Connect with us

പുതുവർഷ ദിനത്തിൽ മരയ്ക്കാര്‍ അറബിക്കടലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!

Malayalam Breaking News

പുതുവർഷ ദിനത്തിൽ മരയ്ക്കാര്‍ അറബിക്കടലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!

പുതുവർഷ ദിനത്തിൽ മരയ്ക്കാര്‍ അറബിക്കടലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!

മമ്മൂട്ടിയുടെ ബ്രഹ്മാണ്ട ചത്രം മാമാങ്കത്തിന് പിന്നാലെ മോഹൻലാലിൻറെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം അണിയറയിൽ ഒരുങ്ങുകയാണ് . പുതു വർഷ ദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. പോസ്റ്റർ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞരിക്കുന്നു

ജനുവരി ഒന്ന് 12.01 നു ആണ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. മലയാളം തമിഴ് , കന്നട , തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഈ റിലീസ് ചെയ്യുമെന്നാണ് സൂചനകൾ. 100 കോടിയോളം നിർമ്മാണചിലവ് വന്ന ഏക മലയാളചിത്രം കൂടിയാണ് മരക്കാർ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പം ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് മഞ്ജുവാര്യരാണ്.

മോഹന്‍ലാലിന്റെ ചെറുപ്പകാലം മകൻ പ്രണവ് മോഹൻലാൽ അഭിനയിക്കുമ്പോൾ പ്രണവിന്റെ നായികയായി പ്രിയദർശന്റെ മകൾ കല്യാണി പ്രിയദര്‍ശനും അഭിനയിക്കുന്നു. കീര്‍ത്തി സുരേഷും നായികാപ്രാധാന്യമുള്ള വേഷം കുഞ്ഞാലി മരക്കാരിൽ ചെയ്യുന്നുണ്ട്. തമിഴിലെ ആക്ഷൻ കിംഗ് അർജ്ജുൻ വളരെ പ്രധാനപ്പെട്ട കഥാപാത്രമായി മരക്കാറിൽ ഉണ്ട്. ഇതുകൂടാതെ സംവിധായകന്‍ ഫാസില്‍, മധു, സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, പരേഷ് രവാള്‍, സിദ്ദിഖ്, മുകേഷ്, പ്രഭു എന്നിവരും ചിത്രത്തില്‍ പ്രാധാന വേഷങ്ങളില്‍ എത്തുന്നു. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച ചരിത്ര കഥാപാത്രവേഷമായിരിക്കും പ്രിയദർശൻ അറബിക്കടലിന്റെ സിംഹത്തിലൂടെ നൽകിയിരിക്കുന്നത് എന്നാണ് ചിത്രവുമായി ബന്ധപ്പെട്ട വൃന്ദങ്ങൾ തരുന്ന വിവരം.

3 കോടി ചിലവിലാണ് പാട്ടും , കരി ഓയിലൊഴിച്ചും തീ കത്തിച്ചുമുള്ള സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചത് മരക്കാർ അറബിക്കടലിന്റെ സിംഹത്തിലെ അത്ഭുതങ്ങൾ ഒട്ടനനവധിയാണ് 100 കോടിയിലധികം രൂപ ബജറ്റിൽ ഒരുങ്ങുന്ന മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും പ്രേക്ഷകർക്ക് പ്രതീക്ഷയേറെയാണ്. ഒടിയനും, പുലിമുരുകനുമൊക്കെ സൃഷ്ടിച്ച ആ തരംഗം ആവർത്തിക്കാൻ മരക്കാരിനും കഴിയും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

about movie marakkar

More in Malayalam Breaking News

Trending

Recent

To Top