Connect with us

എന്റെ അഭിനയ ജീവിതത്തിന്റെ തുടർച്ചയല്ല പ്രണവ് – വിമർശനങ്ങൾക്ക് മറുപടിയുമായി മോഹൻലാൽ

Malayalam Breaking News

എന്റെ അഭിനയ ജീവിതത്തിന്റെ തുടർച്ചയല്ല പ്രണവ് – വിമർശനങ്ങൾക്ക് മറുപടിയുമായി മോഹൻലാൽ

എന്റെ അഭിനയ ജീവിതത്തിന്റെ തുടർച്ചയല്ല പ്രണവ് – വിമർശനങ്ങൾക്ക് മറുപടിയുമായി മോഹൻലാൽ

മാറ്റ് താരപുത്രന്മാരെ പോലെ പ്രണവ് മോഹൻലാൽ ആഗ്രഹിച്ച് സിനിമയിലേക്ക് വന്നതല്ല. ചെറുപ്പത്തിൽ അസാധ്യ പ്രകടനം കാഴ്ച വച്ച ശേഷം നായകനായി തിരികെ എത്തിയപ്പോൾ ആ മികവ് പ്രണവിന് നിലനിര്ത്താൻ ആയില്ല .

വലിയ വിമർശനങ്ങളും പ്രണവ് രണ്ടാമത്തെ ചിത്രത്തിലും ഏറ്റു വാങ്ങി . അടുത്തിടെ ഒരു പ്രേക്ഷക വളരെ നിശിതമായി പ്രണവിന്റെ അഭിനയത്തെ വിമര്ശിച്ചതോടെ രണ്ടഭിപ്രായങ്ങൾ ഉയർന്നു വന്നു. ഇപ്പോൾ പ്രണവിനെ പറ്റി മോഹൻലാൽ ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുകയാണ്.

അഭിനയ ജീവിതത്തില്‍ തന്റെ തുടര്‍ച്ചയല്ല മകന്‍ പ്രണവെന്ന് മോഹന്‍ലാല്‍. അവന്റെ പ്രതിഭയും ദൈവാനുഗ്രഹവുമായി ബന്ധപ്പെട്ടാണ് അതെല്ലാമിരിക്കുന്നത്. തുടരാന്‍ പറ്റുമെങ്കില്‍ തുടരുമെന്നും അല്ലെങ്കില്‍ മറ്റൊരു ജോലി പ്രണവ് കണ്ടെത്തുമെന്നും അദ്ദേഹം സ്വകാര്യ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ആദിക്ക് ശേഷം പ്രണവ് നായകനായെത്തിയ ’21-ാം നൂറ്റാണ്ടെ’ന്ന ചിത്രത്തിലെ അഭിനയത്തിനെതിരെ വ്യാപക വിമര്‍ശനം ഉണ്ടായിരുന്നു. രാമലീലയുടെ സംവിധായകനായ അരുണ്‍ഗോപിയാണ് ഈ ചിത്രവും സംവിധാനം ചെയ്തത്.

ഇപ്പോഴും തിയേറ്ററുകളിലുള്ള ചിത്രത്തെ കുറിച്ച്‌ വിഭിന്നമായ അഭിപ്രായങ്ങളാണ് പുറത്ത് വരുന്നത്. സയ ഡേവിഡെന്ന പുതുമുഖമായിരുന്നു ചിത്രത്തിലെ നായിക.

Mohanlal about pranav mohanlal

More in Malayalam Breaking News

Trending

Recent

To Top