featured
മോഹൻലാലിനോട് ചെയ്‌ത ആ തെറ്റ് ലോകമറിഞ്ഞു; അത് വിവാദം ഉണ്ടായതോടെ അവർക്ക് എന്നോടുള്ള പരിഭവം മാറി; ആസിഫ് അലി!
മോഹൻലാലിനോട് ചെയ്‌ത ആ തെറ്റ് ലോകമറിഞ്ഞു; അത് വിവാദം ഉണ്ടായതോടെ അവർക്ക് എന്നോടുള്ള പരിഭവം മാറി; ആസിഫ് അലി!
ആസിഫ് അലി ഇന്ന് മുൻനിര നായകന്മാരിൽ ഉയർന്നു നിൽക്കുന്ന നടനാണ്. എന്നാൽ ആസിഫ് അലി മലയാള സിനിമയിൽ ചുവടുറപ്പിച്ച് തുടങ്ങിയ സമയത്ത് വലിയ ഒരു വിവാദം ഉണ്ടായിരുന്നു. നടൻ മോഹൻലാലിന്റെ ഫോൺ കോൾ എടുക്കാതിരുന്നത് വിവാദമായിരുന്നു.
സെലിബ്രിറ്റി ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനായാണ് ആസിഫിനെ മോഹൻലാൽ വിളിച്ചത്. എന്നാൽ അന്ന് ഫോൺ നടൻ അറ്റന്റ് ചെയ്തില്ല. ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി.
ആ വിവാദമുണ്ടായതുകൊണ്ട് ആസിഫിന്റെ ജീവിതത്തിൽ ചില ഗുണങ്ങൾ സംഭവിചെന്നാണ് പറയുന്നത്. മാത്രമല്ല നഷ്ടപ്പെട്ട പല കൂട്ടുകാരെയും തിരിച്ച് കിട്ടിയെന്നും ഫോണെടുക്കാത്ത എന്റെ സ്വഭാവം എനിക്ക് ഇഷ്ടമാണെന്നും ആസിഫ് പറയുന്നു.
നടന്റെ വാക്കുകൾ ഇങ്ങനെ. ആദ്യമുണ്ടായ വിവാദം ലാൽ സാർ വിളിച്ചപ്പോൾ ഞാൻ ഫോൺ എടുത്തില്ലെന്നതാണ്. ആ സംഭവത്തിലൂടെ ഒരുപാട് പഴയ സുഹൃത്തുക്കളെ തിരിച്ച് കിട്ടി. കാരണം അവർ വിളിക്കുമ്പോൾ താൻ കോൾ എടുക്കാത്തതിന്റെ ഒരു പിണക്കം അവർക്കുണ്ടായിരുന്നു. എന്നാൽ അപ്പോഴാണ് ഈ വിവാദം വരുന്നതെന്നും അതോടെ എല്ലാവരും തന്നെ വിളിച്ചെന്നും ആസിഫ് പറയുന്നു. നീ മോഹൻലാൽ സാറിന്റെ ഫോൺ എടുക്കാറില്ലല്ലേ… അതുകൊണ്ട് ഞങ്ങളുടെ കോളും എടുക്കാത്തതിൽ പ്രശ്നമില്ലെന്നുമാണ് കൂട്ടുകാർ പറഞ്ഞത്. ഇതൊന്നും അഭിമാനത്തോടെ പറയുന്നതല്ല. സത്യത്തിൽ ലാൽ സാറിന്റെ ഫോൺ ഞാൻ എടുക്കാത്തതല്ലെന്നും അദ്ദേഹമാണ് വിളിക്കുന്നതെന്ന് അറിയില്ലായിരുന്നെന്നുമാണ് ആസിഫ് പറഞ്ഞത്.