ്പാവൂരും ചേര്‍ന്നുനടത്തിയ ലൂസിഫര്‍ ചിത്രത്തിന്റെ ആദ്യ പത്രസമ്മേളനം വലിയ ചർച്ചയായിരുന്നു. മാനസികമായി ഏറെ അടുപ്പത്തില്‍ കഴിയുന്ന കുടുംബങ്ങളുടെ ഒത്തുചേരല്‍ കൂടിയാണ് ലൂസിഫറിലൂടെ നടക്കുന്നത് എന്നാണ് മോഹന്‍ലാല്‍ പത്രസമ്മേളനത്തിനുശേഷം അന്ന് പറഞ്ഞത്.

താരസമ്പന്നമാണ് ലൂസിഫര്‍. ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, കലാഭവന്‍ ഷാജോണ്‍, ഫാസില്‍ (സംവിധായകന്‍) ബാല, സായ്കുമാര്‍, വിജയരാഘവന്‍, ജോയ് മാത്യു, നൈല ഉഷ, സാനിയ ഇയ്യപ്പന്‍, നന്ദു, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ തുടങ്ങി വലിയൊരു താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വില്ലന്‍ വേഷത്തില്‍ ബോളിവുഡ് താരം വിവേക് ഒബ്‌റോയ് എത്തുന്നു. എറണാകുളം, തിരുവനന്തപുരം, ഇടുക്കി, ലക്ഷദ്വീപ്, ബെംഗളൂരു, മുംബൈ, റഷ്യ എന്നിവിടങ്ങളിലായി പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയുടെതാണ്. സുജിത്ത് വാസുദേവ് ഛായാഗ്രഹണവും  ദീപക് ദേവ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു.

mohanlal about prithwiraj and lucifer

More in Malayalam Breaking News

Trending

Recent

To Top