Malayalam Breaking News
അക്രമിക്കപ്പെട്ട നടിക്ക് അവസരം ലഭിക്കാത്തതുകൊണ്ടല്ല അഭിനയിക്കാത്തത് , അതിനു കാരണം മറ്റൊന്ന് – മോഹൻലാൽ
അക്രമിക്കപ്പെട്ട നടിക്ക് അവസരം ലഭിക്കാത്തതുകൊണ്ടല്ല അഭിനയിക്കാത്തത് , അതിനു കാരണം മറ്റൊന്ന് – മോഹൻലാൽ
By
മലയാള സിനിമാലോകത്ത് കോളിളക്കം സൃഷ്‌ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത് . രണ്ടു വര്ഷം കഴിഞ്ഞിട്ടും സംഭവത്തിൽ യാതൊരു വ്യകതതയുമല്ല . ഇതിന്റെ പേരിൽ സിനിമ രംഗത്ത് പല അഭിപ്രായങ്ങളും ചേരിതിരിവുമുണ്ടായി . ഇപ്പോൾ ആക്രമിക്കപ്പെട്ട നടി അഭിനയിക്കാത്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് മോഹൻലാൽ .
സിനിമയില്‍ അവസരം ലഭിക്കാത്തത്കൊണ്ടല്ല ആക്രമിക്കപ്പെട്ട നടി അഭിനയിക്കാത്തതെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍പറഞ്ഞു. നടിക്ക് സിനിമയില്‍ അവസരം ലഭിക്കാതിരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പലരും വിളിച്ചപ്പോഴും അവര്‍ അഭിനയിക്കാന്‍ ഇല്ലെന്നാണ് പറഞ്ഞത്. അത് അവരുടെ തീരുമാനമാവാമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇക്കാര്യം യോഗം ചര്‍ച്ച ചെയ്തിട്ടില്ല.
യോഗത്തിലെ ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരു കാര്യവും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കാന്‍ സംഘടന നേതൃത്വം തയ്യാറായില്ല. കരട് നിര്‍ദേശങ്ങളില്‍ ഡബ്ല്യു.സി.സി അംഗങ്ങളുടെ എതിര്‍പ്പ്, അക്രമിക്കപ്പെട്ട നടിയുടെ സംഘടനയിലേക്കുള്ള തിരിച്ചുവരവ്, യോഗം ചര്‍ച്ച ചെയ്ത നിര്‍ദേശങ്ങള്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് മാദ്ധ്യമ പ്രവര്‍ത്തകര്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും മോഹന്‍ലാലോമറ്റ് ഭാരവാഹികളോ വ്യക്തമായ ഉത്തരം നല്‍കിയില്ല.ആക്രമിക്കപ്പെട്ട നടിഉള്‍പ്പെടെ സംഘടനയില്‍ നിന്ന് രാജിവെച്ച നടിമാര്‍ അപേക്ഷ നല്‍കിയാല്‍ മാത്രമേ തിരിച്ചെടുക്കാനാവൂവെന്നതാണ് നിയമമെന്ന് ട്രഷറര്‍ ജഗദീഷ് പറഞ്ഞു.
തിരിച്ചെടുക്കുമ്ബോള്‍ അംഗത്വ ഫീസ് വാങ്ങരുതെന്ന നിര്‍ദേശം മമ്മൂട്ടി മുന്നോട്ട് വെച്ചെന്നും അത് എല്ലാവര്‍ക്കും സ്വീകാര്യമാണെന്നും ജഗദീഷ് പറഞ്ഞു. എന്നാല്‍ ഈ അഭിപ്രായത്തെ വൈസ് പ്രസിഡന്റ് ഗണേഷ്‌കുമാര്‍ എതിര്‍ത്തതോടെ ഇക്കാര്യത്തില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കിടയിലുള്ള ഭിന്നത പുറത്തായി. പ്രസിഡന്റ് കൂടിയായ മോഹന്‍ലാലായിരിക്കുംഅമ്മയുടെ ഔദ്യോഗിക വക്താവെന്ന് ഗണേഷ്‌കുമാര്‍ അറിയിച്ചു.
സംഘടനയുടെ വക്താവിനെ ചൊല്ലി നേരത്തെസിദ്ദിഖും ജഗദീഷും തമ്മില്‍ വാക്‌പോരുണ്ടായ പശ്ചാത്തലത്തിലാണ് തീരുമാനം. സ്തുത്യര്‍ഹ്യമായ സേവനം അനുഷ്ഠിച്ച അംഗങ്ങളുടെ കൂട്ടത്തില്‍ നടന്‍ തിലകനെ ഉള്‍പ്പെടുത്തിയതായും ഭാരവാഹികള്‍ അറിയിച്ചു.
mohanlal about abused actress
