Connect with us

ബിഗ് ബോസിൽ നടന്ന തട്ടിപ്പുകൾ പുറത്ത്; ഇൻസ്റാഗ്രാമിലൂടെ ചിത്രം പുറത്തുവിട്ട രേഷ്മയ്ക്ക് പണി പാലും വെള്ളത്തിൽ

Malayalam

ബിഗ് ബോസിൽ നടന്ന തട്ടിപ്പുകൾ പുറത്ത്; ഇൻസ്റാഗ്രാമിലൂടെ ചിത്രം പുറത്തുവിട്ട രേഷ്മയ്ക്ക് പണി പാലും വെള്ളത്തിൽ

ബിഗ് ബോസിൽ നടന്ന തട്ടിപ്പുകൾ പുറത്ത്; ഇൻസ്റാഗ്രാമിലൂടെ ചിത്രം പുറത്തുവിട്ട രേഷ്മയ്ക്ക് പണി പാലും വെള്ളത്തിൽ

പ്രേക്ഷകര്‍ ഏറെ ആസ്വദിച്ച ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരമായി എത്തിയ ബിഗ്‌ ബോസ് ഷോ. ഫോണും സോഷ്യല്‍മീഡിയയും സുഹൃത്തുക്കളൊന്നുമില്ലാതെ, അപരിചിതരായവര്‍ക്കൊപ്പം ബിഗ് ബോസിന്റെ നിര്‍ദേശവും അനുസരിച്ച്‌ കഴിയുകയെന്ന നിബന്ധനയില്‍ സമൂഹത്തില്‍ ശ്രദ്ധിക്കപ്പെട്ട കുറച്ചുപേര്‍ ഒരു വീട്ടില്‍ കഴിയുക എന്നതാണ് ഷോയുടെ പ്രത്യേകത. എന്നാല്‍ മോഹന്‍ലാല്‍ അവതാരകനായി എത്തിയ ഈ ഷോ തട്ടിപ്പ് ആണോ എന്ന സംശയമാണ് ഇപ്പോൾ ആരാധകരില്‍ ഉയരുന്നത്.

അതിനു പിന്നിലെ കാരണം മത്സരാര്‍ത്ഥികൂടിയായിരുന്ന രേഷ്മയുടെ പുതിയ പോസ്റ്റായിരുന്നു. ഷോയുടെ തുടക്കത്തില്‍ തന്നെ പല മത്സരാര്‍ത്ഥികള്‍ക്കും കണ്ണിനു അസുഖം ബാധിച്ചിരുന്നു. ഇതിനെ തുടര്‍ന്നു ആദ്യം പുറത്ത് പോയത് പരീക്കുട്ടിയായിരുന്നു. അതിനു പിന്നാലെ രഘു, രേഷ്മ, സാന്‍ഡ്ര, സുജോ, ദയ അശ്വതി, എലീന ഇവരെല്ലാം പുറത്തേക്ക് പോയിരുന്നു. അസുഖമായി പോയ സമയത്ത് മറ്റുള്ളവരുമായി കോണ്‍ടാക്റ്റ് ഇല്ലായിരുന്നുവെന്നും, ഫോണ്‍ ഉപയോഗിച്ചിരുന്നിലെന്നും, പുറം ലോകവുമായി ബന്ധമൊന്നുമില്ലെന്നുമൊക്കെയായിരുന്നു താരങ്ങളും അണിയറപ്രവര്‍ത്തകരും പറഞ്ഞത്.

എന്നാല്‍ ഇപ്പോള്‍ രേഷ്മ പങ്കുവച്ച ചിത്രം ഇതെല്ലാം തെറ്റാണെന്നു തെളിയിക്കുകയാണ്. ബൈപോളാര്‍ മസ്താനി എന്ന പേരിലാണ് രേഷ്മയുടെ അക്കൗണ്ടുള്ളത്. കഴിഞ്ഞ ദിവസം രേഷ്മ രഘു, സുജോ മാത്യു, അലക്‌സാന്‍ഡ്ര എന്നിവര്‍ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരുന്നു. ഒരു കോണ്‍ജക്റ്റുവിറ്റിസ് അപരാത, അഥവാ കണ്ണിന് അസുഖം ബാധിച്ചവരുടെ ഡിന്നര്‍ പാര്‍ട്ടിയെന്നായിരുന്നു താരം ചിത്രങ്ങള്‍ക്ക് ക്യാപ്ഷന്‍ നല്‍കിയത്.

സാന്‍ഡ്രയേയും രഘുവിനേയും സുജോ മാത്യുവിനെയും താരം ടാഗ് ചെയ്തിരുന്നു. വീണ നായരുള്‍പ്പടെയുള്ളവര്‍ പോസ്റ്റിന് കീഴില്‍ കമന്റുമായി എത്തിയിരുന്നു. കൈയ്യില്‍ ഭക്ഷണവുമായാണ് സുജോയും രേഷ്മയും സെല്‍ഫിക്ക് പോസ് ചെയ്തത്. രഘുവായിരുന്നു ചിത്രം പകര്‍ത്തിയത്. ഇവരെക്കൂടാതെ പരിചിതമല്ലാത്ത ഒരാള്‍ കൂടി ഈ ചിത്രത്തിലുണ്ട്. സുജോ ഫോണും പിടിച്ച്‌ നില്‍ക്കുന്ന ചിത്രവും രേഷ്മ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ രഘു ഫോണില്‍ നോക്കിയിരിക്കുന്ന ചിത്രവും ഇത്തരത്തില്‍ പ്രചരിച്ചിരുന്നു. ഇതോടെ ഷോയുടെ പല നിബന്ധനകളും പേരിന് മാത്രമായിരുന്നുവെന്ന് വ്യക്തമാകുകയാണ്. അസുഖമായി പോയ സമയത്ത് മറ്റുള്ളവരുമായി കോണ്‍ടാക്റ്റ് ഇല്ലായിരുന്നുവെന്നും, ഫോണ്‍ ഉപയോഗിച്ചിരുന്നിലെന്നും, പുറം ലോകവുമായി ബന്ധമൊന്നുമില്ലെന്നുമൊക്കെയായിരുന്നു താരങ്ങളും അണിയറപ്രവര്‍ത്തകരും പറഞ്ഞത്.

അങ്ങനെയെങ്കില്‍ ഇവരെല്ലാം എങ്ങനെ ഒരുമിച്ചുവെന്നാണ് പ്രേക്ഷകരുടെ സംശയം. ഇതോടെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തി. ഫോണില്ല, പരസ്പരം കണ്ടിട്ടില്ല, പ്രത്യേക മുറി ഇതൊക്കെ പിന്നെ എന്തായെന്നായിരുന്നു ഒരാളുടെ ചോദ്യം. നിന്നോടൊന്നും ഉത്തരം പറയേണ്ട ആവശ്യം എനിക്ക് ഇല്ലയെന്നായിരുന്നു രേഷ്മയുടെ മറുപടി. എന്നാല്‍ മറുപടി പറയാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണെന്നായിരുന്നു കൂടുതല്‍ പേരും പറഞ്ഞത്. ആകാംക്ഷയോടെയാണ് ഞങ്ങള്‍ ഈ പരിപാടി കണ്ടത്. ആളുകള്‍ സത്യം പറയുമ്ബോള്‍ നിങ്ങള്‍ക്ക് ഉത്തരം മുട്ടുമെന്നുള്ള കമന്റുകളുമുണ്ട്.

big boss

More in Malayalam

Trending

Recent

To Top