Connect with us

മോഹൻ ലാലിനൊപ്പം ബയോപിക്കിൽ പൃഥ്വിരാജ് വേഷമിടുന്നുവെന്നു അഭ്യൂഹം!

Malayalam Breaking News

മോഹൻ ലാലിനൊപ്പം ബയോപിക്കിൽ പൃഥ്വിരാജ് വേഷമിടുന്നുവെന്നു അഭ്യൂഹം!

മോഹൻ ലാലിനൊപ്പം ബയോപിക്കിൽ പൃഥ്വിരാജ് വേഷമിടുന്നുവെന്നു അഭ്യൂഹം!

മോഹൻ ലാൽ ചെമ്പൈ ആയി വേഷമിടുന്ന ചിത്രത്തിൽ ഗാനഗന്ധർവൻ യേശു ദാസായി വേഷമിടുന്നത് പൃഥ്വിരാജെന്നു അഭ്യൂഹം. സിനിമയിലെ ചെമ്പായി വൈദ്യനാഥ ഭാഗവതറിന്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥിയാണ് കെ ജെ യേശുദാസ്. റിപ്പോർട്ടുകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മുന്തിരി മൊഞ്ചൻ എന്ന ചിത്രത്തിന്റെ സംവിധായകൻ വിജീത് നമ്പ്യാർ ആണ് ചെമ്പൈ ബയോപിക് സംവിധാനം ചെയ്യുന്നത്. പ്രശസ്ത സംഗീതജ്ഞന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള തന്റെ സ്വപ്ന പദ്ധതിയുടെ തയ്യാറെടുപ്പുകളിൽ തിരക്കിലാണെന്ന് സംവിധായകൻ വിജിത് നമ്പ്യാർ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

സിദ്ദിക്ക് സംവിധാനം ചെയ്ത ബിഗ് ബ്രദർ ആണ് മോഹന്ലാലിന്റേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. 2020 ജനുവരിയിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്റെ പുതിയ ചിത്രമായ ഡ്രൈവിംഗ് ലൈസൻസിന്റെ വിജയം ആഘോഷിക്കുകയാണ് പൃഥ്വിരാജ് ഇപ്പോൾ. ബ്ലെസ്സിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ആടുജീവിതത്തിൽ അഭിനയിക്കുന്നതിന്റെ തിരക്കിലാണ് താരമിപ്പോൾ.

mohanlal

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top