Connect with us

ഇന്നുവരെ ഒരു ചിത്രവും ഞാൻ പുറത്ത് വിട്ടിട്ടില്ല,പിന്നെ എങ്ങനെയാണ് അവര്‍ക്ക് കിട്ടുന്നത്; എനിക്ക് വേണ്ട ആരുടേയും സിമ്പതിപോസിറ്റീവായ ; തുറന്നടിച്ച് മംമ്ത മോഹൻദാസ്

Movies

ഇന്നുവരെ ഒരു ചിത്രവും ഞാൻ പുറത്ത് വിട്ടിട്ടില്ല,പിന്നെ എങ്ങനെയാണ് അവര്‍ക്ക് കിട്ടുന്നത്; എനിക്ക് വേണ്ട ആരുടേയും സിമ്പതിപോസിറ്റീവായ ; തുറന്നടിച്ച് മംമ്ത മോഹൻദാസ്

ഇന്നുവരെ ഒരു ചിത്രവും ഞാൻ പുറത്ത് വിട്ടിട്ടില്ല,പിന്നെ എങ്ങനെയാണ് അവര്‍ക്ക് കിട്ടുന്നത്; എനിക്ക് വേണ്ട ആരുടേയും സിമ്പതിപോസിറ്റീവായ ; തുറന്നടിച്ച് മംമ്ത മോഹൻദാസ്

ഗ്ലാമറസ് റോളുകളും തമാശയും ലീഡ് റോളുമെല്ലാം അനായാസം കൈകാര്യം ചെയ്യുന്ന മലയാളത്തിലെ ചുരുക്കം നായികമാരി ഒരാളാണ് മംമ്ത മോഹൻദാസ്. മയുഖം എന്ന സിനിമയിലെ ശ്രദ്ധേയമായ വേഷത്തിലൂടെ മലയാള സിനിമയിലിടം നേടിയ മംമ്ത അഭിനേത്രിയായും പിന്നണി ഗായികയുമായെല്ലാം തിളങ്ങി നിൽക്കുകയാണ്. ക്യാന്‍സറിനെതിരായ മംമ്തയുടെ പോരാട്ടവും വിജയവും വലിയ ചര്‍ച്ചയും പലര്‍ക്കും പ്രചോദനവുമായി മാറിയിട്ടുണ്ട്.

ഇപ്പോഴിതാ ജീവിതത്തില്‍ മറ്റൊരു ആരോഗ്യ പ്രശ്‌നവുമായി പോരിടുകയാണ് മംമ്ത. ഈയ്യടുത്താണ് തനിക്ക് വിറ്റിലിഗോ ആണെന്ന് മംമ്ത തുറന്ന് പറയുന്നത്. ഇതിന് പിന്നാലെ തന്റെ പേരില്‍ വന്ന വ്യാജ വാര്‍ത്തകളെക്കുറിച്ച് മനസ് തുറക്കുകയാണ് മംമ്ത. ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് മംമ്ത മനസ് തുറക്കുന്നത്.

ചിലതൊക്കെ കാണുമ്പോള്‍ പൊട്ടിച്ചിരിച്ചു പോകും. ഞാനും ദേവി ശ്രീ പ്രസാദവും ബാക്ക് ടു ബാക്ക് പാട്ട് റെക്കോര്‍ഡ് ചെയ്യുന്നതും അത് സൂപ്പര്‍ ഹിറ്റാകുന്നതുമൊക്കെ പതിവായിരുന്നു. ആ സമയത്ത് ദേവി എനിക്ക് വേണ്ടി ഹൈദരാബാദില്‍ വീട് പണിയുന്നുണ്ടെന്ന് ആരോ എഴുതി. അതുപോലെ തമിഴില്‍ ഡാഡി മമ്മി വന്നപ്പോള്‍ അമ്പലം പണിയുന്നുവെന്ന് വന്നു. അത് സ്ഥിരമായി വരുന്നതാണല്ലോ. ചിലതൊക്കെ ഇതുപോലെ ചിരിക്കാനുള്ളതാണെന്നാണ് മംമ്ത പറയുന്നത്.

എന്നാല്‍ ചിലത് നമ്മളെ വേട്ടയാടുന്നതായിരിക്കുമെന്നാണ് മംമ്ത പറയുന്നത്. അതിനെയൊക്കെ നേരിടുന്നതില്‍ ഞാന്‍ കുറേക്കൂടി വിദഗ്ധയായിട്ടുണ്ടെന്ന് പറയാമെന്നും മംമ്ത പറയുന്നു. പിന്നാലെയാണ് തന്റെ രോഗത്തെക്കുറിച്ച് പ്രചരിച്ച വ്യാജ വാര്‍ത്തകളോട് മംമ്ത പ്രതികരിക്കുന്നത്. താന്‍ ഒരിക്കലും എവിടേയും എവിടെയാണ് തനിക്ക് വിറ്റിലിഗോ വന്നതെന്ന് കാണിച്ചിട്ടില്ല. ഒരു ചിത്രവും പുറത്ത് വിട്ടിട്ടില്ല, ഇപ്പോഴും മേക്കപ്പിട്ട് മറച്ചുവെക്കുന്നുണ്ട് എന്നാണ് മംമ്ത പറയുന്നത്.

എന്നാല്‍ പുറത്ത് വരുന്ന ചിത്രങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നാണ് മംമ്ത പറയുന്നത്. അതൊന്നും എന്റെ ചിത്രങ്ങളല്ല. ഞാന്‍ ഇന്നുവരെ ഒരു ചിത്രവും പുറത്ത് വിട്ടിട്ടില്ല. പിന്നെ എങ്ങനെയാണ് അവര്‍ക്ക് കിട്ടുന്നത്. പിന്നെ അതിന്റെ പുറത്ത് വരുന്ന സിമ്പതി. എനിക്ക് വേണ്ട ആരുടേയും സിമ്പതി. എനിക്ക് വേണ്ടത് പോസിറ്റീവായ പിന്തുണയാണെന്നും മംമ്ത പറയുന്നു. വിറ്റിലിഗോയെക്കുറിച്ച് ആളുകള്‍ക്ക് ബോധവത്കരണം നല്‍കാനാകണം. വിറ്റിലിഗോ എന്നൊന്ന് ഉണ്ടെന്ന് പോലും ഒരുപാട് അറിയില്ലായിരുന്നുവെന്നും മംമ്ത പറയുന്നു.

നാട്ടില്‍ ക്യാന്‍സറിനെ ക്യാന്‍സര്‍ എന്ന് വിളിക്കുന്നൊരു സ്റ്റിഗ്മയുണ്ട്. അതുപോലെ വെള്ളപ്പാണ്ട് എന്ന് വിളിക്കുമ്പോള്‍ അതിലൊരു സ്റ്റിഗ്മയുണ്ട്. പക്ഷെ അവര്‍ക്ക് കൂടുതലൊന്നും അറിയില്ല. അറിയണമെന്ന് ആഗ്രഹവുമില്ല. എങ്ങനെയാണ് വരുന്നത്, പരിഹാരമുണ്ടോ എന്നൊക്കെ. ഗൂഗിള്‍ നോക്കിയാല്‍ കിട്ടും. ചില വാര്‍ത്തകളൊക്കെ ഗൂഗിളും വസ്തുതാപരമല്ലെന്ന് പറയുന്നതായിരിക്കും. അതിനാല്‍ അനുഭവമുള്ളൊരാള്‍ പറയുമ്പോള്‍ ഒരുപാട് വ്യത്യാസമുണ്ടെന്നാണ് മംമ്ത പറയുന്നത്.

താന്‍ ഇതിന്റെ മറുവശത്ത് എത്തുമ്പോള്‍ താന്‍ തന്നെ സംസാരിക്കാം. അതുവരെ എന്തിനാണ് ഇല്ലാത്ത കാര്യങ്ങള്‍ പറയുന്നതെന്നാണ് മംമ്ത ചോദിക്കുന്നത്. എന്റേതല്ലാത്ത ചിത്രങ്ങള്‍ എന്തിനാണ് പോസ്റ്റ് ചെയ്യുന്നത്. എനിക്കൊരു ചിത്രം പോസ്റ്റ് ചെയ്യണമെന്നുണ്ടെങ്കില്‍ ഞാനത് എന്റെ പേജില്‍ തന്നെ പോസ്റ്റ് ചെയ്യും. അല്ലാതെ ഒരു മീഡിയയ്ക്ക് കൊടുക്കുകയല്ല ചെയ്യുകയെന്നാണ് താരം പറയുന്നത്. അത് തന്റെ മാതാപിതാക്കളെ ബാധിക്കുന്നുണ്ടെന്നും മംമ്ത പറയുന്നു.

More in Movies

Trending

Recent

To Top