Malayalam
മോഹൻലാൽ കാരണം ഭാര്യയെയും മക്കളെയും ഫ്ളാറ്റിൽ നിന്ന് മാറ്റേണ്ടി വന്നു ; തുറന്ന് പറഞ്ഞ് സത്യൻ അന്തിക്കാട്
മോഹൻലാൽ കാരണം ഭാര്യയെയും മക്കളെയും ഫ്ളാറ്റിൽ നിന്ന് മാറ്റേണ്ടി വന്നു ; തുറന്ന് പറഞ്ഞ് സത്യൻ അന്തിക്കാട്
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ട് കെട്ടിലൊന്നായിരുന്നു മോഹൻലാൽ – സത്യൻ അന്തിക്കാട്. ഈ കൂട്ട് കെട്ടി പുറത്തിറങ്ങുന്ന ചിത്രങ്ങളെല്ലാം ഇന്നും മലയാളികളുടെ ഇഷ്ട്ട സിനിമകളാണ് . മോഹൻലാൽ കാരണം തന്റെ ഭാര്യയെയും മക്കളെയും കൂട്ടി അന്തിക്കാട്ടെ വീട്ടിൽ നിന്ന് തൃശൂരുള്ള ഫ്ളാറ്റിൽ പോയി താമസിക്കേണ്ടി വന്നിട്ടിണ്ട് എന്ന് പറയുകയാണ് സത്യൻ അന്തിക്കാട്.
വളരെക്കാലം മുമ്പ് നടന്ന സംഭവമാണ്. ഒരു ദിവസം വൈകുന്നേരം തന്റെ ലാൻഡ്ഫോണിലേക്ക് ഒരു കാൾ വന്നു. മറുതലയ്ക്കൽ ഒരാൾ കരഞ്ഞുകൊണ്ട് വിളിക്കുകയാണ്. മലബാറുകാരനാണെന്ന് സംസാരശൈലിയിൽ നിന്ന് വ്യക്തമായി. സംസ്ഥാനം നിശ്ചലം, ഞായർ ലോക്ക് ഡൗൺ പൂർണം, അനാവശ്യ യാത്രക്കാർക്കെതിരെ കേസെടുത്തു
‘’സാർ ഞാൻ ജബ്ബാറാണ്. സാറിനെ കാണാൻ വരുന്ന വഴിയാണ്. കുറേ ആളുകൾ എന്നെ ബസ് സ്റ്റാൻഡിൽ തടഞ്ഞു വച്ചു. ഞാൻ സാറിന്റെ പേര് പറഞ്ഞിട്ടും വിടുന്നില്ല. അവർ പൊലീസിനെ വിളിക്കാൻ പോകുകയാണ് സാർ.” എന്നൊക്കെ പറഞ്ഞ് ആകെ ബഹളം. ഏതോ പോക്കറ്റടിക്കാരൻ പിടിക്കപ്പെട്ടപ്പോൾ തന്റെ പേര് പറഞ്ഞ് രക്ഷപ്പെടാൻ നോക്കുകയാണെന്ന് പേടിച്ച് ഫോൺ കട്ട് ചെയ്തു. രണ്ടാമതും വിളിവന്നു. ’’സാർ രക്ഷിക്കണം. സാറിനെ കാണാനായി വന്ന എന്നെ തൃശൂർ ബസ് സ്റ്റാൻഡിൽ തടഞ്ഞു വച്ചിരിക്കുകയാണ്. എനിക്കിവിടെ വേറാരെയും പരിചയമില്ല.” ഏതോ കള്ളൻ തടിതപ്പാനായി താന്റെ പേര് പറയുകയാണെന്ന് ഉറപ്പിച്ചു. ഏതുനിമിഷവും അയാൾ പൊലീസിനെയും കൂട്ടി ഇങ്ങോട്ട് വന്നേക്കാം. അങ്ങനെ പെട്ടെന്ന് തന്നെ ഭാര്യയെയും മക്കളെയുമെല്ലാം വണ്ടിയിൽ കയറ്റി തൃശൂരുള്ള ഫ്ളാറ്റിലേക്ക് പോയി. അവിടെയാകുമ്പോൾ ആരും അന്വേഷിച്ച് വരില്ലല്ലോ എന്ന് കരുതി. ഇക്കാര്യമൊന്നും ഭാര്യയോട് പറഞ്ഞില്ല. അങ്ങനെ ഫ്ളാറ്റിലെത്തി കുറച്ച് കഴിഞ്ഞപ്പോൾ പ്രിയദർശന്റെ ഫോൺ വന്നു. ‘’ഒരാൾ സഹായത്തിന് വിളിക്കുമ്പോൾ ഇങ്ങനെയാണോ കാണിക്കുന്നത്?” എന്നൊരു ചോദ്യം.മോഹൻലാലാണ് തന്നെ ഫോൺ ചെയ്തതെന്നും മോഹൻലാലും പ്രിയനും ശ്രീനിവാസനും മദ്രാസിൽ ഒന്നിച്ചിരുന്ന് പറ്റിക്കുകയായിരുന്നുവെന്ന് അപ്പോഴാണ് തനിക്ക് മനസിലാക്കുന്നത്.
നേരിട്ടും ഫോണിലൂടെയും നുണ പറഞ്ഞ് ഫലിപ്പിച്ചും പേരുമാറ്റി പറഞ്ഞും തന്നെ ഏറ്റവും കൂടുതൽ പറ്റിക്കുന്നയാൾ മോഹൻലാലാണ്. അത്തരം ഒരു കുറുമ്പ് എപ്പോഴും ലാലിന്റെ ഉള്ളിലുണ്ട്. എനിക്ക് എന്താണ് ഇഷ്ടമെന്നും ഏത് തമാശയാണ് ആസ്വദിക്കുന്നതെന്നും മുൻകൂട്ടി അറിയാനുള്ള കഴിവ് ലാലിനുണ്ട്. ഒരുമിച്ച് സിനിമകൾ ചെയ്താലും ഇല്ലെങ്കിലും തങ്ങൾക്കിടയിലെ സൗഹൃദം ഇപ്പോഴും നിലനിൽക്കുന്നതായും അന്തിക്കാട് പറഞ്ഞു.
