Malayalam Breaking News
ഇച്ചാക്കയുടെ അഭിനയം കണ്ണ് നിറച്ചു !! പേരൻപിനെ വാനോളം പുകഴ്ത്തി മോഹൻലാൽ….
ഇച്ചാക്കയുടെ അഭിനയം കണ്ണ് നിറച്ചു !! പേരൻപിനെ വാനോളം പുകഴ്ത്തി മോഹൻലാൽ….
ഇച്ചാക്കയുടെ അഭിനയം കണ്ണ് നിറച്ചു !! പേരൻപിനെ വാനോളം പുകഴ്ത്തി മോഹൻലാൽ….
മമ്മൂട്ടിയുടെ പേരൻപ് ഫെബ്രുവരിയിൽ തിയ്യേറ്ററുകളിലേക്ക് എത്തുകയാണ്. പ്രദർശിപ്പിച്ച എല്ലായിടത്തും ആളുകൾ ഇനിയും കാണണമെന്നാവശ്യപെട്ട, മിക്ക ഫിലിം ഫെസ്റ്റിവലുകളിലും ഒന്നിൽ കൂടുതൽ തവണ ആളുകളുടെ ആവശ്യപ്രകാരം പ്രദർശനം നടത്തിയ ആദ്യ സിനിമ കൂടിയാണ് പേരൻപ്. മമ്മൂട്ടിയുടെ അമുദൻ എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തെ കുറിച്ച് വർണ്ണിക്കാൻ വാക്കുകളില്ല എന്നായിരുന്നു കണ്ടവരെല്ലാം പറഞ്ഞത്.
ഒരച്ഛന്റെയും മകളുടെയും കഥ പറയുന്ന ചിത്രം പ്രേക്ഷകരുടെ കണ്ണ് മാത്രമല്ല മനസ്സും നിറക്കുമെന്നുറപ്പ്. ഇപ്പോഴിതാ പേരൻപ് കണ്ട് ഒരു സൂപ്പർ താരം പ്രശംസയുമായി എത്തിയിരിക്കുകയാണ്. മറ്റാരുമല്ല, താരരാജാവ് മോഹൻലാൽ തന്നെ. ഒരുപാട് നല്ല അഭിപ്രായങ്ങൾ കേട്ടതോടെ മോഹൻലാലിൻറെ ആവശ്യപ്രകാരം പ്രത്യേക സ്ക്രീനിംഗ് നടത്തുകയായിരുന്നു എന്നാണ് പറയുന്നത്. സിനിമ കണ്ടു കണ്ണ് നിറഞ്ഞാണത്രെ മോഹൻലാൽ അവിടം വിട്ടത്.
ഇച്ചാക്കയുടെ അഭിനയം ഗംഭീരമാണെന്നും, കണ്ണ് നിറച്ചുവെന്നും മോഹൻലാൽ അഭിപ്രായപെട്ടതായും പറയപ്പെടുന്നു. ഫെബ്രുവരിയിൽ തിയ്യേറ്ററുകളിൽ എത്തുന്ന സിനിമക്കായി ഈ വാർത്ത കൂടി കേട്ടതോടെ ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. റാം എന്ന കഴിവുറ്റ സംവിധായകന്റെ കരിയറിലെ ഏറ്റവും നല്ല സിനിമയാണിതെന്നും ആളുകൾ പറയുന്നു. എന്തായാലും നമുക്ക് കാത്തിരിക്കാം… മമ്മൂട്ടിയുടെ അഭിനയ വിസ്മയത്തിനായി.
Mohanlal about Mammootty’s Peranbu
