Connect with us

ഒരാഴ്ച്ചയ്ക്കിടെ 12 വെട്ടം കണ്ട ആ സിനിമയെക്കുറിച്ച് അഞ്ജലി മേനോൻ!

Malayalam

ഒരാഴ്ച്ചയ്ക്കിടെ 12 വെട്ടം കണ്ട ആ സിനിമയെക്കുറിച്ച് അഞ്ജലി മേനോൻ!

ഒരാഴ്ച്ചയ്ക്കിടെ 12 വെട്ടം കണ്ട ആ സിനിമയെക്കുറിച്ച് അഞ്ജലി മേനോൻ!

മീര നായരുടെ ‘മണ്‍സൂണ്‍ വെഡ്ഡിംഗ്’ എന്ന ചിത്രം താൻ ഒരാഴ്ചയ്ക്കിടെ 12 വെട്ടം കണ്ടതായി സംവിധായിക അഞ്ജലി മേനോന്‍. ലണ്ടന്‍ ഫിലിം സ്‌കൂളില്‍ പഠിച്ചു കൊണ്ടിരുന്ന കാലത്താണ് സിനിമ കാണുന്നതെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അഞ്ജലി പറയുന്നു.

വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുള്ള ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം ലഭിച്ച വാര്‍ത്തയിലാണ് 2001ല്‍ പുറത്തെത്തിയ മണ്‍സൂണ്‍ വെഡ്ഡിംഗ് സിനിമയെക്കുറിച്ച് ആദ്യം കേള്‍ക്കുന്നതെന്നും അഞ്ജലി മേനോന്‍ പറയുന്നു. ”സത്യജിത്ത് റായ്ക്ക് ശേഷം ഇന്ത്യയില്‍ നിന്നുള്ള മറ്റൊരാള്‍ക്ക് ആ പുരസ്‌കാരം ലഭിക്കുന്നത് ആദ്യമായിരുന്നു. പഠനത്തിന്റെ ഭാഗമായുള്ള ഡിസര്‍ട്ടേഷന്‍ നടത്തിയതും ഈ ചിത്രത്തിലായിരുന്നു. തുടര്‍ന്ന് മീര നായരെ ഇന്റര്‍വ്യൂ ചെയ്യാനും ഒരു അവസരം ലഭിച്ചു.”

”വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കാണുമ്പോഴും ഈ ചിത്രം അങ്ങേയറ്റം ആകര്‍ഷകമായി തുടരുന്നു. അതിലെ ഓരോ കഥാപാത്രത്തിനും പല തലങ്ങളുണ്ട്. ഈ സിനിമയെ ആഴത്തില്‍ അപഗ്രഥിക്കാനോ അപനിര്‍മ്മിക്കാനോ പ്രയാസമാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ഓരോ തവണ കാണുമ്പോഴും ആ കുടുംബത്തിലെ ഒരു അംഗമായി മാറാറുണ്ട് ഞാന്‍. ജീവിതം പോലെ യഥാത്ഥമായി തോന്നാറുണ്ട്” എന്ന് അഞ്ജലി മേനോന്‍ പറഞ്ഞു.

about anjali menon

More in Malayalam

Trending

Recent

To Top