Connect with us

പ്രണയ രംഗങ്ങളിൽ സംവിധായകർ കട്ട് പറഞ്ഞാലും താൻ അവസാനിപ്പിക്കാറില്ല; മോഹൻലാൽ

Movies

പ്രണയ രംഗങ്ങളിൽ സംവിധായകർ കട്ട് പറഞ്ഞാലും താൻ അവസാനിപ്പിക്കാറില്ല; മോഹൻലാൽ

പ്രണയ രംഗങ്ങളിൽ സംവിധായകർ കട്ട് പറഞ്ഞാലും താൻ അവസാനിപ്പിക്കാറില്ല; മോഹൻലാൽ

മലയാളികളുടെ സ്വാഹാര്യ അഹങ്കാരമാണ് മോഹൻലാൽ .സ്ക്രീനിൽ വില്ലനായും നായകനായും അവതാരകനായും പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും രസിപ്പിച്ചും കളം നിറഞ്ഞ ആ നടന വിസ്മയം തന്റെ ജൈത്ര യാത്ര തുടരുകയാണ് . കാലം കാത്തുവച്ച മാറ്റങ്ങൾ മലയാള സിനിമയും ആവാഹിച്ചെങ്കിലും ഇന്നും മാറ്റമില്ലാതെ നിലനിൽക്കുന്ന ഒന്നാണ് ആരാധകരുടെ സ്വന്തം ലാലേട്ടൻ.മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിൽ നിന്നും നായക പദവിയിലേക്ക് ഉയർത്തപ്പെട്ട ലാൽ മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത ഒരു കൂട്ടം കഥാപാത്രങ്ങളെയും അഭിനയ മൂഹൂർത്തങ്ങളുമാണ് സമ്മാനിച്ചിട്ടുളളത്. മലയാള സിനിമയുടെ ചരിത്രത്തിൽ സുവർണ ലിപികളാൽ മോഹൻലാൽ എന്ന പേര് എന്നെന്നും രേഖപ്പെടുത്താൻ ഈ സംഭാവനകൾ തന്നെ ധാരാളമാണ്.

സദയം, ചിത്രം, ദശരഥം, സ്‌ഫടികം, വാനപ്രസ്ഥം, തന്മാത്ര തുടങ്ങിയ എത്രയെത്ര സിനിമകളിലാണ് നടൻ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ളത്. കോമഡിയോ സീരിയസോ വേഷങ്ങൾ ഏത് തന്നെ ആയാലും മോഹൻലാൽ എന്ന നടന്റെ കയ്യിൽ ഭദ്രമായിരുന്നു. അതുവരെയുണ്ടായിരുന്ന നായക സങ്കൽപ്പങ്ങളെ തിരുത്തി കൊണ്ടായിരുന്നു മോഹൻലാലിന്റെ മലയാള സിനിമയിലേക്കുള്ള എൻട്രി. വില്ലനായി എത്തിയ മോഹനലാലിന് മലയാളത്തിലെ ഏറ്റവും മികച്ച പ്രണയ നായകനാവാൻ അധികം നാൾ വേണ്ടി വന്നിരുന്നില്ല. പ്രണയനായകനായി നടൻ തിളങ്ങിയ പല സിനിമകളും സൂപ്പർ ഹിറ്റുകളായിട്ടുണ്ട്.

ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജംഗ്ഷനിൽ അതിഥി ആയി എത്തിയപ്പോൾ മോഹൻലാൽ താൻ പ്രണയ രംഗങ്ങളിൽ അഭിനയിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. പ്രണയ രംഗങ്ങളിൽ സംവിധായകർ കട്ട് പറഞ്ഞാലും താൻ അവസാനിപ്പിക്കാറില്ല എന്നാണ് മോഹൻലാൽ പറഞ്ഞത്. ഷോയിൽ നടൻ മുകേഷ് ചോദിച്ച ചോദ്യത്തിന് മറുപടി ആയിട്ടായിരുന്നു മോഹൻലാൽ ഇക്കാര്യം പറഞ്ഞത്.

പ്രണയരംഗങ്ങളിൽ ലാലിനോടൊപ്പം അഭിനയിക്കാൻ വളരെ കംഫർട്ടബിൾ ആണെന്ന് ആ കാലത്ത് ലാലിനോടൊപ്പം അഭിനയിച്ച എല്ലാ നടിമാരും പറഞ്ഞിട്ടുണ്ട്. നമ്മളെ പോലും പരിസരം മറന്ന് അഭിനയിക്കാനുള്ള വലിയ പ്രചോദനം ലാൽ നൽകാറുണ്ട് എന്നാണ് പറഞ്ഞിട്ടുള്ളത്. അങ്ങനെയുള്ള രംഗങ്ങളിൽ ലാൽ കഥാപാത്രമായി മാറി അഭിനയിക്ക്‌ പിന്നീട് എപ്പോഴാണ് മോഹൻലാൽ ആകുന്നത്. ഇനി ഇപ്പോൾ ആകാറില്ലേ?’ എന്നായിരുന്നു മുകേഷിന്റെ ചോദ്യം.ഇതിനു മോഹൻലാൽ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു, ‘ഇത് ഒരു മേക്ക് ബിലീഫ് എന്നൊരു സംഭവമാണ്. ഇപ്പോൾ ദൃശ്യം കണ്ടിട്ട് മോഹൻലാലും മീനയും ആ കുടുംബവും ശരിക്കും കുടുംബമായി എന്നൊക്കെ പറയണമെങ്കിൽ അവരെയും കംഫർട്ടബിൾ കൊണ്ട് വരണം. എന്നാലാണ് നമ്മുക്കും സൗകര്യമായിട്ട് അഭിനയിക്കാൻ പറ്റുകയുള്ളു.,’

‘ഞാൻ നിന്നെ പ്രേമിക്കുന്നു മാൻകിടാവേ എന്ന് പാടുമ്പോൾ അതിൽ അവർ ആ മാൻകിടാവിനെ പോലെ ആയി മാറുകയും അവർ അതുപോലെ പ്രതികരിക്കുകയും വേണം. അങ്ങനെയുള്ള രംഗങ്ങളിൽ അവരെ ഏറ്റവും കംഫർട്ടബിൾ ആക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. അങ്ങനെയാകുമ്പോൾ ഞാൻ കുറച്ചു കൂടെ കംഫർട്ടബിൾ ആകും,”ഒരു പരിചയമില്ലാത്തവർ ഒരു പ്രണയരംഗത്തിൽ വരുമ്പോൾ ഞാൻ എന്തെങ്കിലും പറയുമ്പോൾ അതിൽ എന്തെങ്കിലും സത്യസന്ധത തോന്നിയാലേ അതിനനുസരിച്ച് പ്രതികരിക്കാൻ കഴിയു. അതുകൊണ്ടാണ് തമാശകൾ ഒക്കെ പറഞ്ഞ് ഏറ്റവും കംഫർട്ടബിൾ ആക്കാൻ ശ്രമിക്കുന്നത്. നമ്മൾ കംഫർട്ടബിൾ ആകാൻ കൂടി വേണ്ടിയാണത്,’

‘മുകേഷിന്റെ ചോദ്യത്തിന് മറുപടി പറയുകയാണെങ്കിൽ കട്ട് എന്ന് പറയുന്നതോടെ അവരിൽ നിന്ന് അത് പോകും. പക്ഷെ എനിക്ക് ആ സിനിമ കഴിയുന്നത് വരെ ഉണ്ടാകും. സിനിമ കഴിഞ്ഞാലും പോകില്ലെന്നാണ് അവൻ ചിന്തിക്കുന്നതെങ്കിൽ അവൻ മഹാനായ ഒരു മനുഷ്യനാണ്,’

അതുപോലെയുള്ള പ്രണയങ്ങൾ നല്ലതാണെങ്കിൽ അത് അങ്ങനെ ഇരുന്നോട്ടെ. എന്തിനാണ് നിങ്ങൾ നഷ്ടപ്പെടുത്തുന്നത്. എന്റെ പ്രണയം നിങ്ങൾക്ക് നിഷേധിക്കാൻ കഴിയില്ലെന്നാണ്. നിങ്ങൾക്ക് പ്രണയിക്കാതിരിക്കാം. എനിക്ക് പ്രണയിക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം. പ്രണയം ഏറ്റവും മനോഹരമായ ഫീലിങ്ങാണ്. അത് എല്ലാത്തിനോടും തോന്നുന്ന ഒന്നാണ്. അത് അങ്ങനെ തന്നെ കിടന്നോട്ടെ,’ മോഹൻലാൽ പറഞ്ഞു.

More in Movies

Trending

Recent

To Top