Malayalam
ശരീരംകൊണ്ട് അകലെ; മനസുകൊണ്ട് അടുത്ത്; പ്രവാസികള്‍ക്ക് ആശ്വാസ സന്ദേശവുമായി മോഹന്‍ലാല്‍…
ശരീരംകൊണ്ട് അകലെ; മനസുകൊണ്ട് അടുത്ത്; പ്രവാസികള്‍ക്ക് ആശ്വാസ സന്ദേശവുമായി മോഹന്‍ലാല്‍…
കൊവിഡ് 19നെതുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങികിടക്കുന്ന പ്രവാസികൾക്ക് ആശ്വാസ വാക്കുകളുമായി മോഹൻലാൽ . ശരീരംകൊണ്ട് അകലങ്ങളിലാണെങ്കിലും മനസുകൊണ്ട് നമ്മള്‍ എത്രയോ അടുത്താണ്….കൊറോണ കാലത്ത് ഉള്ളുപിടഞ്ഞ് വിദേശത്ത് കഴിയുന്ന പ്രവാസികള്‍ക്ക് ആശ്വാസ സന്ദേശവുമായി ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് അദ്ദേഹം എത്തിയത്
ഈ സങ്കടകാലവും കടന്നുപോകും നമ്മള്‍ ഒന്നിച്ച് കൊകോര്‍ത്ത് വിജയ ഗീതം പാടുമെന്ന് മോഹന്‍ലാല്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ശരീരംകൊണ്ട് അകലങ്ങളിലാണെങ്കിലും മനസുകൊണ്ട് നമ്മള്‍ എത്രയോ അടുത്താണ്. ഇക്കാലവും കടന്നുപോകും, പോയതൊക്കെ നമ്മള്‍ വീണ്ടെടടുക്കും നാട്ടിലുള്ളവരെ ഓര്‍ത്ത്, ജോലിയിലുണ്ടാകാന്‍ പോകുന്ന പ്രശ്‌നങ്ങളെ ഓര്‍ത്ത്, സ്വന്തം സുരക്ഷ ഓര്‍ത്ത് വല്ലാതെ വീര്‍പ്പുമുട്ടുന്നുണ്ടാവും.
മോഹൻലാലിന്റെ വാക്കുകൾ
നമുക്ക് കാണാൻ പോലുമാകാത്ത ശത്രുവിനെതിരെ പോരാടാൻ കൈകഴുകിയും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും പോരാടുകയാണ് നാം. പ്രവാസി മലയാളികളോടായി പറയട്ടെ. നിങ്ങളുടെ അവിടുത്തെ ഭരണാധികാരികൾ സുരക്ഷയ്ക്ക് വേണ്ടി ഒട്ടേറെ നടപടികൾ ചെയ്തിട്ടുണ്ട്. അതെല്ലാം പാലിക്കണം. നാട്ടിലുള്ള കുടുംബങ്ങളെ ഓർത്ത്, ജോലിയിലെ പ്രശ്‌നങ്ങളെ ഓർത്ത്, സുരക്ഷിതത്വത്തെ ഓർത്ത് തനിച്ച് ദു;ഖിക്കുകയാവും നിങ്ങൾ. എന്നാൽ കൂടെ ആരുമില്ല എന്ന തോന്നൽ മനസ്സില്‍ നിന്നെടുത്തു മാറ്റൂ. ഞങ്ങളെല്ലാവരുമുണ്ട്. ശാരീരിക അകലം പാലിക്കുന്നുവെങ്കിലും മനസ്സുകൊണ്ട് നാം എത്രയോ അടുത്താണ്. ഉള്ളിൽ മുളപൊട്ടുന്ന അശുഭ ചിന്തകളെ ഇപ്പോൾ തന്നെ പറിച്ചുകളയൂ. സ്ഥായിയായി ഒന്നുമില്ലല്ലോ. ഈ നിമിഷവും കടന്നു പോകും. ഒരുമിച്ച് ആഹ്ലാദിച്ചിരുന്ന നിമിഷങ്ങൾ പോലെ നാമൊരുമിച്ച് ദു:ഖിക്കുന്ന ഈ സങ്കടകാലവും കടന്നു പോകും. നമ്മളൊരുമിച്ച് കൈകോർത്ത് വിജയഗീതം പാടും- എന്ന് നിങ്ങളുടെ മോഹൻലാൽ.
MOHANLAL
