Connect with us

ലോകം കേരളത്തെ മാതൃകയാക്കുന്നു.; എതിരാളികൾ കേരളത്തെ അംഗീകരിക്കുന്നു; വൈറലായി കുറിപ്പ്

Malayalam

ലോകം കേരളത്തെ മാതൃകയാക്കുന്നു.; എതിരാളികൾ കേരളത്തെ അംഗീകരിക്കുന്നു; വൈറലായി കുറിപ്പ്

ലോകം കേരളത്തെ മാതൃകയാക്കുന്നു.; എതിരാളികൾ കേരളത്തെ അംഗീകരിക്കുന്നു; വൈറലായി കുറിപ്പ്

കോവിഡ് 19 ലോക വ്യാപകമായി പടർന്ന് പിടിച്ചപ്പോൾ കേരളം ആ മഹാവ്യാധിയേ നേരിട്ടത് അല്ലെങ്കിൽ നേരിടുന്നതിനെ പ്രശംസിച്ച് സംവിധായകൻ എം എ നിഷാദ്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം എത്തിയത്

ലോക് ഡൗണും..നമ്മുടെ മന്ത്രിമാരും…♥

ഇപ്പോൾ പറഞ്ഞില്ലെങ്കിൽ ഇനിയെപ്പോൾ സുഹൃത്തുക്കളെ…
ഈ കുറിപ്പിൽ ദയവായി രാഷ്ട്രീയം കാണരുതെന്ന് അപേക്ഷ..ആശയപരമായി എന്റ്റെ അഭിപ്രായത്തോട് യോജിക്കുന്നവരുണ്ടാകാം,വിയോജിക്കുന്നവരുമുണ്ടാകാം..അതൊന്നും വ്യക്തിപരവുമല്ല..
കോവിഡ് 19 എന്ന മഹാമാരിയേ ഭയന്ന് ലോകം പകച്ച് നിന്നപ്പോൾ,നമ്മുടെ കൊച്ച് കേരളം ആ മഹാവ്യാധിയേ നേരിട്ടത് അല്ലെങ്കിൽ നേരിടുന്നത് എങ്ങനെയാണെന്ന് നാം ഓരോരുത്തരും കണ്ടതാണ്..ലോകം കേരളത്തേ മാതൃകയാക്കുന്നു..ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ രാജ്യം ചിന്തിക്കുമെന്ന് ദേശീയ അന്തർദേശിയ മാധ്യമങ്ങൾ,അഭിപ്രായപ്പെടുന്നു…എതിരാളികൾ പോലും അംഗീകരിക്കുന്നു നമ്മുടെ കേരളത്തിനെ..
അത് സാധ്യമായത് നിശ്ചയദാർഡ്യത്തോടെ,നമ്മളെ,നയിക്കുന്ന ഒരു മുഖ്യമന്ത്രിയും,ചലിക്കുന്ന ഒരു സർക്കാറുമുളളത് കൊണ്ടാണ്…,കക്ഷി രാഷ്ട്രീയ ഭേദമന്യേ,നമ്മുടെ മന്ത്രിമാരും,എം പി മാരും,എം എൽ എ മാരും,മറ്റ് ജനപ്രധിനിതികളും,ആരോഗ്യ പ്രവർത്തകരും,പോലീസും,മറ്റ് ഉദ്യോഗസ്ഥരുമെല്ലാം മുഖ്യമന്ത്രിക്ക് പിന്തുണയുമായി ഒപ്പമല്ല മുന്നിൽ തന്നെയുണ്ട്..
ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ ഇടപെടലുകൾ ഇതിനോടകം ലോക ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു..ഒരു മലയാളി എന്ന നിലയിൽ ഏറെ അഭിമാനം തോന്നുന്നു…
കോവിഡിനെ നേരിടാൻ,ചങ്കുറപ്പോടെ മുന്നിൽ നിൽക്കുന്ന ഈ നാല് മന്ത്രിമാരെ പറ്റി എങ്ങനെ പറയാതിരിക്കും..
തിരുവനന്തപുരത്തിന്റ്റെ സ്വന്തം മന്ത്രി കടകമ്പളളി സുരേന്ദ്രനിൽ നിന്ന് തന്നെ തുടങ്ങാം,ഈ ലോക്ക്ഡൗൺ കാലത്ത് മുഖ്യമന്ത്രി എല്ലാ മന്ത്രിമാർക്കും ഓരോ ജില്ലയുടെ ചാർജ്ജ് നൽകിയിട്ടുണ്ട്…തലസ്ഥാന നഗരത്തിന്റ്റെ മേൽനോട്ടം ശ്രി കടകമ്പളളിക്കാണ്…ടൂറിസം,ദേവസം,സഹകരണം എന്നീ പ്രധാനപ്പെട്ട വകുപ്പുകൾ എന്ത് കരുതലോടെയാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്…അതിൽ പ്രധാനപ്പെട്ട ചിലത് സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു..
സഹകരണ വകുപ്പിന് കീഴിലുളള 997 നീതി സ്റ്റോറുകളിലൂടെ അവശ്യമരുന്നുകൾ വീടുകളിൽ എത്തിച്ച് കൊടുക്കാനുളള തീരുമാനം,സഹകരണ സംഘങ്ങൾ മുഖാന്തിരമുളള സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം,വിദേശത്ത് നിന്നുളള വിനോദ സഞ്ചാരികളെ സഹായിക്കാൻ എല്ലാ ജില്ലകളിലും,കേരള ടൂറിസം ഹെൽപ് ഡെസ്ക്കുകൾ ആരംഭിച്ചത്,ലോക്ഡൗണിൽ കേരളത്തിൽ കുടുങ്ങിയ യൂറോപ്പ്യൻ യൂണിയൻ രാജ്യങ്ങളിലെ 232 പൗരന്മാരെ,ടൂറിസം വകുപ്പിന്റ്റേയും,ജർമ്മൻ എംബസ്സിയുടേയും ശ്രമഫലമായി പ്രത്യേക വിമാനത്തിൽ സ്വദേശത്തേക്ക് എത്തിച്ചത്,വിവിധ ദേവസ്വം ബോർഡുകൾക്ക് കീഴിലെ ക്ഷേത്രജീവനക്കാർക്ക്,അവധി കണക്കാക്കാതെ മുഴുവൻ ശമ്പളം നൽകാനുളള തീരുമാനവും ശ്ളാഘനീയം തന്നെ…തന്റ്റെ മണ്ഡലമായ കഴക്കൂട്ടത്തെ പോത്തൻകോട് പഞ്ചായത്തിൽ ഒരു കോവിഡ് രോഗി മരിച്ചപ്പോൾ,ഊണും ഉറക്കവുമുപേക്ഷിച്ച് ആ നാടിന് വേണ്ടി ശ്രീ കടകമ്പളളി നടത്തിയ ഇടപെടലുകൾ,കരുതലുകൾ,ആശങ്കാകുലരായ ആ നാട്ടിലെ ജനങ്ങളുടെ ഒപ്പം നിന്ന് സമൂഹ വ്യാപനം എന്ന ഭീതിപ്പെടുത്തുന്ന അവസ്ഥയിൽ നിന്ന് പോത്തൻകോടിനെ രക്ഷിച്ചെടുക്കാൻ അദ്ദേഹത്തിന്റ്റേ നേതൃത്വത്തിലുളള ഉദ്യോഗസ്ഥരുടെ ഒരു ടീം തന്നെയുണ്ടായിരുന്നു എന്നുളളത് പ്രത്യേകം പരാമർശിക്കാതെ വയ്യ…

നമ്മുടെ കൃഷി വകുപ്പ് മന്ത്രി സുനിൽകുമാറിന്റ്റെ ആത്മാർത്ഥമായ ഇടപെടലുകൾ ഈ കൊറോണ കാലത്ത് നാം കാണുന്നതാണ്..എറണാകുളം തൃശൂർ ജില്ലകളിൽ സുനിൽ കുമാർ സജീവ സാന്നിധ്യമാണ്..മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ അക്ഷരം പ്രതി നടപ്പിലാക്കാൻ അക്ഷീണം പ്രവർത്തിക്കുന്നു അദ്ദേഹം..ലോക്ഡൗൺ കാലത്തെ കൃഷി വകുപ്പിന്റ്റെ കരുതൽ നാം മനസ്സിലാക്കേണ്ടത് തന്നെയാണ്..ഞാനും വീട്ട് വളപ്പിൽ കൃഷി തുടങ്ങിയ ആളാണ്..
കർഷകരാണ് നമ്മുടെ നാടിന്റ്റെ നട്ടെല്ല്..
ഏപ്രിൽ മാസം വരെയുളള കർഷക പെൻഷൻ ഏകദേശം 223 കോടിരൂപ,രണ്ടര ലക്ഷത്തോളം വരുന്ന കർഷകർക്ക് വിതരണം ചെയ്തത്,ലോക്ഡൗൺ കാലത്ത്,കേരളത്തിലെ അൻപത് ലക്ഷം കുടുംബങ്ങൾക്ക് വീടുകളിൽ തുടങ്ങുന്ന ചെറുകൃഷിക്ക് വേണ്ടിയുളള സഹായവുമായി എത്തുന്ന കൃഷി വകുപ്പ്..സാമൂഹിക പ്രതിബദ്ധതയുളള ഒരാൾക്ക് മാത്രമേ ഫ്രൂട്ട് കിറ്റ് എന്ന ആശയം നടപ്പിലാക്കാൻ കഴിയൂ,ഈ കഴിഞ്ഞ ആരോഗ്യദിനത്തിൽ ,കോവിഡിനെ നേരിടുന്ന,ആരോഗ്യപ്രവർത്തകർ,,പോലീസ് സേനാംഗങ്ങൾ,മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക്,വിവിധ പഴവർഗ്ഗങൾ അടങ്ങിയ fruit kit വിതരണം ചെയ്തു കൃഷി വകുപ്പ്..അത് അതിജീവനത്തിന്റ്റെ പുതിയ സന്ദേശം തന്നെ…കേരളത്തിലേക്കുളള വഴികൾ അയൽ സംസ്ഥാനം മണ്ണിട്ട് അടക്കുമ്പോൾ,നമ്മുടെ വീട്ടിലെ മണ്ണിൽ വിത്തിട്ട് കൃഷി ചെയ്ത് സ്വയം പര്യാപ്തത നേടാം എന്നൊരു മുദ്രാവാക്യം മുന്നോട്ട് വെച്ച മന്ത്രി സുനിൽകുമാറിലെ സഖാവിനെ എങ്ങനെ അഭിനന്ദിക്കാതിരിക്കും സുഹൃത്തുക്കളെ…

നമ്മുടെ നാട്ടിൽ ആരും വിശന്നിരിക്കാൻ പാടില്ല എന്നുളളത് മുഖ്യമന്ത്രിയുടെ ഒരു വാശിയാണ്…ആ വാശി ഏറ്റെടുത്തിരിക്കുന്നത് ഭക്ഷ്യ വകുപ്പ് മന്ത്രി ശ്രീ പി തിലോത്തമനാണ്..രാഷ്ട്രീയത്തിലെ സൗമ്യമുഖം,ചേർത്തലക്കാരുടെ സ്വന്തം സഖാവ്…സ്തുത്യർഹമായ സേവനമാണ് ഈ കൊറോണ കാലത്ത് ഭക്ഷ്യ വകുപ്പ് നടത്തുന്നത്…അതിൽ പ്രധാനപ്പെട്ടത് സൗജന്യ റേഷൻ വിതരണമാണ്,കുട്ടനാട്ടിൽ നിന്നും സംഭരിക്കുന്ന നല്ല ഒന്നാംതരം അരി,സിനിമാതാരങ്ങളുൾപ്പടെയുളളവർ റേഷനരിയേ പറ്റി വാതോരാതെ സംസാരിക്കുന്നു..സ്ഥിര വരുമാനമില്ലാത്തവർ,ചെറുകിട കർഷകർ,അതിഥി സംസ്ഥാന തൊഴിലാളികൾ,കൂടാതെ അഗതി മന്ദിരങ്ങളിലേയും,അനാഥാലയങ്ങളിലേയും,മഠങ്ങളിലേയും അന്തേവാസികൾക്ക് സൗജന്യ റേഷനു പുറമേ പലവ്യഞ്ചന കിറ്റും സൗജന്യമായി നൽകുന്നു…വിലകയറ്റം ഈ സമയത്ത് പിടിച്ച് നിർത്താൻ ഭക്ഷ്യവകുപ്പിന് കഴിഞ്ഞിട്ടുമുണ്ട്..സിവിൽ സപ്ളൈസിനെ ക്രിയാത്മകമായി ചലിപ്പിക്കാൻ ശ്രീ തിലോത്തമന്റ്റെ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് പ്രത്യേകം പറയണ്ടത് തന്നെ…നമ്മുക്കെല്ലാവർക്കും അഭിമാനമാണ് തിലോത്തമൻ…

പത്തനം തിട്ടയിലായിരുന്നു കോവിഡിനെ കൊണ്ട് ഭീഷണീയിലായ ആദ്യ ജില്ല ..ഒരു സമൂഹവ്യാപനം ഭയന്ന കാലം..ഇറ്റലിയിൽ നിന്ന് വന്ന കുടുംബം ആ നാട്ടിൽ മുഴുവൻ കോവിഡ് പരത്തിയെന്ന ഭീകരാവസ്ഥ..നമ്മുട് വനം വകുപ്പ് മന്ത്രി ശ്രീ കെ രാജുവിനെയാണ് മുഖ്യമന്ത്രി പത്തനംതിട്ടയുടെ ചാർജ്ജ് നൽകിയത്…ഞങ്ങളുടെ നാട്ട്കാരനായ ഞങ്ങൾ രാജു സാർ എന്ന് ആദരവോടെ വിളിക്കുന്ന അദ്ദേഹം അന്ന് തന്നെ പത്തനം തിട്ടയിലെത്തി പ്രതിരോധ നടപടികൾക്ക് നേതൃത്വം നൽകി..പത്തനംതിട്ട കളക്ടർ ശ്രീ ബി നൂഹ് I A S ന്റ്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥരും,ഡി എം ഒയും,ആരോഗ്യപ്രവർത്തകരും,എം എൽ എ മാരായ ശ്രീ രാജു എബ്രഹാം,ശ്രീമതി വീണാ ജോർജ്ജ്,ശ്രീ ജെനീഷ് കുമാർ,എന്നിവരും മന്ത്രിയോടൊപ്പം അക്ഷീണ പ്രയത്നത്തിൽ ഏർപ്പെട്ടു…പത്തനംതിട്ട കോവിഡിനെ പതുക്കെ തോൽപ്പിക്കാൻ തുടങ്ങി..ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ കീഴിലെ ആരോഗ്യപ്രവർണത്തകരുടെ അശാന്ത പരിശ്രമം പാഴായില്ല…കോവിഡ് രോഗികൾ രോഗമുക്തി നേടി..കൊറോണയിൽ നിന്നും രക്ഷപ്പെട്ട ഇറ്റലിക്കാരെ നിറഞ്ഞ കൈയ്യടിയോടെ യാത്രയാക്കിയ നിമിഷം നാം എല്ലാവരും കണ്ടതാണല്ലോ.(യഹോവക്ക് മാത്രം നന്ദി പറഞ്ഞ രോഗികളേയും നാം കണ്ടു )
വനും വകുപ്പും ഈ കോവിഡ് കാലത്ത് ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു…അത് നിശ്ശബ്ദ സേവനവുമാണ്..ആദിവാസി മേഘലയിലെ സഹോദരങ്ങൾക്ക് റേഷനും ഭക്ഷണവും എത്തിക്കുന്നത് വനം വകുപ്പുദ്യോഗസ്ഥരാണ്,..ലോക്ഡൗൺ കാലത്ത് നാടുറങ്ങും,അന്നേരം കാടുണരും..വനത്തോട് ചേർന്ന് കിടക്കുന്ന പല ഗ്രാമങ്ങളിലും വന്യജീവിയുടെ ആക്രമണം ഭയന്ന് കഴിയുന്ന ജനങ്ങൾക്ക് ആശ്രയമായി തന്നെ വനം വകുപ്പ് കൂടെയുണ്ട്..മൃഗശാലകളിലെ ശുചിത്വവും,മൃഗങ്ങളിൽ വരാവുന്ന രോഗങ്ങളും മുന്നിൽ കണ്ട് കൊണ്ട് തന്നെ മന്ത്രി രാജുവിന്റ്റെ നേതൃത്വത്തിൽ,മൃഗസംരക്ഷണ വകുപ്പ് ഉണർന്ന് പ്രവർത്തിച്ച് തുടങ്ങിയിരിക്കുന്നു..
അത് ഒരു കരുതൽ തന്നെ…
നമ്മുടെ മന്ത്രിമാർ നമ്മുക്കഭിമാനം ആകുന്നത് ഇങ്ങനെയൊക്കെ തന്നെയാണ്..
അവരെ നമ്മുക്ക് വിമർശിക്കാം…
പക്ഷെ അവരെ നമ്മുക്ക് അഭിനന്ദിക്കുകയും ചെയ്യാം…ഇപ്പോഴല്ലെങ്കിൽ പിന്നെ എന്ന് ?

ഈ മന്ത്രി സഭയിലെ എല്ലാ മന്ത്രിമാരും അവരുടെ ഉത്തരവാദിത്തം ഭംഗിയായി നിർവ്വഹിക്കുന്നവരാണ്…റവന്യൂ വകുപ്പ് മന്ത്രി ശ്രീ ചന്ദ്രശേഖരന്റ്റെ കാസർകോഡിലെ ഇടപെടലുകൾ എടുത്ത് പറയേണ്ടത് തന്നെ..മറ്റ് മന്ത്രിമാരായ ജ സുധാകരൻ,എം സി മൊയ്ദീൻ,തോമസ് ഐസക്ക്,മെഴ്സികുട്ടിയമ്മ,എം എം മണി,മറ്റെല്ലാ മന്ത്രിമാർക്കും ഹൃദയം തൊട്ട് അഭിവാദ്യങ്ങൾ !!

NB
ഇതൊക്കെ മന്ത്രിമാരുടെ കടമയല്ലേ എന്ന് കമന്റ്റിടുന്ന അരാഷ്ട്രീയ വാദികളോട്…അതെ അതവരുടെ കടമ തന്നെയാണ്…അഭിനന്ദിക്കുക എന്നുളളത് എന്റ്റ് കടമയാണ്…ആ കടമ ഞാൻ നിർവ്വഹിച്ചു..അത്രതന്നെ..

DIRECTOR M A NISHAD

Continue Reading
You may also like...

More in Malayalam

Trending

Recent

To Top