Connect with us

‘കരിക്കി’ലെ സ്‌നേഹ ബാബു വിവാഹിതയായി; വരന്‍ ആരെന്ന് കണ്ടോ!

Malayalam

‘കരിക്കി’ലെ സ്‌നേഹ ബാബു വിവാഹിതയായി; വരന്‍ ആരെന്ന് കണ്ടോ!

‘കരിക്കി’ലെ സ്‌നേഹ ബാബു വിവാഹിതയായി; വരന്‍ ആരെന്ന് കണ്ടോ!

കരിക്ക് എന്ന വെബ് സീരീസിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ നടി സ്‌നേഹ ബാബു വിവാഹിതയായി. കരിക്ക് ടീമിന്റെ സാമര്‍ത്ഥ്യശാസ്ത്രം എന്ന സീരീസിന്റെ ഛായാഗ്രാഹകനായ അഖില്‍ സേവ്യറാണ് വരന്‍. ഈ സീരീസില്‍ സ്‌നേഹയും ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു.

സാമര്‍ത്ഥ്യശാസ്ത്രത്തിന്റെ സെറ്റില്‍വെച്ച് തുടങ്ങിയ സൗഹൃദം പ്രണയമാവുകയും വിവാഹത്തിലെത്തുകയുമായിരുന്നു. വിവാഹത്തിന് ‘കരിക്ക്’ താരങ്ങളെല്ലാവരും തന്നെ ആശംസകളറിയിക്കാന്‍ എത്തിയിരുന്നു. അര്‍ജുന്‍ രത്തന്‍, ശബരീഷ്, കിരണ്‍ വിയത്ത്, ശ്രുതി സുരേഷ്, വിദ്യ വിജയകുമാര്‍, അനഘ മരിയ വര്‍ഗ്ഗീസ്, നീലിന്‍ സാന്‍ഡ്ര എന്നിവര്‍ വിവാഹത്തില്‍ പങ്കെടുത്തു.

വിവാഹത്തിന്റെ ചിത്രങ്ങള്‍ സ്‌നേഹ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്‌നേഹ റീല്‍സുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ആദ്യരാത്രി, ഗാനഗന്ധര്‍വന്‍, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേമായ വേഷങ്ങളിലും സ്‌നേഹ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ബാബു, ഗ്രേസി എന്നിവരാണ് സ്‌നേഹയുടെ മാതാപിതാക്കള്‍. ഇന്റീരിയര്‍ ഡിസൈനിങ് പഠിച്ചുകൊണ്ടിരുന്ന സ്‌നേഹ ടിക്ടോക്കില്‍ സജീവമായിരുന്നു. അതുവഴിയാണ് ‘കരിക്ക്’ ചാനലില്‍ അവസരം ലഭിക്കുന്നത്.

More in Malayalam

Trending

Recent

To Top