Connect with us

എല്ലാരെക്കാളും മുന്നിലാണ് മോഹന്‍ലാലിന്റെ സ്ഥാനം; മുത്തയ്യ മുരളീധരന്‍

Malayalam

എല്ലാരെക്കാളും മുന്നിലാണ് മോഹന്‍ലാലിന്റെ സ്ഥാനം; മുത്തയ്യ മുരളീധരന്‍

എല്ലാരെക്കാളും മുന്നിലാണ് മോഹന്‍ലാലിന്റെ സ്ഥാനം; മുത്തയ്യ മുരളീധരന്‍

മലയാള സിനിമയെയും താരങ്ങളെയും വനോളം പുകഴ്ത്തി ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്‍. ഒരു എഫ്.എം റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മലയാള സിനിമയോടും താരങ്ങളോടുമുള്ള ഇഷ്ടം വെളിപ്പെടുത്തിയത്.

ഇഷ്ട താരത്തിന്റെ റാങ്ക് പട്ടികയില്‍ മുരളീധരന്‍ ഒന്നാം റാങ്ക് നല്‍കുന്നത് മലയാളത്തിന്റെ മോഹന്‍ലാലിനാണ്. ലാലേട്ടന്റെ അഭിനയ പ്രകടനങ്ങള്‍ എടുത്തു പറഞ്ഞാണ് മുരളീധരന്‍ ഇഷ്ടം അരക്കിട്ടുറപ്പിക്കുന്നത്.

എല്ലാരെക്കാളും മുന്നിലാണ് മോഹന്‍ലാലിന്റെ സ്ഥാനം. അദ്ദേഹത്തിന്റെ ലൂസിഫറിലെ പ്രകടനം വളരെ ഇഷ്ടപ്പെട്ടിരുന്നു. ഓരോ ചിത്രങ്ങളിലെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളും അതിലെ പ്രകടനങ്ങളും അത്രയേറെ മികച്ചതാണ്. തീര്‍ച്ചയായും, അതുകൊണ്ട് തന്നെയാണ് മോഹന്‍ലാല്‍ എല്ലാര്‍ക്കും മുകളില്‍ നില്‍ക്കുന്നത്.

ലാല്‍ കഴിഞ്ഞാല്‍ മമ്മൂട്ടി, ജയറാം, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളെയും ഇഷ്ടമാണ്. ഇവരുടെ സിനിമകള്‍ കാണാറുണ്ടെന്നും ജയറാമിന്റെ കോമഡി വളരെ ഇഷ്ടമാണ് മുത്തയ്യ പറഞ്ഞു.ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ എന്നിവരുടെ ചിത്രങ്ങളും കാണാറുണ്ട്. അവരുടെ പ്രകടനവും പ്രശംസ അര്‍ഹിക്കുന്നുണ്ട്. മുരളീധരന്‍ പറഞ്ഞു. മോഹന്‍ലാലിനെ കുറിച്ചുള്ള മുത്തയ്യയുടെ പ്രശംസ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

Continue Reading
You may also like...

More in Malayalam

Trending