‘ആനി മോനെ സ്നേഹിക്കുന്നത് പോലെ ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു; മോഹൻലാലിന് പിറന്നാൾ ആശംസകളുമായി രമേശ് പിഷാരടി
Published on
മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിന് ഇന്ന് പിറന്നാൾ. പ്രിയതാരത്തിന്റെ 63ാം പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകർ. മുഖ്യമന്ത്രി പിണറായി വിജയനും സൂപ്പർതാരം മമ്മൂട്ടിയും ഉൾപ്പടെ നിരവധി പേരാണ് മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്.
വൈറല്‍ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ശ്രദ്ധിക്കപ്പെടാറുള്ള നടന്‍ രമേശ് പിഷാരടി പ്രിയപ്പെട്ട ലാലേട്ടന് നേര്‍ന്ന പിറന്നാള്‍ ആശംസയും ഈ കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെട്ടു. മോഹന്‍ലാല്‍ – സിബി മലയില്‍ കൂട്ടുകെട്ടില്‍ പിറന്ന ദശരഥം സിനിമയിലെ ഡയലോഗ് പങ്കുവെച്ചാണ് രമേശ് പിഷാരടി മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
‘ആനി മോനെ സ്നേഹിക്കുന്നത് പോലെ ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു .. ഹൃദയപൂർവം പിറന്നാൾ ആശംസകൾ’ – എന്നായിരുന്നു അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
Continue Reading
You may also like...
Related Topics:Mohanlal, Ramesh Pisharody
