Malayalam
‘ചിത്രീകരണ സമയത്ത് ജഗതി വിളിച്ചില്ലായിരുന്നുവെങ്കിൽ മോഹൻലാൽ എന്ന നടനെ നഷ്ട്ടപ്പെടുമായിരുന്നു; വെളിപ്പെടുത്തി നന്ദു
‘ചിത്രീകരണ സമയത്ത് ജഗതി വിളിച്ചില്ലായിരുന്നുവെങ്കിൽ മോഹൻലാൽ എന്ന നടനെ നഷ്ട്ടപ്പെടുമായിരുന്നു; വെളിപ്പെടുത്തി നന്ദു

മോഹൻലാൽ- ജഗതി കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ഈ കൂട്ട് കെട്ടൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു കിലുക്കം. ചിത്രം പുറത്തിറങ്ങിയിട്ട് 29 വർഷങ്ങൾ പിന്നിടുന്നു
കിലുക്കത്തിന്റെ അണിയറപ്രവർത്തകർ ഓർക്കാൻ ഒരിക്കലും ഇഷ്‌ടപ്പെടാത്ത ഒരു സംഭവം സിനിമയുടെ ചിത്രീകരണവേളയിൽ നടന്നിരുന്നു. ജീവൻ നഷ്‌ടപ്പെടുമായിരുന്ന അവസ്ഥയിൽ നിന്ന് സാക്ഷാൽ മോഹൻലാൽ അത്ഭുതകരമായി രക്ഷപ്പെട്ട ആ സംഭവം ഓർത്തെടുക്കുകയാണ് നടൻ നന്ദു. നന്ദു വിന്റെ വാക്കുകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്
നന്ദുവിന്റെ വാക്കുകൾ
കിലുക്കം സിനിമയിലെ ഏറ്റവും വലിയ ഡെയിഞ്ചറസ് സംഭവമായിരുന്നു ട്രെയിന് മുകളിലെ സോംഗ് സീക്വൻസ്. ചിത്രീകരണത്തിനിടയിൽ അമ്പിളി ചേട്ടൻ (ജഗതി ശ്രീകുമാർ) പെട്ടെന്ന് ‘ലാലേ കുനിയൂ’…എന്ന് വിളിച്ചു പറഞ്ഞു. സാധാരണഗതിയിൽ ഒരാൾ നമ്മുടെ അടുത്ത് അങ്ങനെ പറഞ്ഞാൽ, പെട്ടെന്ന് തിരിഞ്ഞു നിന്നിട്ട് എന്തിനാ കുനിയുന്നത് എന്നായിരിക്കാം ചോദിക്കുക. അങ്ങനെ ലാലേട്ടൻ ചോദിച്ചിരുന്നെങ്കിൽ നമുക്കിന്ന് മോഹൻലാലിനെ നഷ്‌ടമായി പോയേനെ. ഇലക്‌ട്രിക് ലൈൻ ആയിരുന്നു പിറകിൽ. ലാലേട്ടന്റെ മുടിയിൽ തട്ടികൊണ്ടാണ് അത് കടന്നു പോയത്. സകലപേരും സ്‌തബ്‌ധരായി നിന്നുപോയി. ലാലേട്ടന്റെ റിഫ്ളക്‌സ് ആക്ഷൻ ഗംഭീരമായിരുന്നു.
mohanlal
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...