Malayalam
ഞൊടിയില്‍ ഓടി മറയുന്ന ഒടിയന്മാര് അങ്ങ് മായോങ്ങിലുമുണ്ട്; തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍
ഞൊടിയില്‍ ഓടി മറയുന്ന ഒടിയന്മാര് അങ്ങ് മായോങ്ങിലുമുണ്ട്; തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അസാമിലെ മയോങ് എന്ന ഗ്രാമം സന്ദര്ശച്ചതിനെ കുറിച്ച് പറഞ്ഞ് മോഹന്‍ലാല്‍. ഇന്ത്യയിലെ ആഭിചാരക്രിയകളുടെ തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലമാണ് അസാമിലെ മയോങ്. ബ്രഹ്മപുത്ര നദിയിലൂടെ ഉമാനന്ദ് ക്ഷേത്രം സന്ദര്‍ശിച്ചതിനെ കുറിച്ചാണ് മോഹന്‍ലാല്‍ പറഞ്ഞത്.
‘ഞാന്‍ മായോങ്ങിനെ കുറിച്ച് വായിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പ് ‘ഒടിയന്’ സിനിമക്ക് വേണ്ടിയായിരുന്നു അത്. ഞൊടിയില്‍ ഓടി മറയുന്ന ഒടിയന്മാര് അങ്ങ് മായോങ്ങിലുമുണ്ട്. ഞങ്ങള്‍ ആ ഗ്രാമത്തില്‍ ഇറങ്ങി. മനുഷ്യര്‍ നിന്ന നില്പ്പില് വായുവില്‍ അലിഞ്ഞു പോകും എന്നൊക്കെ കഥകളുള്ള ആ ഗ്രാമത്തിലെ പരമ്പരാഗത അസമീസ് വീടുകളുണ്ട്.’
‘പക്ഷേ, ആരെയും പുറത്തു കാണുന്നില്ല. ഉമാനന്ദ് എന്ന ചെറു ക്ഷേത്രത്തിലേക്കാണ് നേരെ പോയത്. ബ്രഹ്മപുത്രയുടെ കയില് ഒരു റിവര്‍ മ്യൂസിയമുണ്ട്. അത് ലാച്ചിത് ബോര് ഫൂക്കോന് എന്ന അഹോം സൈന്യാധിപന്റെ വീടായിരുന്നു. ഇന്ന് നദീ മുസിയമാണ്.’
‘അസമീസ് സില്‍ക്ക്, കൈത്തറി, ഗോത്രസംഗീതോപകരണങ്ങള് എല്ലാം അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അത് കണ്ട് തീര്‍ത്ത് ഹോട്ടലിലേക്ക് മടങ്ങി. അവിടെ പാപോണ്‍ എന്ന സംഗീതജ്ഞന് ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. അസമീസ് സംഗീതം കേട്ട് അവിടെ ചിലവഴിച്ചു’ എന്നാണ് മോഹന്‍ലാല്‍ ഒരു മാസികയില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്.
