Malayalam
ആദ്യ സംവിധാനമായ ബറോസിനെക്കുറിച്ചും താരങ്ങളെക്കുറിച്ചും മോഹന്‍ലാല്‍!
ആദ്യ സംവിധാനമായ ബറോസിനെക്കുറിച്ചും താരങ്ങളെക്കുറിച്ചും മോഹന്‍ലാല്‍!
By
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച് താരം. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നതെന്ന് മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ പങ്കുവെക്കുന്ന വീഡിയോയിലൂടെ പറയുന്നു. ബറോസില്‍ വാസ്കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയായി പാസ് വേഗയും. സ്പാന്‍ഗ്ലിഷ്, ഓള് റോഡ്സ് ലീഡ്സ് ടു ഹെവന്‍, റാംബോ:ലാസ്റ്റ് ബ്ലഡ് എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.
ലോകത്തില്‍ താന്‍ സഞ്ചരിച്ച വിവിധ സ്ഥലങ്ങളില്‍ നിന്നും കൊണ്ടു വന്ന രത്നങ്ങളും നിധികളും വാസ്കോഡഗാമ സൂക്ഷിച്ചിരുന്നു. ആ നിധികള്‍ക്കൊരു കാവല്ക്കാരനുണ്ടായിരുന്നു. അതാണ് ബറോസ്. അയാളുടെ കഥയാണ് ചിത്രം പറയുന്നത്. നാനൂറിലധികം വര്‍ഷങ്ങളായി അയാള്‍ അത് കാത്ത് സൂക്ഷിക്കുന്നു. ഗാമയുടെ പിന്‍ഗാമിയ്ക്കു മാത്രമേ ബറോസ് ആ വലിയ നിധി നല്‍കുകയുള്ളൂ. ഒരു ദിവസം സ്ഥലത്തേക്കൊരു കുട്ടി വരുന്നു. ഗാമയുടെ പിന്തുടര്ച്ചക്കാരനാണ് താനെന്ന് പറയുന്നു. ബറോസ് ആ കുട്ടി പറയുന്നത് ശരിയാണോയെന്നു കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
കുട്ടികള്‍ക്കായുള്ള ഫാന്റസി 3ഡി സിനിമയാണിതെന്നും മോഹന്‍ലാല്‍ പറയുന്നു. ഒക്ടോബറില്‍ ഷൂട്ടിംഗ് ആരംഭിക്കും. നവോദയ ജിജോ തിരക്കഥ രചിക്കുന്നു. നിര്‍മ്മാതാവാകുന്നത് ആന്റണി പെരുമ്പാവൂരാണ്. ഛായാഗ്രഹണം കെ യു മോഹനന്. ബോളിവുഡില്‍ നിന്നുമുള്ള അഭിനേതാക്കളും വിദേശതാരങ്ങളും സിനിമയിലെത്തും. വിവിധ ഭാഷകളില്‍ സിനിമ ഡബ്ബ് ചെയ്തെത്തും. ഗോവ, പോര്‍ച്ചുഗീസ് തുടങ്ങിയ സ്ഥലങ്ങളായിരിക്കും പ്രധാന ലൊക്കേഷനുകള്‍.
Mohanlal about Barroz 3D movie children’s fantasy
