Malayalam
മഞ്ജുവിന്റെ ഗുരുനിന്ദ; സിനിമ മേഖല കത്തുന്നു.. അപ്രതീക്ഷിത നീക്കമോ?
മഞ്ജുവിന്റെ ഗുരുനിന്ദ; സിനിമ മേഖല കത്തുന്നു.. അപ്രതീക്ഷിത നീക്കമോ?
കമല്‍ വിഷയത്തില്‍ മഞ്ജുവാര്യര്‍ ഇറങ്ങുമോ. കമലിനെ പൂട്ടാന്‍. സന്ദീപ് തൊടുത്തുവിട്ട ബ്രഹ്മാസ്ത്രം. അതാണ് ഇപ്പോള്‍ അണിയറയിലെ ചര്‍ച്ച. എന്നാലും അത് അങ്ങാടിപ്പാട്ടായി കഴിഞ്ഞു എന്നത് മറ്റൊരു വസ്തുത. ആ തുറന്ന കത്തിലൂടെ ജനങ്ങളോടും മാധ്യമങ്ങളോടും പലതും തുറന്ന് പറയുകയാണ് ബി.ജെ. പി വക്താവ് സന്ദീപ് വാര്യര്‍. പറയുന്നത് ഇങ്ങനെയാണ് പ്രിയ മഞ്ജുവാര്യര്‍. മഞ്ജുവിന്റെ സിനിമ ഗുരുവും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനുമായ സംവിധായകന്‍ കമലിനെതിരെ ലൈംഗിക പീഡനാരോപണം ഉയര്‍ന്നിട്ട് ഒരു ദിവസം കഴിഞ്ഞു.
‘ഈ വിഷയം നേരത്തെ സെറ്റില്‍ ചെയ്തതാണ് ‘ എന്നാണത്രേ കമല്‍ ഇത് സംബന്ധിച്ച് അന്വേഷിച്ച മാധ്യമപ്രവര്‍ത്തകനെ അറിയിച്ചത്. ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്ന ആരോപണം സെറ്റില്‍ ചെയ്‌തെങ്കില്‍ യഥാര്‍ത്ഥത്തില്‍ അത്തരമൊരു സംഭവം നടന്നതായി അല്ലേ നമ്മള്‍ മനസ്സിലാക്കേണ്ടത്? അതല്ല വ്യാജ ആരോപണം ആയിരുന്നെങ്കില്‍ എന്തുകൊണ്ട് കമലിനെ പോലെ ഉന്നത തലങ്ങളില്‍ പിടിയുള്ള ഒരാള്‍ പോലീസിനെ സമീപിച്ചില്ല? പിണറായി വിജയനെ പോലെ ഇത്രമേല്‍ കരുതലുള്ള ഒരു മനുഷ്യന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ കമലിനോട് അനീതി ചെയ്യുമോ? അപ്പോള്‍ സെറ്റില്‍ ചെയ്യുന്നതാണ് ബുദ്ധി എന്ന് കമലിന് തോന്നിയിരിക്കണം. ബലാത്സംഗ കേസ് എങ്ങനെ സെറ്റില്‍ ചെയ്തു എന്നുകൂടി അന്വേഷിക്കേണ്ടേ ? പണമിടപാട് ആയിരുന്നെങ്കില്‍ എത്ര പണമാണ് നല്‍കിയത്?
ആ പണത്തിന് സോഴ്‌സ് എന്തായിരുന്നു എന്നൊക്കെ അന്വേഷിക്കേണ്ടേ ? മഞ്ജു വാര്യരും വുമണ്‍ ഇന്‍ സിനിമ കളക്ടീവും തുടങ്ങിവച്ച മലയാള സിനിമയിലെ ശുദ്ധീകരണ പ്രക്രിയയെ പ്രത്യാശയോടെ കണ്ടിരുന്ന നിരവധി ആളുകള്‍ക്ക് വലിയ നിരാശയാണ് നിങ്ങളുടെ മൗനം സമ്മാനിക്കുന്നത്. സിനിമാമോഹവുമായി നടക്കുന്ന പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്ന കാസ്റ്റിംഗ് കൗച്ച് സമ്പ്രദായത്തിനെതിരെ പ്രതികരിക്കാന്‍ മഞ്ജുവാര്യര്‍ തയ്യാറാകുമോ? കമലിനെ എതിരേ അന്വേഷണം ആവശ്യപ്പെടാന്‍ മഞ്ജുവാര്യര്‍ക്ക് സാധിക്കുമോ?
മഞ്ജു അഭിനയിച്ച ഒരു സിനിമയും ആരോപണ വിധേയമായിട്ടുണ്ടല്ലോ. അതുകൊണ്ട് മൗനം ശരിയല്ല. മഞ്ജുവിനെ പോലെ കഴിവുള്ള ഒരുപാട് പെണ്‍കുട്ടികള്‍ ഇനിയും മലയാള സിനിമയില്‍ വളര്‍ന്നു വരേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങള്‍ ഇനി ഒരിക്കലും ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയും കരുതലുമാണ് വേണ്ടത്. മഞ്ജുവാര്യരുടെ ഇക്കാര്യത്തിലുള്ള പ്രതികരണം സാംസ്‌കാരിക കേരളം തേടുന്നു.
വിശ്വസ്തതയോടെ സന്ദീപ്.ജി.വാര്യര്‍ ബിജെപി സംസ്ഥാന വക്താവ്. ഇത് ഇവിടെ കഴിയുന്നു. പക്ഷെ തുറന്നുവിട്ടിരിക്കുന്നത് ഒരുപാട് ചോദ്യങ്ങളാണ്. സാമൂഹ്യപ്രതിബദ്ധതയുള്ള മഞ്ജുവടക്കമുള്ള കലാകാരന്‍മാര്‍ എന്തു പറയും എന്നതാണ് ഇനി പ്രസക്തം. തെറ്റുകള്‍ കണ്ടാല്‍ വിളിച്ച് പറഞ്ഞിട്ടുള്ള മഞ്ജു വാര്യരും വുമണ്‍ ഇന്‍ സിനിമ കളക്ടീവിനും അനി അധികനാള്‍ മുന്നോട്ട് പോകാനാകില്ല. കാരണം കൊച്ചിയില്‍ നടി ആക്രമിക്കപപ്പെട്ട കേസില്‍, കാസ്റ്റിങ്ങ് കൗച്ചില്‍, മീ ടൂ ക്യാംപെയ്‌നില്‍, സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നിയമിച്ച കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നിലപാട് വ്യക്തമാക്കിയവരും അല്ലാത്തവര്‍ക്കും ഈ വിഷയത്തില്‍ വിയോജിപ്പാണെങ്കിലും യോജിപ്പാണെങ്കിലും എന്തെങ്കിലും ഒന്ന് പറയാമായിരുന്നു. അല്ലാത്ത പക്ഷം സന്ദീപ് വാര്യര്‍മാര്‍ ഇനിയും വരും മഞ്ജുവാര്യര്‍മാരോടുള്ള ചോദ്യവുമായി.
kamal
